അട്ടപ്പാടി ജനവാസമേഖലയില്‍ കാട്ടാനകള്‍ തുടരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. അട്ടപ്പാടിയിലെ പ്രദേശവാസികൾ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. കോടമഞ്ഞുള്ളതിനാല്‍ എവിടെയാണുള്ളത് എന്നറിയാത്ത സാഹചര്യമാണുള്ളത്. കണ്ടിയൂര്‍ ഭാഗത്തു ചൊവ്വാഴ്ച കാണപ്പെട്ട 3 ആനകള്‍ ഇപ്പോള്‍ കല്‍ക്കണ്ടി ഭാഗത്തേക്ക് മാറിയിട്ടുണ്ടെന്ന് അട്ടപ്പാടി തഹസില്‍ദാര്‍ ഷാനവാസ് ഖാന്‍ അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോടമഞ്ഞുള്ളതിനാല്‍ കാട്ടാനകള്‍ എവിടെയാണെന്നറിയാന്‍ സാധിക്കുന്നില്ലെന്നും പ്രദേശവാസികള്‍ പുറത്തുപോവുമ്പോള്‍ ശ്രദ്ധിക്കണമെന്ന് അവര്‍ അറിയിച്ചതായും തഹസില്‍ദാര്‍ പങ്കുവെച്ച ശബ്ദ സന്ദേശത്തില്‍ പറഞ്ഞു.

Related Posts