പന്ത് മാറ്റൽ വിവാദം നടന്നത് ഇന്ത്യ ബൗൾ ചെയ്യുമ്പോഴായിരുന്നു. ബോൾ അമ്പയർ മാറ്റിയതാണ് പ്രശ്നങ്ങൾക്ക് വഴി ഒരുക്കിയത്. ഇംഗ്ലണ്ട് – ഇന്ത്യ മൂന്നാം ടെസ്റ്റ് മത്സരത്തിന്‍റെ രണ്ടാം ദിനം നാടകീയ രംഗങ്ങളാണ് മൈതാനത്ത് അരങ്ങേറിയത്. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഇതോടെ അമ്പയറോട് ദേഷ്യത്തിൽ സംസാരിക്കുകയും ചെയ്‌തു.

എന്നാൽ ഈ വിഷയത്തിൽ ജസ്പ്രീത് ബുംറ നടത്തിയ പരാമർശം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. 5 വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിങ്സിൽ റെക്കോഡ് സ്വന്തമാക്കിയ ബുംറ സാക്ഷാൽ കപിൽ ദേവിനെ വരെ പിന്തളി മുന്നോട്ട് കുതിച്ചിരിക്കുകയാണ്. പത്രസമ്മേളനത്തിനിടെ ഈ അവസരത്തിൽ പന്ത് മാറ്റൽ വിവാദത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ബുംറയ്ക്ക് നേരെ ഉയർന്നു

ബുംറ ചോദ്യത്തിന് നൽകിയ ഉത്തരം ഏവരെയും ഞെട്ടിക്കുന്നതാണ്. ‘തന്റെ മാച്ച് ഫീസ് കുറയ്ക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ വിവാദപരമായ പരാമർശങ്ങൾ നടത്തില്ലെന്നും’ ആയിരുന്നു ബുംറയുടെ മറുപടി. ബുംറ എറിഞ്ഞ വെറും 14 പന്തിനുള്ളിൽ ആണ് ബെൻ സ്റ്റോക്സ്, ജോ റൂട്ട്, ക്രിസ് വോക്സ് എന്നിവരെ പുറത്താക്കിയത്. എന്നാൽ 63 ആം പന്തിൽ ഡ്യൂക്സ് പന്ത് ഫോം തെറ്റി, പന്ത് മാറ്റേണ്ടി വന്നു. പകരം നൽകിയ പന്ത് ആദ്യ എറിഞ്ഞ പന്തിന്റെ അടുത്തെങ്ങും എത്തിയില്ല.

ക്രീസിൽ തുടർന്ന ഇംഗ്ലണ്ട് താരങ്ങൾക്കാണ് ഇതോടെ ഗുണം ചെയ്‌തത്‌.എന്നാൽ പന്തുകളുടെ ഗുണനിലവാരത്തെ കുറിച്ച് തർക്കിച്ച് ഒന്നും നേടാൻ സാധിക്കില്ലെന്നും തല താഴ്ത്തിപ്പിടിച്ച് മുന്നോട്ട് പോകുക എന്നതാണ് ചെയ്യാനുള്ളത് എന്നുമാണ് ബുംറ വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് പറഞ്ഞത്. ബുംറയുടെ ഈ പ്രതികരണം ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്.

‘പന്ത് മാറുന്നു, എനിക്ക് അത് ശരിക്കും നിയന്ത്രിക്കാൻ കഴിയില്ല. ഞാൻ വളരെ കഠിനാധ്വാനം ചെയ്യുകയും ധാരാളം ഓവറുകൾ കളിക്കുകയും ചെയ്യുന്നതിനാൽ പണം നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ, വിവാദപരമായ പ്രസ്താവനകളൊന്നും പറയാനും എന്‍റെ മാച്ച് ഫീസ് കുറയ്ക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല’ എന്ന് ബുംറ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘ഞങ്ങൾക്ക് ലഭിച്ച പന്ത് ഉപയോഗിച്ചാണ് ഞങ്ങൾ പന്തെറിഞ്ഞത്. അങ്ങനെയാണ് കാര്യങ്ങൾ. ഞങ്ങൾക്ക് അത് മാറ്റാൻ കഴിയില്ല. അതിനെതിരെ ഞങ്ങൾക്ക് പോരാടാൻ കഴിയില്ല. ചിലപ്പോൾ നിങ്ങൾക്ക് നല്ല പന്ത് ലഭിക്കും. ചിലപ്പോൾ നിങ്ങൾക്ക് ഒരു മോശം പന്ത് ലഭിക്കും. അങ്ങനെയാണ് കാര്യങ്ങൾ’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Related Posts