ആര്യ – പാ രഞ്ജിത്ത് കൂട്ടുകെട്ടിലുള്ള വേട്ടുവം എന്ന ചിത്രത്തിന്‍റെ സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട്മാന് ദാരുണാന്ത്യം. സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട്മാനായ എസ്.എം. രാജുവാണ് മരിച്ചത്. നാഗപട്ടിനത്തു വെച്ച് ചിത്രീകരണത്തിനിടെ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. അപകടത്തിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

റാമ്പിലൂടെ അതിവേഗത്തില്‍ വന്ന എസ്‌യുവി ഓടിച്ചു കയറ്റി പറപ്പിക്കുന്ന രംഗമാണ് ചിത്രീകരിച്ചിരുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം വായുവില്‍ ഒരു തവണ മലക്കം മറിഞ്ഞ് ഇടിച്ചുകുത്തി വീഴുകയായിരുന്നു. ക്രൂ അംഗങ്ങള്‍ അപകടത്തിന് പിന്നാലെ വാഹനത്തിനടുത്തേക്ക് ഓടുന്നതും വീഡിയോയില്‍ കാണാം. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒട്ടേറെ ചിത്രങ്ങളില്‍ സ്റ്റണ്ട്മാനായിരുന്ന രാജു പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാജുവിന് നടൻ വിശാൽ ആദരാഞ്ജലിയർപ്പിച്ചു. രാജുവിൻ്റെ വിയോഗം ഉൾക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നൽകട്ടെയെന്നും അദ്ദേഹം എക്സിൽ കുറിച്ചു. വർഷങ്ങളായി രാജുവിനെ അറിയാമെന്നും തൻ്റെ ചിത്രങ്ങളിൽ ഒട്ടേറെ സാഹസികരംഗങ്ങൾ ചെയ്‌ത ആളാണെന്നും രാജു ധൈര്യശാലിയായിരുന്നു വെന്നും വിശാൽ പറഞ്ഞു.

രാജുവിന് പ്രമുഖ സ്റ്റണ്ട് കൊറിയോഗ്രാഫർ സിൽവയും ആദരാഞ്ജലിയർപ്പിച്ചു. ഏറ്റവും മികച്ച കാർ ജമ്പിങ് സ്റ്റണ്ട് ആർട്ടിസ്റ്റായിരുന്നു രാജുവെന്ന് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇന്ത്യൻ സിനിമാലോകവും സ്റ്റണ്ട് യൂണിയനും രാജുവിനെ മിസ് ചെയ്യുമെന്നും സിൽവ പറഞ്ഞു. അതേസമയം പാ രഞ്ജിത്തും ആര്യയും ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Posts