സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിച്ചു; 73,000 കടന്നു
സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിച്ചു. പവന് ഇന്ന് 520 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഈ മാസത്തിൽ ആദ്യമായി പവന്‍റെ വില 73,000 കടന്നു. ഇന്നലെ 440 രൂപ വർദ്ധിച്ചിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില 73,120 രൂപയാണ്. ട്രംപിന്‍റെ വ്യാപാര നയങ്ങളും അമേരിക്കയുടെ വ്യാപരകരാറുകളുമെല്ലാം സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്. ഇന്നലെയും ഇന്നുമായി 960 രൂപയാണ് പവന് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്‍റെ വപണി വില ഇന്ന് 65
ഡല്‍ഹിയില്‍ 4 നില കെട്ടിടം തകര്‍ന്നുവീണു; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നു
ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണു. ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം ഉണ്ടായത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 4 പേരെ രക്ഷപ്പെടുത്തിയതായി അഗ്നിരക്ഷാസേന അറിയിച്ചു. കെട്ടിടം തകര്‍ന്നുവീഴുന്നത് ശനിയാഴ്ച രാവിലെയാണ്. വലിയ ശബ്ദം കേട്ട് നോക്കിയപ്പോള്‍ തകര്‍ന്നുവീണ കെട്ടിടമാണ് കണ്ടതെന്ന് പ്രദേശവാസി പിടിഐയോട് പ്രതികരിച്ചു. തകര്‍ന്ന കെട്ടിടത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രദേശവാസികള്‍ പരിക്കേറ്റ 4 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ബെംഗളൂരുവിലെ തെരുവുനായകൾക്ക് ചോറും കോഴിയിറച്ചിയും നൽകാൻ കോർപ്പറേഷൻ
തെരുവുനായകള്‍ക്ക് ഇനി ‘സസ്യേതര’ ഭക്ഷണം ലഭിക്കും. ബെംഗളൂരുവിൽ ഇതിനായി പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് കോര്‍പ്പറേഷന്‍. ഒരു ദിവസം ഒരു നേരം കോഴിയിറച്ചിയും ചോറുമടങ്ങിയ ഭക്ഷണം നല്‍കാനാണ് തീരുമാനം. ബെംഗളൂരു നഗരത്തിലെ 5000 തെരുവുനായകള്‍ക്ക് ഭക്ഷണം ലഭിക്കും. 150 ഗ്രാം കോഴിയിറച്ചി, 100 ഗ്രാം ചോറ്, 100 ഗ്രാം പച്ചക്കറി, 10 ഗ്രാം ഓയില്‍ എന്നിവ ഓരോ നായയുടെയും ഭക്ഷണത്തില്‍ അടങ്ങിയിരിക്കണമെന്നാണ് നിര്‍ദേശം. ഒരു നായയുടെ ഭക്ഷണത്തിൻ്റെ ചെലവ് കണക്കാക്കുന്നത് 22.42 രൂപയാണ്.
അഹമ്മദാബാദ് വിമാനാപകടം; ‘എന്തിനാണ് സ്വിച്ച് ഓഫ് ചെയ്തത്? ഞാനല്ലെന്ന് സഹപൈലറ്റ്’; അപകടത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
275 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. പറയുന്നതിനു മുമ്പു തന്നെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്തതായി കണ്ടെത്തല്‍. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സമര്‍പ്പിച്ച 15 പേജുള്ള റിപോര്‍ട്ടിലാണ് വെളിപിപെടുത്തല്‍. പൈലറ്റിന്‍റെ സംഭാഷണം കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡിംഗില്‍ നിന്ന് ലഭിച്ചു. ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് എന്തിനാണ് നിങ്ങള്‍ സ്വിച്ച് ഓഫ് ചെയ്തത് എന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍ താന്‍ അത് ഓഫാക്കിയിട്ടില്ല
പന്ത് വിവാദം; ‘വിവാദം പറഞ്ഞ് മാച്ച് ഫീസ് കുറയ്ക്കാൻ ഞാൻ ഇല്ല’: ബുംറ
പന്ത് മാറ്റൽ വിവാദം നടന്നത് ഇന്ത്യ ബൗൾ ചെയ്യുമ്പോഴായിരുന്നു. ബോൾ അമ്പയർ മാറ്റിയതാണ് പ്രശ്നങ്ങൾക്ക് വഴി ഒരുക്കിയത്. ഇംഗ്ലണ്ട് – ഇന്ത്യ മൂന്നാം ടെസ്റ്റ് മത്സരത്തിന്‍റെ രണ്ടാം ദിനം നാടകീയ രംഗങ്ങളാണ് മൈതാനത്ത് അരങ്ങേറിയത്. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഇതോടെ അമ്പയറോട് ദേഷ്യത്തിൽ സംസാരിക്കുകയും ചെയ്‌തു. എന്നാൽ ഈ വിഷയത്തിൽ ജസ്പ്രീത് ബുംറ നടത്തിയ പരാമർശം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. 5 വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിങ്സിൽ റെക്കോഡ്
