35 വയസുള്ള യുവതിയെ പീഡിപ്പിച്ചതിന് പരപ്പന പോലീസ് ബെംഗളൂരുവില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. കെഞ്ചെഗൗഡ(26), മദേഷ(27), ശശികുമാര്‍(24), രഘു(23), എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തിന്‍റെ വീട്ടില്‍ വെച്ചാണ് യുവതി പീഡനത്തിന് ഇരയായത്. യുവതി സുഹൃത്തായ നാഗേഷിൻ്റെ ക്ഷണത്തെ തുടർന്നാണ് വീട്ടിലേക്ക് എത്തിയത്.

നാഗേഷ് ഇതേസമയംതൻ്റെ സുഹൃത്തായ രഘുവിനെയും വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. രഘു നാഗേഷിൻ്റെ വീട്ടിൽ എത്തിയത് 3 ആളുകൾക്കൊപ്പമാണ്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘം യുവതിക്കും നാഗേഷിനുമെതിരെ പോലീസ് കേസെടുപ്പിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്‌തു. ഇവർ ഇതിനുശേഷം യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഇവർ പിന്നീട് ഓൺലൈൻ ഗെയിമിങ്ങിന് വേണ്ടി യുവതിയോട് പണം ആവശ്യപ്പെട്ടു.

യുവതി പ്രതികളുടെ ഭീഷണിക്ക് വഴങ്ങി 12000 രൂപയും നാഗേഷ് 8000 രൂപയും കൊടുത്തു. കിട്ടിയ പണം കൂടാതെ പ്രതികൾ വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളും എടുക്കാൻ തീരുമാനിച്ചു. പ്രതികൾ സാധനങ്ങൾ കൊണ്ടുപോകാൻ വാഹനം ഏർപ്പാടാക്കുകയും വീട്ടിലുണ്ടായിരുന്ന 2 മൊബൈൽ ഫോണുകളും കൂടി എടുത്ത ശേഷം സ്ഥലം വിടുകയുമായിരുന്നു.

തിങ്കളാഴ്‌ച രാത്രിയാണ് സംഭവത്തിന് ശേഷം യുവതി പ്രതികൾക്കെതിരെ പോലീസിൽ പരാതി കൊടുത്തത്. തെളിവുകളുടെയും സിസിടിവിയുടെയും അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ ചെയ്തത്, സംഭവത്തിലെ പ്രധാന പ്രതി ഓൺലൈൻ ഗെയിമിൻ്റെ അടിമയാണ് എന്ന് പോലീസ് കണ്ടെത്തി.

Related Posts