കേരള സിലബസ് വിദ്യാർത്ഥികൾ പുതുക്കിയിറക്കിയ കീം റാങ്ക് പട്ടികയ്ക്കെതിരെ നാളെ സുപ്രീംകോടതിയെ സമീപിക്കും. പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതോടെ പിന്നോട്ടു പോയ ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്നാണ് ഹർജി സമർപ്പിക്കുന്നത്. ഡിവിഷൻ ബെഞ്ചും പുതിയ ഫോർമുല തള്ളിയെങ്കിലും അപ്പീൽ പോകേണ്ടെന്നായിരുന്നു സർക്കാർ തീരുമാനം.

സ്വന്തം നിലയ്ക്ക് സുപ്രീംകോടതിയെ സമീപിക്കാൻ ഇതോടെയാണ് ഒരു വിഭാഗം വിദ്യാർത്ഥികൾ ഒരുങ്ങുന്നത്. സർക്കാർ പ്രവേശന നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി ഒരു മാസം കൂടി നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.ടി.ഇയെ സമീപിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 15ന് നിലവിലെ സമയപരിധി അവസാനിക്കാനിരിക്കെയാണ് സർക്കാരിന്‍റെ നീക്കം.

Related Posts