അനുവാദമില്ലാതെ സ്ത്രീകളുടെ ഫോട്ടോകൾ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ്; ബംഗളൂരുവിൽ യുവാവ് അറസ്റ്റിൽ
Karnataka
1 min read
10.3k

അനുവാദമില്ലാതെ സ്ത്രീകളുടെ ഫോട്ടോകൾ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ്; ബംഗളൂരുവിൽ യുവാവ് അറസ്റ്റിൽ

ജൂലൈ 10, 2025
0

ബെംഗളൂരുവിൽ സ്ത്രീകളുടെ അനുവാദമില്ലാതെ അവരുടെ വീഡിയോകളും ഫോട്ടോകളും ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. ബംഗളൂരു കെആർ പുരം സ്വദേശിയായ ഗുർദീപ് സിംഗ് (26) ആണ് പിടിയിലായത്. വിഷയത്തിൽ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. ഹോട്ടൽ മാനേജ്‌മെന്‍റ് ബിരുദധാരിയാണ് ഗുർദീപ്. നഗരത്തിലെ പ്രശസ്‌തമായ വാണിജ്യ, കാൽനട മേഖലയായ ചർച്ച് സ്ട്രീറ്റിൽ ചിത്രീകരിച്ച വീഡിയോ ക്ലിപ്പുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. തൻ്റെ അറിവോ അനുവാദമോ ഇല്ലാതെയാണ് നഗരത്തിലൂടെ നടക്കുമ്പോൾ വീഡിയോ റെക്കോർഡ് ചെയ്‌തതെന്ന് ആരോപിച്ച്

Continue Reading
ക്ലബ് ലോകകപ്പില്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സി ഫൈനലില്‍
Sports
1 min read
9.5k

ക്ലബ് ലോകകപ്പില്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സി ഫൈനലില്‍

ജൂലൈ 10, 2025
0

ഇംഗ്ലീഷ് ക്ലബ് ചെല്‍സി ബ്രസീല്‍ ക്ലബ്ബുകളുടെ പോരാട്ടത്തിന് അറുതി വരുത്തി ഫിഫ ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെൻ്റില്‍ ഫൈനലില്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്‌ലൂമിനെന്‍സിനെ തകര്‍ത്താണ് ചെല്‍സിയുടെ മുന്നേറ്റം. ബ്രസീലിയന്‍ ക്ലബ്ബിനെ കെട്ടുകെട്ടിച്ചത് ബ്രസീലിയന്‍ താരം തന്നെയാണ്. ജാവൊ പെഡ്രോ ചെല്‍സിക്കായി ഇരട്ട ഗോള്‍ നേടി. ഫ്രഞ്ച് ക്ലബ് പി എസ് ജിയും സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളുമായി ചെല്‍സി കലാശപ്പോരിനിറങ്ങും. ഫൈനല്‍ ശനിയാഴ്ചയാണ്.

Continue Reading
ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്, മനപ്പൂർവ്വം ചിലർ സർവ്വേ നടത്താൻ ശ്രമിക്കുന്നു: അടൂർ പ്രകാശ്
India
0 min read
10.2k

ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്, മനപ്പൂർവ്വം ചിലർ സർവ്വേ നടത്താൻ ശ്രമിക്കുന്നു: അടൂർ പ്രകാശ്

ജൂലൈ 10, 2025
0

യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ശശി തരൂരിന്റെ സർവ്വേ ഫലത്തെ തള്ളി. ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്. മനപ്പൂർവ്വം ചിലർ സർവ്വേ നടത്താൻ ശ്രമിക്കുന്നുണ്ട്. ചില കാര്യങ്ങൾ പുറത്തു പറയാനുള്ള ശ്രമമാണ് നടക്കുന്നത്. അത്തരം പ്രതികരണങ്ങൾ അനാവശ്യമാണെന്നും ആരൊക്കെയാണ് ഇതിന് പിന്നിൽ എന്ന് കണ്ടെത്തണമെന്നും അടൂർ പ്രകാശിന്‍റെ പ്രതികരണം. യാതൊരു ആധികാരികതയും സർവ്വേക്ക് ഇല്ല. സ്വയം മുതിർന്ന നേതാക്കൾ നിയന്ത്രിക്കണം. പാർട്ടിയുടെ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കണം. നിലമ്പൂരിൽ

Continue Reading
വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി10 ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്
World
0 min read
8.7k

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി10 ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

ജൂലൈ 10, 2025
0

വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി 10 ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ് അറിയിച്ചു. ഇസ്രയേല്‍ ഗാസയിലെ പോരാട്ടം അവസാനിപ്പിക്കാനുള്ള ഒരു കരാറിനുള്ള സാധ്യതകളെക്കുറിച്ച് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. 4 ദിവസത്തെ ഖത്തറിൻ്റെ മധ്യസ്ഥതയിലുള്ള പരോക്ഷ ചർച്ചകൾ ശേഷമാണ് ഹമാസ് ബന്ദികളെ വിട്ടയക്കുമെന്ന് പ്രഖ്യാപിച്ചത്. ഈ ആഴ്‌ച തന്നെ 60 ദിവസത്തെ വെടിനിർത്തൽ ഉടമ്പടി ഉണ്ടാകുമെന്ന് യുഎസും സൂചന നൽകിയിരുന്നു. ഇസ്രയേലി അതിർത്തി പ്രദേശങ്ങളിൽ 2023 ഒക്ടോബർ ഏഴിന് ഹമാസ്

Continue Reading
കേരള സര്‍വകലാശാലയുടെ പേരില്‍ പ്രതിഷേധം; SFI പഠിപ്പ് മുടക്ക്, DYFI മാര്‍ച്ച്
Kerala
0 min read
10.7k

കേരള സര്‍വകലാശാലയുടെ പേരില്‍ പ്രതിഷേധം; SFI പഠിപ്പ് മുടക്ക്, DYFI മാര്‍ച്ച്

ജൂലൈ 10, 2025
0

ഗവർണർക്കും വിസിക്കുമെതിരെ കേരള സർവകലാശാലയിലെ അധികാരത്തർക്കത്തിനിടെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും. എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എസ്എഫ്ഐ കേരള സർവകലാശാലയിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്‌തിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക്. രാജ്‌ഭവനിലേക്ക് പ്രതിഷേധത്തിന്‍റെ ഭാഗമായി എസ്എഫ്ഐ മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്ന് സര്‍വകലാശാലയിലേക്ക് ഡിവൈഎഫ്‌ഐയും മാര്‍ച്ച് നടത്തും. സര്‍വകലാശാലയില്‍ കാവിവത്കരണമെന്ന് ആരോപിച്ചാണ് മാര്‍ച്ച്. കേരള വിസി മോഹന്‍ കുന്നമ്മലിനെതിരെയാണ് പ്രതിഷേധം.

Continue Reading
ഡല്‍ഹിയിൽ ഭൂചലനം; 4.1 തീവ്രത രേഖപ്പെടുത്തി
India
0 min read
11.1k

ഡല്‍ഹിയിൽ ഭൂചലനം; 4.1 തീവ്രത രേഖപ്പെടുത്തി

ജൂലൈ 10, 2025
0

ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 9.05 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം അനുഭവപ്പെട്ടത്. ഗുരുഗ്രാം, ഫരീദാബാദ്, നോയിഡ എന്നിവടങ്ങളിലും പരിസരപ്രദേശങ്ങളിലും പ്രകമ്പനമുണ്ടായി. ഭൂചനത്തിന്‍റെ പ്രഭവകേന്ദ്രം ഹരിയാണയിലെ ഝജ്ജാറാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ചൊവ്വാഴ്ച രാവിലെ സമാന തീവ്രതയുള്ള ഭൂചലനം അസമിലെ കര്‍ബി അംഗ്ലോങ് ജില്ലയില്‍ അനുഭവപ്പെട്ടിരുന്നതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി റിപ്പോര്‍ട്ട് ചെയ്തു.

Continue Reading
എലിപ്പനി ബാധിച്ച് വയനാട്ടിൽ യുവാവ് മരിച്ചു
Kerala
0 min read
9.4k

എലിപ്പനി ബാധിച്ച് വയനാട്ടിൽ യുവാവ് മരിച്ചു

ജൂലൈ 9, 2025
0

എലിപ്പനി ബാധിച്ച് വയനാട്ടിൽ യുവാവ് മരിച്ചു. ചീരാൽ കൊഴുവണ ഉന്നതിയിലെ വിഷ്ണു ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പനി മൂർച്ഛിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച‌ വൈകുന്നേരം വിഷ്‌ണുവിനെ മെഡിക്കൽ കോളജിൽ എത്തിച്ചത്. വിഷ്‌ണു പനിയെ തുടർന്ന് ചീരാൽ കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിയിരുന്നു. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് പരിശോധനയിൽ ആരോഗ്യനില മോശമായതിനാൽ റഫർ ചെയ്തു‌. വിഷ്ണുവിനെ പിന്നീട് താലൂക്ക് ആശുപത്രിയിൽ നിന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്