ഈ വർഷം കർണാടകയിലെ നഴ്‌സിങ് കോളേജുകളിൽ ഫീസ് വർദ്ധനയില്ല
ഈ വർഷം കർണാടകയിലെ നഴ്‌സിങ് കോളേജുകളിൽ ഫീസ് വർദ്ധനയുണ്ടാകില്ല. മാനേജ്‌മെന്റ് അസോസിയേഷന്‍റെ ഫീസ് വർദ്ധിപ്പിക്കണമെന്ന ആവശ്യം സർക്കാർ തള്ളി. മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി ശരൺ പ്രകാശ് പാട്ടീൽ അസോസിയേഷൻ ഓഫ് നഴ്‌സിങ് കോളേജ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഗ്രാമീണമേഖലയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് വരുന്നവരാണ് നഴ്‌സിങ് വിദ്യാർഥികളിലധികവും ആയതിനാൽ ഫീസ് വർദ്ധന അംഗീകരിക്കാനാവില്ലെന്ന് മന്ത്രി നിലപാടെടുക്കുകയായിരുന്നു. നഴ്‌സിങ് കോളേജുകളിൽ സർക്കാർ ക്വാട്ടയിലുള്ള ബിഎസ്‌സി നഴ്‌സിങ് സീറ്റുകൾക്ക്
കർണാടകയിലെ ഹാസനിൽ അസാധാരണ ഹൃദയാഘാത മരണങ്ങൾ; പരിശോധനയ്ക്ക് ജനങ്ങളുടെ നീണ്ടനിര
സാധാരണയിലധികം ഹൃദയാഘാത മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കർണാടകയിലെ ഹാസൻ ജില്ലയിൽ ആശുപത്രിക്ക് മുമ്പിൽ പരിഭ്രാന്തിയോടെ ക്യൂ നിന്ന് ജനം. ഹൃദയസംബന്ധമായ പരിശോധനയ്ക്ക് മൈസൂരുവിലെ ജയദേവ ഹോസ്പിറ്റലിന് മുമ്പിൽ വരിനിൽക്കുന്നവരുടെ ചിത്രം പുറത്തുവന്നു. ഹോസ്പിറ്റലിലേക്ക് പരിഭ്രാന്തരായി എത്തുന്നവർ ഏറെയാണെന്ന് ജയദേവ ആശുപത്രി മെഡിക്കൽ സൂപ്രണ്ടന്റ് ഡോ.കെ.എസ്. സദാനന്ദ പറഞ്ഞു. ഭാവിയിൽ ഹൃദയസംബന്ധമായ പരിശോധന കൊണ്ടുമാത്രം പ്രശ്‌നം ഇല്ലാതാകില്ലെന്നും, ജീവിതശൈലിയിൽ കാതലായ മാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ശരീരം ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാൻ
ഇന്‍സ്റ്റാഗ്രാമിൽ റീലുകള്‍ പതിവായി പോസ്റ്റ് ചെയ്യുന്നതിൽ എതിർപ്പ്; ടെന്നീസ് താരമായ 25 കാരിയെ പിതാവ് വെടിവെച്ചു കൊന്നു
ഹരിയാനയിൽ വനിതാ ടെന്നീസ് താരം രാധിക യാദവിനെ (25) പിതാവ് വെടിവെച്ചു കൊന്നു. വ്യാഴാഴ്ച രാവിലെ 10.30-ഓടെ ഗുരുഗ്രാമിലെ സെക്ടര്‍ 57-ലെ സുശാന്ത് ലോക് രണ്ടാം രണ്ടാം ഫേസിലെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. യുവതിയുടെ പിതാവിനെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന ഇയാളുടെ തോക്കും പിടിച്ചെടുത്തു. രാധികയ്ക്കു നേരേ വീട്ടിലെ ഒന്നാം നിലയില്‍ വെച്ച് പിതാവ് 5 തവണ നിറയൊഴിക്കുകയായിരുന്നു. യുവതിയുടെ ശരീരത്തില്‍ ഇതില്‍ മൂന്ന്
ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസിൽ പ്രതി സുകാന്ത് സുരേഷിന് ജാമ്യം
ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസിൽ പ്രതി സുകാന്ത് സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതിയെ അന്വേഷണത്തിൻ്റെ പ്രധാന ഘട്ടങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ ഇനിയും കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. വിചാരണ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് കോടതി നിർദേശിച്ചു. തിരുവനന്തപുരം പേട്ടയ്ക്കു സമീപം മാർച്ച് 24നാണ് റെയിൽവേട്രാക്കിൽ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്താണ് എന്ന് മകളുടെ മരണത്തിനു പിന്നിൽ
കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ സ്റ്റേ ഇല്ല
കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ജസ്റ്റീസുമാരായ എസ്.മുരളീകൃഷ്‌ണ, അനിൽ കെ.നരേന്ദ്രൻ, എന്നിവരുടെ ബെഞ്ചാണ് സർക്കാരിന്‍റെ അപ്പീൽ തള്ളിയത്. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിച്ച ഡിവിഷൻ ബെഞ്ച് വിധിയിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കി. ഹൈക്കോടതി സിംഗിൾ ബെഞ്ച് 1ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് തള്ളിയത്. വെയിറ്റേജിൽ എൻട്രൻസ് പരീക്ഷയുടെ സ്‌കോർ പ്രസിദ്ധപ്പെടുത്തശേഷം