ഉണ്ണി മുകുന്ദൻ മർദ്ദിച്ചതിന് തെളിവില്ല, പരസ്പരം പിടിവലി നടന്നിട്ടുണ്ട്; കുറ്റപത്രം സമർപ്പിച്ച് പോലീസ്
നടൻ ഉണ്ണി മുകുന്ദൻ മുൻ മാനേജർ വിപിൻ കുമാറിനെ മർദ്ദിച്ചതിന് തെളിവില്ലെന്ന് പോലീസിന്‍റെ കുറ്റപത്രം. ഇൻഫോപാർക്ക് പോലീസാണ് കുറ്റപത്രം സമർപ്പിച്ചത്. ഉണ്ണി മുകുന്ദൻ മർദ്ദിച്ചതായി സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിൽ കാണാൻ കഴിഞ്ഞിട്ടില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. വിപിൻ കുമാറിനെ താൻ മർദ്ദിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്‍റെ കണ്ണട നിലത്തെറിയുക മാത്രമാണ് ചെയ്തതെന്നും പരാതി വന്ന സമയത്ത് തന്നെ ഉണ്ണി വ്യക്തമാക്കിയിരുന്നു. ഉണ്ണി മുകുന്ദൻ മർദ്ദിച്ചുവെന്ന് ആരോപിച്ചുകൊണ്ട് കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു മുൻ മാനേജറും പിആർഓയുമായിരുന്ന
കോഴിക്കോട്ട് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം
ബസും ട്രൈലർ ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് ഓമശ്ശേരി-തിരുവമ്പാടി റോഡിൽ തറോൽ വളവിൽ അപകടം. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം. ഒട്ടേറെ പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പരിക്കേറ്റ 14 പേരെ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.ബസിൻ്റെയും ലോറിയുടെയും അപകടത്തിൽ മുൻഭാഗം തകർന്നു. അപകടത്തിന് പിന്നാലെ ഓമശ്ശേരി-തിരുവമ്പാടി റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. തുടർന്ന് ലോറിയും ബസും സ്ഥലത്തു നിന്ന് മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കർണാടക കോൺഗ്രസ് എം.എൽ.എയുടെ വീട്ടിൽ ഇ.ഡി റെയ്ഡ്
ഫെമ അന്വേഷണത്തിൻ്റെ ഭാഗമായി വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കൾ കൈവശം വെച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് കർണാടക കോൺഗ്രസ് എംഎൽഎ എസ്എൻ സുബ്ബ റെഡ്ഡിയുടെയും(59) മറ്റ് ചിലരുടെയും വസതികളിൽ എൻഫോഴ്സസ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാഴാഴ്ച റെയ്ഡ് നടത്തി. ബാഗേപള്ളി നിയമസഭാംഗത്തിൻ്റേത് ഉൾപ്പെടെ ബംഗളുരുവിലെ അഞ്ച് സ്ഥലങ്ങളെങ്കിലും വിദേശ വിനിമയ മാനേജ്മെൻ്റ് ആക്‌ട് (ഫെമ) സെക്ഷൻ 37 ൻ്റെ പരിധിയിൽ വരുന്നുണ്ടെന്ന് ഇഡി അധികൃതർ പറഞ്ഞു. എസ്എൻ സുബ്ബ റെഡ്ഡിയുടെയും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ എന്നിവരുടെ
നടിയെ ആക്രമിച്ച കേസ്; ഇന്ന് വീണ്ടും കോടതിയിൽ
ഇന്ന് കൊച്ചിയിലെ വിചാരണക്കോടതി, നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസ് വീണ്ടും പരിഗണിക്കും. 2019ൽ തുടങ്ങിയ വിസ്‌താര നടപടികൾ അന്തിമ ഘട്ടത്തിലാണ്. പ്രോസിക്യൂഷൻ്റെ അന്തിമ വാദവും പൂർത്തിയായിരുന്നു. പ്രതിഭാഗവും പ്രോസിക്യൂഷനും നടത്തിയ വാദങ്ങളിൽ വ്യക്തത വരുത്തുന്ന നടപടികളാണ് തുടരുന്നത്. ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യവാരമോ ആയി വിധി പ്രസ്താവം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നടൻ ദിലീപാണ് കേസിൽ എട്ടാം പ്രതി.
