തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ഡീസലുമായി പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിന് തീപിടിച്ച് വൻ അപകടം
ഡീസലുമായി പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിന് തീപിടിച്ച് അപകടം. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് വെച്ച് ഇന്ന് പുലര്‍ച്ചെ 5.30ഓടെ ആണ് അപകടം നടന്നത്. ട്രെയിനിന്‍റെ 5 ബോഗികളിൽ നിന്ന് തീ ആളിക്കത്തി. ഡീസലുമായി പോവുകയായിരുന്ന ട്രെയിനിനാണ് തീപിടിച്ചത്. ട്രെയിനിൽ നിന്ന് വലിയ രീതിയിൽ തീയും പുകയും ഉയര്‍ന്നത് പ്രദേശത്ത് ആശങ്ക ഉയര്‍ത്തി. നാട്ടുകാരടക്കം എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ പരിഭ്രാന്തിയിലായി. അപകടത്തെ തുടര്‍ന്ന് പാതയിലെ റെയിൽവെ ഗതാഗതം താറുമാറായി. 10 ൽ
കര്‍ണാടക ആര്‍ടിസിയില്‍ പുതിയ 148 സ്‌റ്റൈലന്‍ ടാറ്റ ബസുകള്‍ എത്തി; ഇ-ബസുകള്‍ 1436 എണ്ണം ആയി
നഗരത്തിലെ അന്തരീക്ഷ മലിനീകരണത്തോത് കുറയ്ക്കാന്‍ ബെംഗളൂരുവിൽ ബിഎംടിസിയുടെ ഇലക്ട്രിക് ബസുകള്‍. പുതിയ 148 നോണ്‍ എസി ഇലക്ട്രിക് ബസുകള്‍ കൂടിയാണ് നിരത്തിലിറക്കിയത്. ബെംഗളൂരുവില്‍ സര്‍വീസ് നടത്തുന്ന ഇലക്ട്രിക് ബസുകളുടെ എണ്ണം ഇതോടെ 1436 ആയി. പ്രതിദിനം ഈ സര്‍വീസുകളിലൂടെ 2 ലക്ഷത്തിലേറെ കിലോ ഗ്രാം കാര്‍ബണ്‍ഡയോക്സൈഡ് പുറന്തള്ളുന്നതാണ് തടയുന്നത്. 77000 ലിറ്റര്‍ ഡീസല്‍ ഉപയോഗം കുറയ്ക്കാനും സാധിക്കും. ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പുതിയ സര്‍വീസുകളുടെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. ടാറ്റാ
കേരളം വികസിക്കും 2026 ൽ ബിജെപി അധികാരത്തിൽ എത്തും
കേരളത്തിൽ 2026 തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ എത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ബിജെപി സംഘടിപ്പിച്ച പുത്തരിക്കണ്ടം മൈതാനത്ത് വാർഡ്‌തല നേതൃതല സംഗമത്തിൽ സംസാരിക്കുമ്പോഴാണ് അമിത്ഷാ ഇക്കാര്യം വ്യക്തമാക്കിയത്. മോദി സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ അമിത്ഷാ എൽഡിഎഫും യുഡിഎഫും അഴിമതിക്കാരാണെന്നും കേരളത്തിൽ വികസനം വരണമെങ്കിൽ ഇവരെ രണ്ടുപേരെയും പതിവായി മാറ്റുന്നത് അവസാനിപ്പിച്ച് ബിജെപിയ്ക്ക് ഭരണം നൽകാനും പറഞ്ഞു. കേന്ദ്രത്തിലെ ബിജെപി സർക്കാരിന് എതിരേ കഴിഞ്ഞ 11 വർഷമായി ഒരു അഴിമതിയാരോപണം പോലും
ഷാർജയിൽ കൊല്ലം സ്വദേശിനിയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം; ആവശ്യവുമായി കുടുംബം
കൊല്ലം സ്വദേശിനിയെയും മകളെയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണം എന്ന ആവശ്യവുമായി കുടുംബം. ആവശ്യവുമായി കേന്ദ്രസർക്കാരിനെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും കുടുംബം വ്യക്തമാക്കി. ചൊവ്വാഴ്‌ച കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനിൽ വിപഞ്ചിക മണിയനെയും (33) ഒന്നരവയസുകാരിയായ മകൾ വൈഭവിയേയുമാണ് അൽ നഹ്‌ദയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടിലേക്ക് വിപഞ്ചകയുടെ ഭർത്താവ് നിധീഷിനെയും അദ്ദേഹത്തിന്‍റെ കുടുംബത്തെയും എത്തിച്ച് വിചാരണ ചെയ്യണമെന്നാണ് കുടുംബത്തിൻ്റെ
പാലക്കാട് കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു
പാലക്കാട് പൊൽപ്പുള്ളിയിൽ മാരുതി കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു. അപകടത്തിൽ എമിലീന (4), ആൽഫ്രഡ് (6) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ ഇവരുടെ അമ്മ എൽസി മാർട്ടിൻ, സഹോദരി അലീന (10) എന്നിവർ ചികിത്സയിൽ തുടരുകയാണ്. എൽസിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വെള്ളിയാഴ്‌ച വൈകുന്നേരം അഞ്ചിനാണ് കാർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ എൽസി ജോലി കഴിഞ്ഞ് തിരിച്ചെത്തി
കാസർഗോട്ടെ സ്കൂളുകളിൽ വിദ്യാർത്ഥികളെ കൊണ്ട് അധ്യാപികർക്ക് പാദപൂജ ചെയ്യിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു
കാസർഗോട്ടെ സ്കൂളുകളിൽ വിദ്യാർത്ഥികളെ കൊണ്ട് അധ്യാപികർക്ക് പാദപൂജ ചെയ്യിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ബേക്കൽ ഡിവൈഎസ്‌പിയോട് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ബാലാവകാശ കമ്മീഷൻ നിർദേശിച്ചു. കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ പാദപൂജ ചെയ്യുന്നതിന്റെന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് തൃക്കരിപ്പൂർ ചക്രപാണി സ്‌കൂൾ, ചീമേനി വിവേകാനന്ദ സ്‌കൂൾ, കുണ്ടംകുഴി ഹരിശ്രീ വിദ്യാലയം എന്നിവിടങ്ങളിലും പാദപൂജ നടന്നെന്ന വിവരം പുറത്തു വന്നത്. കണ്ണൂരിലെയും ആലപ്പുഴയിലെയും സ്‌കൂളുകളിലും
തിരുവനന്തപുരത്തെ നീന്തൽ പരിശീലനകുളത്തിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങി മരിച്ചു
തിരുവനന്തപുരം നെടുമങ്ങാട് വേങ്കവിളയിലെ നീന്തൽ പരിശീലനം നടത്തുന്ന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കുശർകോട് സ്വദേശികളായ ആരോമൽ (13), ഷിനിൽ (14) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. നീന്തൽ പരിശീലനം നടത്തുന്ന കുളത്തിൻ്റെ മതിൽ ചാടികടന്നാണ് കുട്ടികൾ അകത്തു കടന്നത്. 7 കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം. ഇവരിൽ 2 പേർ മുങ്ങിത്താഴുന്നതു കണ്ട് ബാക്കിയുള്ളവർ തൊട്ടടുത്തുള്ള ഓട്ടോസ്റ്റാന്റ്റിൽ വിവരമറിയിച്ചു. തുടർന്ന് ഫയർഫോഴ്‌സ് കുട്ടികളെ പുറത്തെടുത്ത് നെടുമങ്ങാട്
സ്‌കൂൾ സമയമാറ്റം: സമസ്‌തയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി വി. ശിവൻ കുട്ടി
സമസ്‌തയുമായി സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയാറെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻ കുട്ടി. സമസ്‌ത സമയം അറിയിച്ചാൽ മതിയെന്നും മന്ത്രി പ്രതികരിച്ചു. ഇക്കാര്യത്തിൽ താൻ പറഞ്ഞത് കോടതിയുടെ നിലപാടാണ്. ഒന്നും ധിക്കാരമായി പറഞ്ഞിട്ടില്ല. ഏത് സംഘടനക്കും സമരം ചെയ്യാൻ അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു. സർക്കാരിനെതിരേ സ്‌കൂൾ സമയമാറ്റത്തിൽ സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തു വന്നിരുന്നു. സ്‌കൂൾ സമയമാറ്റം അംഗീകരിക്കില്ല. ഇക്കാര്യത്തിൽ സർക്കാരിന് വാശി പാടില്ലെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.സർക്കാർ ചർച്ചക്ക്
മറ്റൊരാൾക്ക് ഹാനികരമായി ഉപയോഗിച്ചാൽ ബൈക്കും മാരകായുധം: ഹൈക്കോടതി
മോട്ടോർ ബൈക്ക് മറ്റൊരാളെ കൊലപ്പെടുത്താനോ പരിക്കേൽപിക്കാനോ ഉപയോഗിക്കുന്നപക്ഷം മാകായുധത്തിൻ്റെ പരിധിയിൽ വരുമെന്ന് ഹൈകോടതി. ഈ ലക്ഷ്യത്തിനായി ഉപയോഗിക്കുന്ന വസ്‌തു ഏതായാലും അത് മാരകായുധമാണ്. പെൺസുഹൃത്തിൻ്റെ പിതാവിനെ പ്രണയത്തെ എതിർത്തതിന്‍റെ പേരിൽ ബൈക്കിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ തടവുശിക്ഷ റദ്ദാക്കാൻ കൊല്ലം പന്മന സ്വദേശി മനോജ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിൻ്റെ നിരീക്ഷണം. അതേസമയം, വിചാരണ കോടതി ഹരജിക്കാരന് വിധിച്ച ആറുമാസത്തെ സാധാരണ തടവുശിക്ഷ, കോടതി പിരിയും വരെ മാത്രം
വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം അപലപനീയം; വിശദീകരണം തേടി മന്ത്രി വി. ശിവൻകുട്ടി
വിദ്യാര്‍ഥികളെക്കൊണ്ട് ഭാരതീയ വിദ്യാനികേതന്‍ നടത്തുന്ന ചില സ്‌കൂളുകളില്‍ അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസം നേടാനുളള അവകാശം പോരാടി നേടിയതാണെന്നും അത് ആരുടെ കാല്‍ക്കീഴിലും അടിയറവ് വെക്കാനുള്ളതല്ലെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ എത്രയും പെട്ടെന്ന് വിശദീകരണം തേടാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.പുരോഗമന ചിന്തയും ശാസ്ത്രബോധവും വളര്‍ത്താനുള്ളതായിരിക്കണം വിദ്യാഭ്യാസം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന ആചാരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും