നടൻ കുട്ടിക്കൽ ജയചന്ദ്രനെതിരേ നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കുറ്റപത്രം സമർപ്പിച്ചു. ജില്ലാ സെഷൻസ് കോടതിയിൽ കസബ പോലീസാണ് കഴിഞ്ഞദിവസം കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം ഫയലിൽ സ്വീകരിച്ച കോടതി തുടർ നടപടികൾക്കുശേഷം കേസ് പോക്സോ പ്രത്യേക കോടതിക്ക് കൈമാറും. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം.

കസബ പോലീസ് 2024-ലാണ് ജയചന്ദ്രനെ പ്രതിയാക്കി കേസെടുത്തത്. ഹൈക്കോടതിയും ജില്ലാകോടതിയും മുൻകൂർജാമ്യം നിഷേധിച്ചതിനെത്തുടർന്ന് 6 മാസത്തോളം ഒളിവിലായിരുന്ന ജയചന്ദ്രൻ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായത്. 2025 ജനുവരി 30-ന് കസബ സ്റ്റേഷനിലെത്തിയ ജയചന്ദ്രനെ ചോദ്യം ചെയ്‌തശേഷം വിട്ടയച്ചിരുന്നു.

Related Posts