പോക്സോ കേസ്; നടൻ കുട്ടിക്കൽ ജയചന്ദ്രനെതിരേ കുറ്റപത്രം സമർപ്പിച്ചു
നടൻ കുട്ടിക്കൽ ജയചന്ദ്രനെതിരേ നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കുറ്റപത്രം സമർപ്പിച്ചു. ജില്ലാ സെഷൻസ് കോടതിയിൽ കസബ പോലീസാണ് കഴിഞ്ഞദിവസം കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം ഫയലിൽ സ്വീകരിച്ച കോടതി തുടർ നടപടികൾക്കുശേഷം കേസ് പോക്സോ പ്രത്യേക കോടതിക്ക് കൈമാറും. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം. കസബ പോലീസ് 2024-ലാണ് ജയചന്ദ്രനെ പ്രതിയാക്കി കേസെടുത്തത്. ഹൈക്കോടതിയും ജില്ലാകോടതിയും മുൻകൂർജാമ്യം നിഷേധിച്ചതിനെത്തുടർന്ന് 6 മാസത്തോളം ഒളിവിലായിരുന്ന ജയചന്ദ്രൻ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനുശേഷമാണ്
ബെംഗളൂരുവില്‍ സുഹൃത്തിനെ മർദ്ദിച്ച് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; 4 പേർ അറസ്റ്റിൽ
35 വയസുള്ള യുവതിയെ പീഡിപ്പിച്ചതിന് പരപ്പന പോലീസ് ബെംഗളൂരുവില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. കെഞ്ചെഗൗഡ(26), മദേഷ(27), ശശികുമാര്‍(24), രഘു(23), എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തിന്‍റെ വീട്ടില്‍ വെച്ചാണ് യുവതി പീഡനത്തിന് ഇരയായത്. യുവതി സുഹൃത്തായ നാഗേഷിൻ്റെ ക്ഷണത്തെ തുടർന്നാണ് വീട്ടിലേക്ക് എത്തിയത്. നാഗേഷ് ഇതേസമയംതൻ്റെ സുഹൃത്തായ രഘുവിനെയും വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. രഘു നാഗേഷിൻ്റെ വീട്ടിൽ എത്തിയത് 3 ആളുകൾക്കൊപ്പമാണ്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘം യുവതിക്കും നാഗേഷിനുമെതിരെ പോലീസ്
നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര ഇടപെടൽ; ഹർജിയിൽ തിങ്കളാഴ്ച്ച സുപ്രീംകോടതി വിശദവാദം കേൾക്കും
യമൻ പൌരൻ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നിമിഷപ്രിയയുടെ മോചനത്തിന് അടിയന്തര കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജിയിൽ തിങ്കളാഴ്ച്ച സുപ്രീംകോടതി വിശദവാദം കേൾക്കും. ഹർജിയെ സംബന്ധിച്ചുള്ള വിവരം അറ്റോർണി ജനറൽ മുഖാന്തരം കേന്ദ്രസർക്കാരിനെ അറിയിക്കാൻ കോടതി നിർദ്ദേശിച്ചു. അതേസമയം കൊല്ലപ്പെട്ട യമൻ പൗരന്‍റെ കുടുംബം ദയാധനം സ്വീകരിക്കുന്നതിൽ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ലെന്നാണ് സൂചന. നിമിഷയുടെ വധശിക്ഷ ജൂലായ് 16ന് നടപ്പാക്കുമെന്നാണ് വിവരം, നിമിഷപ്രിയുടെ ജീവൻ രക്ഷിക്കാൻ ഈ
ഗുജറാത്തിലെ പാലം തകർന്ന സംഭവം; മരിച്ചവരുടെ എണ്ണം 13 ആയി
ഗുജറാത്തിലെ പാലം തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. 6 പേര്‍ക്ക് പരിക്കു പറ്റിയതായാണ് ഒടുവില്‍ ലഭിച്ച വിവരം. ഗുജറാത്തിലെ വഡോദര ജില്ലയിലെ 4 പതിറ്റാണ്ട് പഴക്കമുള്ള ഗംഭീര എന്നറിയപ്പെടുന്ന പാദ്ര പാലത്തിന്റെ ഒരു ഭാഗം ജൂലൈ 9 ന് രാവിലെയാണ് തകര്‍ന്നു വീണത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ സാങ്കേതിക വിദഗ്ധരെ നിയോഗിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ നിധിയില്‍ നിന്ന്
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ദർശന സമയക്രമത്തിൽ ഇന്നുമുതൽ മാറ്റം
ദിവസവും ആയിരക്കണക്കിന് ഭക്തർ എത്തുന്ന തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്നുമുതൽ ദർശനത്തിന് നിയന്ത്രണം. ഇന്നുമുതൽ (ജൂലൈ 10) പതിനാറാം തീയതി ബുധനാഴ്ചവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തിൽ ആന കളഭാഭിഷേകം നടക്കുന്നതിനാലാണ് ഈ ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. ഇന്ന് മുതൽ പതിനാറാം തീയതി വരെയുള്ള ദിവസങ്ങളിൽ രാവിലെ 8.30 മുതൽ 10 മണിവരെ ദർശനം ഉണ്ടായിരിക്കില്ല. മറ്റ് ദർശന സമയങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകില്ല. ഈ ദിവസങ്ങളിൽ രാവിലെ 3.30
സൗബിന്‍ ഷാഹിറിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി
സുപ്രീം കോടതി ചൊവ്വാഴ്ചത്തേക്ക് സൗബിൻ ഷാഹിറിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി മാറ്റി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിലെ പരാതിക്കാരൻ സിറാജ് ഹമീദിന്‍റെ ഹർജിയാണ് മാറ്റിയത്. കേസിൽ ചോദ്യം ചെയ്യലിനായി ഏതാനും ദിവസം മുന്‍പ് ഹാജരായിരുന്നു. പരാതിക്കാരന് മുടക്കിയ പണം മുഴുവൻ താൻ നൽകിയതാണെന്നാണ് സൗബിൻ പറഞ്ഞ്. ലാഭവിഹിതം താന്‍ മാറ്റി വച്ചിട്ടുണ്ടെന്നും. ലാഭവിഹിതവും നൽകാൻ താൻ തയ്യാറാണെന്നും. തനിക്കെതിരായി ഇതിനിടയിലാണ് പരാതിക്കാരന്‍ കേസ് കൊടുത്തതെന്നാണ്