കേരളത്തിൽ 2026 തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ എത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ബിജെപി സംഘടിപ്പിച്ച പുത്തരിക്കണ്ടം മൈതാനത്ത് വാർഡ്‌തല നേതൃതല സംഗമത്തിൽ സംസാരിക്കുമ്പോഴാണ് അമിത്ഷാ ഇക്കാര്യം വ്യക്തമാക്കിയത്. മോദി സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ അമിത്ഷാ എൽഡിഎഫും യുഡിഎഫും അഴിമതിക്കാരാണെന്നും കേരളത്തിൽ വികസനം വരണമെങ്കിൽ ഇവരെ രണ്ടുപേരെയും പതിവായി മാറ്റുന്നത് അവസാനിപ്പിച്ച് ബിജെപിയ്ക്ക് ഭരണം നൽകാനും പറഞ്ഞു.

കേന്ദ്രത്തിലെ ബിജെപി സർക്കാരിന് എതിരേ കഴിഞ്ഞ 11 വർഷമായി ഒരു അഴിമതിയാരോപണം പോലും ഉന്നയിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. നരേന്ദ്ര മോദി മുമ്പോട്ട് വെയ്ക്കുന്നത് അഴിമതി രഹിത ഭരണം, വിവേചനമില്ലാത്ത സർക്കാർ നടപടികൾ, പ്രീണന രാഷ്ട്രീയമല്ലാത്ത വികസിത കേരളം സാധ്യമാകണമെങ്കിൽ ബിജെപി ഇല്ലാതെ നടക്കില്ല. മോദി വിഴിഞ്ഞം അടക്കമുള്ള പദ്ധതികൾക്ക് തറക്കല്ലിട്ട് കേരളത്തിൻ്റെ വികസനത്തിന് തുടക്കമിട്ടിരിക്കുകയാണ്. ദേശീയപാത അടക്കമുള്ള മോദി സർക്കാരിൻ്റെ വികസരപരിപാടികൾ അമിത്ഷാ എണ്ണിയെണ്ണി പറഞ്ഞു. മോദി ഭാരതത്തെ സുരക്ഷിതമായ രാഷ്ട്രമാക്കിമാറ്റി. 11-ാം സ്ഥാനമുണ്ടായിരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നാലാം സ്ഥാനത്തേക്ക് ഉയർത്തിക്കെണ്ടുവന്നു.

മോദിയുടെ ബിജെപി സർക്കാർ രാജ്യത്തിന് നൽകിയത് 4000 കോടി വികസനപദ്ധതിയാണ് . ഇതിൽ കൊച്ചിയിലെ ഡ്രൈഡോക്ക് പദ്ധതിയും ഉണ്ടെന്നും 14 ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാതയ്ക്കായി 65000 കോടിയാണ് അനുമതി നൽകിയതെന്നും പറഞ്ഞു. രണ്ടു വന്ദേഭാരത് ട്രെയിൻ 11 ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് ഓടിച്ചെന്നും കേരളത്തിലെ റെയിൽവേ മെച്ചപ്പെട്ടതായും പറഞ്ഞു .

നക്‌സലിസത്തിൽ നിന്നും 2026 മാർച്ച് ആകുമ്പോൾ രാജ്യം മോചിതമാകും. തീവ്രവാദത്തിന് മറുപടി നൽകാൻ മോദി സർക്കാരിനേ കഴിയൂ. പുൽവാമയിലും ഉറിയിലും തീവ്രവാദം ഉണ്ടായപ്പോൾ വ്യോമാക്രമണത്തിലൂടെയും പഹൽഗാമിന് തീവ്രവാദികളുടെ വീട്ടിൽ കയറി നമ്മൾ മറുപടി നൽകി. മോദിജി തന്നെ വികസിത കേരളവും ‌സാക്ഷാത്ക്കരിക്കും.

കേരളത്തിലെ ഇടതു വലതു ഭരണത്തിന് അഴിമതിയുടെ മുൻകാല ചരിത്രമാണ് ഉള്ളത്. എക്‌സാലോജിക്, സഹകരണബാങ്ക്, ലൈഫ്‌മിഷൻ, പിപിഇ കിറ്റ്, ഇപ്പോൾ സർക്കാരിന്‍റെ രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണ് സ്വർണ്ണക്കടത്തെന്ന് മറന്നു പോകരുതെന്നും പറഞ്ഞു. എൽഡിഎഫ് സർക്കാർ അഴിമതിയിൽ മുങ്ങിയപ്പോൾ സോളാർ ഉൾപ്പെടെയുള്ള അഴിമതികൾ യുഡിഎഫ് സർക്കാർ കാലത്താണ് നടന്നത്. കോൺഗ്രസ് അടച്ചുപൂട്ടാൻ പോകുന്ന പാർട്ടിയാണെന്നും അമിത്ഷാ പറഞ്ഞു.

Related Posts