യുഎസിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിയിൽ
Kerala
0 min read
8.8k

യുഎസിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിയിൽ

ജൂലൈ 14, 2025
0

മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലെ ചികിത്സയ്ക്ക് ശേഷം ദുബായിയിൽ. മുഖ്യമന്ത്രിയും ഭാര്യയും ശനിയാഴ്‌ച രാവിലെയാണ് ദുബായിയിലെത്തിയത്. അവിടെ അദ്ദേഹത്തിന് ഔദ്യോഗിക പരിപാടികളൊന്നുമില്ല. കേരളത്തിലേക്ക് ചൊവ്വാഴ്ച മടങ്ങുമെന്നാണ് വിവരം. മുഖ്യമന്ത്രി ചികിത്സയ്ക്കായി ജൂലൈ 5 നാണ് യുഎസിലേക്ക് പോയത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായിരുന്നു യാത്ര.

Continue Reading
സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ സ്റ്റണ്ട്മാന് ദാരുണാന്ത്യം
India
1 min read
8.8k

സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ സ്റ്റണ്ട്മാന് ദാരുണാന്ത്യം

ജൂലൈ 14, 2025
0

ആര്യ – പാ രഞ്ജിത്ത് കൂട്ടുകെട്ടിലുള്ള വേട്ടുവം എന്ന ചിത്രത്തിന്‍റെ സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട്മാന് ദാരുണാന്ത്യം. സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട്മാനായ എസ്.എം. രാജുവാണ് മരിച്ചത്. നാഗപട്ടിനത്തു വെച്ച് ചിത്രീകരണത്തിനിടെ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. അപകടത്തിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആര്യ – പാ രഞ്ജിത്ത് കൂട്ടുകെട്ടിലുള്ള വേട്ടുവം എന്ന ചിത്രത്തിന്‍റെ സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട്മാന് ദാരുണാന്ത്യം. സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ

Continue Reading
ഷാർജയിൽ വിപഞ്ചികയുടെയും മകളുടെയും മരണം; ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്ത് പോലീസ്
Kerala
0 min read
9.8k

ഷാർജയിൽ വിപഞ്ചികയുടെയും മകളുടെയും മരണം; ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്ത് പോലീസ്

ജൂലൈ 14, 2025
0

ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ഷാർജയിൽ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു. ഭർത്താവ് നിധീഷ്, ഭർതൃസഹോദരി, ഭർതൃപിതാവ് എന്നിവർക്കെതിരെയാണ് കുണ്ടറ പോലീസ് കേസെടുത്തത്. ആത്മഹത്യാ പ്രേരണ കുറ്റത്തിനും സ്ത്രീധന പീഡനത്തിനുമാണ് വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിൽ കേസെടുത്തത്. വിവാഹം കഴിഞ്ഞ നാൾ മുതൽ സ്ത്രീധനം കുറഞ്ഞു പോയെന്ന പേരിൽ മാനസികമായി പീഡിപ്പിച്ചെന്നും എഫ്ഐആറിലുണ്ട്. ഷൈലജയുടെ അമ്മയുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. വിപഞ്ചികയുടെയും മകളുടെയും മൃതദേഹം

Continue Reading
ഇന്നും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ട്
Kerala
0 min read
8.9k

ഇന്നും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ട്

ജൂലൈ 14, 2025
0

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ ബുധനാഴ്ച മുതല്‍ തീവ്രമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ 17നും യെല്ലോ അലര്‍ട്ടാണ്. ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും

Continue Reading
വിദ്യാർഥികളെക്കൊണ്ട് കാല് കഴുകിപ്പിക്കുന്ന സംസ്‌കാരം കേരളത്തിനില്ല: മന്ത്രി വി. ശിവൻകുട്ടി
Kerala
0 min read
9.7k

വിദ്യാർഥികളെക്കൊണ്ട് കാല് കഴുകിപ്പിക്കുന്ന സംസ്‌കാരം കേരളത്തിനില്ല: മന്ത്രി വി. ശിവൻകുട്ടി

ജൂലൈ 13, 2025
0

വിദ്യാർഥികളെ കൊണ്ട് കാല് കഴുകിച്ച സംഭവത്തെ ന്യായീകരിച്ച ഗവർണർ രാജേന്ദ്ര അർലേക്കർക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. വിദ്യാർഥികളെ കൊണ്ട് കാല് കഴുകിപ്പിക്കുന്നത് പോലുള്ള സംസ്‌കാരം എന്തായാലും കേരളത്തിനില്ലെന്നു മന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ ബിജെപി ജില്ലാ സെക്രട്ടറിയുടെ കാല്‍ വരെ കുഞ്ഞുങ്ങള്‍ക്ക് കഴുകേണ്ടിവന്നെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യൻ സംസ്കാരത്തിനും ഇത് യോജിച്ച ഒന്നല്ല എന്നുതന്നെയാണ് ഞങ്ങളുടെയൊക്കെ അഭിപ്രായം. ഇപ്പോൾ ഗവർണറുടെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത് ആർഎസ്എസിന്‍റെ അജണ്ടയാണ്. കേരളത്തിൽ പഠിക്കുന്ന ഒരു

Continue Reading
കൊടുങ്ങല്ലൂർ കടലിൽ ഒഴുകി നടന്ന ദിവസങ്ങൾ പഴക്കം യുവാവിൻ്റെ മൃതദേഹം കരക്കെത്തിച്ചു
Kerala
0 min read
10.8k

