പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് തന്നെ രാജ്യസഭയിലേക്ക് ആദ്യം നാമനിർദേശംവിളിച്ചറിയിച്ചത്: ഉജ്ജ്വൽ നികം
India
1 min read
8.2k

പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് തന്നെ രാജ്യസഭയിലേക്ക് ആദ്യം നാമനിർദേശംവിളിച്ചറിയിച്ചത്: ഉജ്ജ്വൽ നികം

ജൂലൈ 13, 2025
0

രാജ്യസഭയിലേക്ക് നാമനിർദേശം സംബന്ധിച്ച വിവരം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് തന്നെ വിളിച്ചറിയിച്ചതെന്ന് ഉജ്ജ്വൽ നികം. പ്രധാനമന്ത്രി ശനിയാഴ്ച തന്നെ വിളിച്ച് മറാഠിയിൽ സംസാരിക്കാൻ തുടങ്ങിയെന്നും മറാഠിയിലാണോ ഹിന്ദിയിലാണോ സംസാരിക്കേണ്ടതെന്ന് അദ്ദേഹം മറാഠിയിൽ ചോദിച്ചതായും ഉജ്ജ്വൽ നികം പറഞ്ഞു. ഹിന്ദി ‘അടിച്ചേൽപ്പിക്കാൻ’ മഹാരാഷ്ട്രയിൽ ശ്രമിക്കുന്നതിന് ബിജെപിയെയും മറാഠി സംസാരിക്കാത്തതിന് കുടിയേറ്റക്കാരെയും താക്കറെ സഹോദരന്മാർ ലക്ഷ്യമിടുന്നതിനിടയിലാണ് ഉജ്ജ്വൽ നികത്തിൻ്റെ പ്രതികരണം. മറാഠിയിലാണോ ഹിന്ദിയിലാണോ സംസാരിക്കേണ്ടതെന്ന് പ്രധാനമന്ത്രി ചോദിച്ചപ്പോൾ താൻ ചിരിക്കാൻ തുടങ്ങിയെന്നും പിന്നാലെ

Continue Reading
ബി.ജെ.പി നേതാവ് സി.സദാനന്ദൻ രാജ്യസഭയിലേക്ക്; നാമനിർദേശം ചെയ്‌ത്‌ രാഷ്ട്രപതി
India
0 min read
10.0k

ബി.ജെ.പി നേതാവ് സി.സദാനന്ദൻ രാജ്യസഭയിലേക്ക്; നാമനിർദേശം ചെയ്‌ത്‌ രാഷ്ട്രപതി

ജൂലൈ 13, 2025
0

കേരളത്തിൽ നിന്നുള്ള സി.സദാനന്ദൻ മാസ്റ്റർ ഉൾപ്പടെ 4 പേരെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്‌ത്‌ കേന്ദ്രസർക്കാർ. മുൻ വിദേശകാര്യ സെക്രട്ടറി ശ്രീംഗല, മുംബൈ ഭീകരാക്രമണ കേസ് പ്രോസിക്യൂട്ട ർ ഉജ്വൽ നിഗം, ചരിത്രകാരി മീനാക്ഷി ജെയിൻ എന്നിവരെയാണ് കേന്ദ്രസർക്കാർ നിർദേശപ്രകാരം രാഷ്ട്രപതി ദ്രൗപതി മുർമ്മു നോമിനേറ്റ് ചെയ്തത്. കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയായ സദാനന്ദൻ മാസ്റ്റർ നിലവിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റാണ്. സി.പി.എമ്മുമായുള്ള 1994 ലെ സംഘർഷത്തെ തുടർന്ന് സദാന്ദൻ്റെ

Continue Reading
പാകിസ്താന്‍റെ ആണവപദ്ധതി സ്വയം രക്ഷയ്ക്കും സമാധാനപരമായ ആവശ്യങ്ങള്‍ക്കും മാത്രം: ഷഹബാസ് ഷരീഫ്
World
1 min read
9.3k

പാകിസ്താന്‍റെ ആണവപദ്ധതി സ്വയം രക്ഷയ്ക്കും സമാധാനപരമായ ആവശ്യങ്ങള്‍ക്കും മാത്രം: ഷഹബാസ് ഷരീഫ്