Continue Reading
ഭാര്യയുടെ വിവാഹേതരബന്ധം സംശയിച്ച് കുട്ടിയെ DNA പരിശോധനയ്ക്ക് വിധേയമാക്കാനാകില്ല: ബോംബെ ഹൈക്കോടതി
India
0 min read
8.9k

ഭാര്യയുടെ വിവാഹേതരബന്ധം സംശയിച്ച് കുട്ടിയെ DNA പരിശോധനയ്ക്ക് വിധേയമാക്കാനാകില്ല: ബോംബെ ഹൈക്കോടതി

ജൂലൈ 9, 2025
0

ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഭർത്താവ് സംശയിക്കുന്നതുകൊണ്ടുമാത്രം പിതൃത്വം തെളിയിക്കാനായി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്താനാകില്ലെന്ന് കോടതി പറഞ്ഞു. കുടുംബ കോടതിയുടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ ഡിഎൻഎ പരിശോധന നടത്താൻ നിർദേശിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ആർ.എം ജോഷിയുടെ നാഗ്‌പുർ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. അത്തരമൊരു ജനിതക പരിശോധനയ്ക്ക് അസാധാരണമായ കേസുകളിൽ മാത്രമേ ഉത്തരവിടൂ എന്നും കോടതി കൂട്ടിച്ചേർത്തു. തനിക്ക് വിവാഹ മോചനത്തിന് അവകാശമുണ്ടെന്ന് ഭാര്യയുടെ വിവാഹേതര ബന്ധത്തിൻ്റെ പേരിൽ ഒരു

Continue Reading
സമരം എന്ന പേരിൽ എസ്എഫ്ഐ നടത്തിയത് ഗുണ്ടായിസം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
Kerala
0 min read
9.3k

സമരം എന്ന പേരിൽ എസ്എഫ്ഐ നടത്തിയത് ഗുണ്ടായിസം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

ജൂലൈ 9, 2025
0

സംസ്ഥാനത്തെ സർവകലാശാലകളിൽ സമരം എന്ന പേരിൽ എസ്എഫ്ഐ നടത്തിയത് ഗുണ്ടായിസമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർവകലാശാലകളിൽ കടന്നുകയറി അവിടുത്തെ ജീവനക്കാരെയും പല ആവശ്യങ്ങൾക്ക് വന്ന വിദ്യാർഥികളെയും മർദിച്ച് തികഞ്ഞ ഗുണ്ടായിസമാണ് അവിടെ നടന്നത്. സർക്കാരും പോലീസും അതിന് കൂട്ടുനിന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാർഥികൾ പോലീസിന്‍റെ ലാത്തി മേടിച്ച് അവരെ തല്ലുകയാണ്. പോലീസ് എന്നിട്ട് തൊപ്പിയും വച്ച് നോക്കി നിൽക്കുകയാണ്. കേരളത്തിലെ പോലീസ് നാണക്കേടായി മാറിയിരിക്കുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു. ഗവർണറും

Continue Reading
മലപ്പുറം കോട്ടയ്ക്കലിൽ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട സ്ത്രീ മരിച്ചു
Kerala
0 min read
8.8k

മലപ്പുറം കോട്ടയ്ക്കലിൽ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട സ്ത്രീ മരിച്ചു

ജൂലൈ 9, 2025
0

മലപ്പുറത്ത് കോട്ടയ്ക്കലിൽ നിപ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന സ്ത്രീ മരിച്ചു. ഇവര്‍ക്ക് മലപ്പുറം മങ്കടയില്‍ നിപ ബാധിച്ചു മരിച്ച പതിനെട്ടുകാരിയുമായി സമ്പര്‍ക്കമുണ്ടായിരുന്നു. 2 പേരും ഒരുമിച്ച് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ ചികിത്സയിലുണ്ടായിരുന്നു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയാണ് മരിച്ചത്.

Continue Reading