കേരളത്തിലേത് നാണംകെട്ട പൊലീസാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇത് സ്റ്റാലിൻ്റെ റഷ്യയല്ല ജനാധിപ കേരളമാണ് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിൻ്റെ ചുമതല ഒഴിയണമെന്നും സതീശൻ അടിയന്തര പ്രമേയ ചർച്ചയിൽ ആവശ്യപ്പെട്ടു. പൊലീസിലെ ഏറാൻമുളികൾക്ക് സർക്കാർ പ്രോത്സാഹനം കൊടുക്കുകയാണെന്ന് സതീശൻ ആരോപിച്ചു. വൃത്തിക്കേടുകൾക്ക് മുഴുവൻ പൊലീസും കൂട്ടുനിൽക്കുന്നു. ജില്ലാ സെക്രട്ടറിയേയും ഏരിയ സെക്രട്ടറിയേയും പൊലീസിന് പേടിയാണെന്നും സതീശൻ പറഞ്ഞു. കുന്നംകുളം, പേരൂർക്കട, പീച്ചി സംഭവങ്ങളും അദ്ദേഹം സഭയിൽ നിരത്തി. മുഖ്യമന്ത്രി പിണറായി വിജയൻ വർഷങ്ങൾക്ക് മുമ്പ് തനിക്ക് നേരിടേണ്ടിവന്ന പൊലീസ് മർദനത്തെക്കുറിച്ച് സഭയിൽ നടത്തിയ പ്രസംഗം ഉദ്ധരിച്ചാണ് റോജി പ്രസംഗം ആരംഭിച്ചത് അതേ പിണറായി വിജയൻ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ കീഴിലുള പൊലീസാണ് ഇപ്പോൾ യൂത്ത് കോൺഗ്രസ് നേതാക്കളെ ഉൾപ്പെടെ ജനങ്ങളെ ക്രൂരമായി മർദിക്കുന്നതെന്ന് റോജി പറഞ്ഞു

കുന്നംകുളം കേസിലെ ഉത്തരവാദികളായ പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണം. അതുവരെ സമരം തുടരും അവരെ സർവീസിൽ നിന്നും പുറത്താക്കുമോ ഇല്ലയോ എന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കുന്നത് എന്നും സതീശൻ പറഞ്ഞു. പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കും വരെ നിയമസഭാ കവാടത്തിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും. മുഖ്യമന്ത്രിയുടെ നീണ്ട പ്രസംഗത്തിനായല്ല കാത്തിരിക്കുന്നത് നടപടിക്കായാണ് കാത്തിരിക്കുന്നതെന്ന് സതീശൻ പറഞ്ഞു പ്രതിപക്ഷ എംഎൽഎമാരായ സനീഷ് കുമാറും എകെഎം അഷ്റഫുമാണ് നിരാഹാരം ഇരിക്കുക

Related Posts