ജൂലൈ 13, 2025
0

സമാധാനപരമായ ആവശ്യങ്ങള്‍ക്കും സ്വയംരക്ഷയ്ക്കും മാത്രമുള്ളതാണ് പാകിസ്താന്‍റെ ആണവപദ്ധതിയെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ഇസ്ലാമാബാദില്‍ ശനിയാഴ്ച പാകിസ്താനി വിദ്യാര്‍ഥികളുമായുള്ള ആശയവിനിമയത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യ-പാക് സംഘര്‍ഷവേളയില്‍ മുഴുവന്‍ ആയുധങ്ങളും-പരമ്പരാഗതമായവയും ആണവായുധങ്ങളും-ഉപയോഗിക്കാന്‍ മടിക്കില്ലെന്ന് നേരത്തെ റഷ്യയിലെ പാകിസ്താന്‍ അംബാസഡര്‍ മുഹമ്മദ് ഖാലിദ് ജമാലി, വാര്‍ത്താ ഏജന്‍സിയായ ആര്‍ടിയോടു പറഞ്ഞിരുന്നു. ഇപ്പോള്‍ ഷഹബാസ് ഷരീഫില്‍ നിന്നുണ്ടായിരിക്കുന്നത് ഈ നിലപാടിന് തീര്‍ത്തും വിരുദ്ധമായ പ്രസ്താവനയാണ്. 4 ദിവസത്തെ ഇന്ത്യയുമായുണ്ടായ സംഘർഷത്തിൽ 55 പാക് സൈനികർ

Continue Reading
ബിഹാറിൽ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു
India
1 min read
11.0k

ബിഹാറിൽ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു

ജൂലൈ 13, 2025
0

ബീഹാറിലെ ഷെയ്ഖ്പുരയിൽ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ഞായറാഴ്‌ച ബിജെപി നേതാവായ സുരേന്ദ്ര കെവാത്ത് ആണ് കൊല്ലപ്പെട്ടത്. സുരേന്ദ്രയ്ക്ക് നേരേബൈക്കിലെത്തിയ രണ്ടുപേരാണ് വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. സുരേന്ദ്ര വെടിയേറ്റ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പ്രതികൾ കൃത്യം നടത്തിയശേഷം രക്ഷപ്പെട്ടതായും ഇവർക്കായി തിരച്ചിൽ ആരംഭിച്ചതായും പോലീസ് പറഞ്ഞു. ബിഹാറിൽ വ്യവസായിയായ ഗോപാൽ ഖേംകെയുടെ കൊലപാതകത്തിന് പിന്നാലെ ഏറെ വിവാദങ്ങൾ നിലനിൽക്കെയാണ് ഒരു ബിജെപി നേതാവ് കൂടി വെടിയേറ്റ് കൊല്ലപ്പെട്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നത്. ബിഹാറിലെ

Continue Reading
തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു
India
1 min read
10.0k

തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

ജൂലൈ 13, 2025
0

തെലുങ്ക് നടനും ബിജെപി മുൻ എംഎൽഎയുമായിരുന്ന കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. വാർധക്യസഹജമായ അസു ഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സിയിലായിരുന്നു. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ ഫിലിം നഗറിലെ വസതിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. 1973-ൽ പ്രണം ഖരീദു എന്ന ചിത്രത്തിലൂടെയാണ് ആന്ധ്രാപ്രദേശിലെ കൃഷ്ണ‌ ജില്ലയിലെ കങ്കിപാടു സ്വദേശിയായ കോട്ട ശ്രീനിവാസ റാവു സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. സുവർണ സുന്ദരി എന്ന 2023-ൽ പുറത്തിറങ്ങിയ ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

Continue Reading
പുതുക്കിയിറക്കിയ കീം റാങ്ക് പട്ടിക; വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്
Kerala
0 min read
8.4k

പുതുക്കിയിറക്കിയ കീം റാങ്ക് പട്ടിക; വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്

ജൂലൈ 13, 2025
0

കേരള സിലബസ് വിദ്യാർത്ഥികൾ പുതുക്കിയിറക്കിയ കീം റാങ്ക് പട്ടികയ്ക്കെതിരെ നാളെ സുപ്രീംകോടതിയെ സമീപിക്കും. പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതോടെ പിന്നോട്ടു പോയ ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്നാണ് ഹർജി സമർപ്പിക്കുന്നത്. ഡിവിഷൻ ബെഞ്ചും പുതിയ ഫോർമുല തള്ളിയെങ്കിലും അപ്പീൽ പോകേണ്ടെന്നായിരുന്നു സർക്കാർ തീരുമാനം. സ്വന്തം നിലയ്ക്ക് സുപ്രീംകോടതിയെ സമീപിക്കാൻ ഇതോടെയാണ് ഒരു വിഭാഗം വിദ്യാർത്ഥികൾ ഒരുങ്ങുന്നത്. സർക്കാർ പ്രവേശന നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി ഒരു മാസം കൂടി നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ട്