കൊടുങ്ങല്ലൂർ കടലിൽ ഒഴുകി നടന്ന ദിവസങ്ങൾ പഴക്കം യുവാവിൻ്റെ മൃതദേഹം കരക്കെത്തിച്ചു

ജൂലൈ 13, 2025
0

ദിവസങ്ങൾ പഴക്കമുല്ല യുവാവിൻ്റെ മൃതദേഹം കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂർ കടലിൽ കണ്ടെത്തി. കരയിൽ നിന്നും 18 കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കിട്ടിയത്. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. ഇതുവരെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. അഴീക്കോട് തീരദേശ പൊലീസ് മൃതദേഹം കരയിലെത്തിച്ച് മോർച്ചറിയിലേക്ക് മാറ്റി.

Continue Reading
വധശിക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി
Kerala
0 min read
10.5k

വധശിക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി

ജൂലൈ 13, 2025
0

യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായി ദയാധന ചര്‍ച്ച പുരോഗമിക്കുന്ന സാഹചര്യത്തിൽ നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി. നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ആക്ഷന്‍ കൗണ്‍സിലിന്‍റെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നാളെ മറുപടി നല്‍കും. ബുധനാഴ്ച വധശിക്ഷ നടപ്പാക്കാനാണ് യെമന്‍ ഭരണകൂടത്തിന്‍റെ തീരുമാനം. എന്നാല്‍ കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹദിയുടെ കുടുംബവുമായി ബ്ലഡ് മണി

Continue Reading
100 മീറ്റർ അകലെ ട്രാക്കിൽ വിള്ളൽ; തിരുവള്ളൂരിൽ ചരക്കുട്രെയിൻ അപകടമുണ്ടായതിന് പിന്നിൽ അട്ടിമറിശ്രമമെന്ന് സംശയം
India
0 min read
10.5k

100 മീറ്റർ അകലെ ട്രാക്കിൽ വിള്ളൽ; തിരുവള്ളൂരിൽ ചരക്കുട്രെയിൻ അപകടമുണ്ടായതിന് പിന്നിൽ അട്ടിമറിശ്രമമെന്ന് സംശയം

ജൂലൈ 13, 2025
0

തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ ചരക്കുട്രെയിൻ അപകടമുണ്ടായതിന് പിന്നിൽ അട്ടിമറിശ്രമമെന്ന് സംശയം. അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെ ട്രാക്കിൽ വിള്ളൽ കണ്ടെത്തി. എന്നാൽ , അപകടകാരണ ത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് അധികൃതർ അറിയിച്ചു. റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥർ അപകടത്തിനു പിന്നാലെ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. അപകടത്തെക്കുറിച്ച് റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെ 5.30 ഓടെയാണ് തിരുവള്ളൂർ റെയിൽവെ സ്റ്റേഷന് സമീപത്ത് ചരക്കു ട്രെയിനിന് തീപിടിച്ച് അപകടമുണ്ടായത്.

Continue Reading
വിവാദങ്ങൾക്കൊടുവിൽ JSK പ്രേക്ഷകരിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
Entertainment
1 min read
8.6k

വിവാദങ്ങൾക്കൊടുവിൽ JSK പ്രേക്ഷകരിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ജൂലൈ 13, 2025
0

‘ജെഎസ്‌കെ: ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രം ജൂലായ് 17-ന് തിയേറ്ററുകളിലെത്തും. ഇക്കാര്യം പുറത്തുവിട്ടത് നടൻ സുരേഷ് ​ഗോപി തന്നെയാണ്. വലിയ വിവാദങ്ങൾക്കൊടുവിൽ ശനിയാഴ്ചയായിരുന്നു ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദര്‍ശനാനുമതി ലഭിച്ചത്. യു/എ 16+ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. സർട്ടിഫിക്കേഷനായി അയച്ചിരുന്നത് സെൻസർ ബോർഡ് നിർദേശങ്ങൾ പ്രകാരമുള്ള എഡിറ്റ് ചെയ്‌ത പതിപ്പാണ്. പേരിനൊപ്പം ഇനീഷ്യൽ ചേർക്കണമെന്നും ചിത്രത്തിൻ്റെ അവസാന ഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ

Continue Reading
കോതമംഗലത്ത് നിയന്ത്രണം വിട്ട കാർ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി അപകടം; 6 പേർക്ക് പരിക്ക്
Kerala
0 min read
8.2k

കോതമംഗലത്ത് നിയന്ത്രണം വിട്ട കാർ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി അപകടം; 6 പേർക്ക് പരിക്ക്

ജൂലൈ 13, 2025
0

മൂന്നു കാറും ഒരു ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് കോതമംഗലം അയ്യങ്കാവിൽ അപകടം. 6 പേർക്ക് പരിക്കേറ്റു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട് കോതമം​ഗലം ഭാ​ഗത്തേക്ക് വന്ന ഇന്നോവ കാർ മറ്റു വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അമിതവേ​ഗതയിലെത്തിയ ഇന്നോവ എതിർദിശയിൽ വന്ന ഒരു കാറിലേക്കും ഓട്ടോറിക്ഷയിലേക്കും മറ്റൊരു കാറിലേക്കും ഇടിച്ചു കയറി. ഒരു സ്കൂട്ടറും അപകടത്തിൽപ്പെട്ടു.

Continue Reading