Continue Reading
സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമായേക്കും
Kerala
1 min read
8.4k

സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമായേക്കും

ജൂലൈ 13, 2025
0

സംസ്ഥാനത്ത് കാലവർഷം വീണ്ടും കനത്തേക്കും. ഇന്ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. 16-ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. കേരളാ തീരത്ത് ഇന്ന് 60 കി മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കാണ്.

Continue Reading
സിന്നറോ അൽകരാസോ? വിംബിൾഡൺ ടെന്നീസ് പുരുഷ ചാമ്പ്യനെ ഇന്നറിയാം
Sports
1 min read
10.2k

സിന്നറോ അൽകരാസോ? വിംബിൾഡൺ ടെന്നീസ് പുരുഷ ചാമ്പ്യനെ ഇന്നറിയാം

ജൂലൈ 13, 2025
0

കാർലോസ് അൽകരാസും യാനിക് സിന്നറും തമ്മിൽ ഫൈനലിൽ ഏറ്റുമുട്ടുന്നത് ഇത് അഞ്ചാം തവണ. വിംബിൾഡൺ ടെന്നീസ് പുരുഷ സിംഗിൾസ് ഫൈനലിൽ ലോക ഒന്നാം നമ്പറായ ഇറ്റലിയുടെ യാനിക് സിന്നറും രണ്ടാം നമ്പർ സ്പെയിനിൻ്റെ കാർലോസ് അൽകരാസും തമ്മിലുള്ള ക്ലാസിക്. ഇന്ത്യൻ സമയം രാത്രി 8.30 നാണ് സെൻ്റർ കോർട്ടിൽ മത്സരം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സ്റ്റാർസ്പോർട്‌സ് ചാനലുകളിലും ജി യോഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം. സിന്നറും അൽകരാസുമായിരുന്നു കഴിഞ്ഞ മാസം നടന്ന

Continue Reading
നടി മഞ്ജുള ശ്രുതിയെ പെപ്പർ സ്‌പ്രേ അടിച്ചശേഷം കുത്തിപ്പരിക്കേൽപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ
Karnataka
0 min read
11.4k

നടി മഞ്ജുള ശ്രുതിയെ പെപ്പർ സ്‌പ്രേ അടിച്ചശേഷം കുത്തിപ്പരിക്കേൽപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ

ജൂലൈ 13, 2025
0

ഹനുമന്തനഗറിലെ മുനേശ്വര ലേഔട്ടിലുള്ള വീട്ടിൽവെച്ച് കന്നഡ സീരിയൽ നടി മഞ്ജുള ശ്രുതിയെ (38) കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ജൂലൈ 4 നാണ് സംഭവം നടന്നത്. ശ്രുതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ഭര്‍ത്താവ് അമ്രേഷ് (49) സംശയിച്ചിരുന്നതായി പോലീസ് പറയുന്നു. ഇതാണ് ആക്രമണത്തിന് കാരണമായത്. 4 ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഹനുമന്തനഗറിലെ മുനേശ്വര ലേഔട്ടിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ശ്രുതി. ശ്രുതി പ്രശസ്തയായത് അമൃതധാരെ എന്ന കന്നഡ സീരിയലിലൂടെയാണ്.

Continue Reading
നിപ മരണം; ചികിത്സയിലായിരുന്ന മണ്ണാര്‍ക്കാട് സ്വദേശി മരിച്ചു
Kerala
0 min read
11.3k

നിപ മരണം; ചികിത്സയിലായിരുന്ന മണ്ണാര്‍ക്കാട് സ്വദേശി മരിച്ചു

ജൂലൈ 13, 2025
0

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ അമ്പതുകാരൻ നിപ ബാധിച്ച് മരിച്ചു. ശനിയാഴ്ച വൈകീട്ടോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചു. രോഗി കടുത്ത ശ്വാസതടസ്സത്തോടെ വെള്ളിയാഴ്ച വൈകുന്നേരമാണ് മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്ത് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. നിപയുടെ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാല്‍ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ഐസൊലേറ്റ് ചെയ്താണ് ചികിത്സിച്ചത്. സംസ്ഥാനത്ത്

Continue Reading