ഹനുമന്തനഗറിലെ മുനേശ്വര ലേഔട്ടിലുള്ള വീട്ടിൽവെച്ച് കന്നഡ സീരിയൽ നടി മഞ്ജുള ശ്രുതിയെ (38) കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ജൂലൈ 4 നാണ് സംഭവം നടന്നത്. ശ്രുതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ഭര്‍ത്താവ് അമ്രേഷ് (49) സംശയിച്ചിരുന്നതായി പോലീസ് പറയുന്നു. ഇതാണ് ആക്രമണത്തിന് കാരണമായത്. 4 ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്.
ഹനുമന്തനഗറിലെ മുനേശ്വര ലേഔട്ടിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ശ്രുതി. ശ്രുതി പ്രശസ്തയായത് അമൃതധാരെ എന്ന കന്നഡ സീരിയലിലൂടെയാണ്. അവതാരകയെന്ന നിലയിലും ഇവർ പ്രശസ്തയാണ്. ഇരുവരും 20 വർഷം മുമ്പാണ് വിവാഹിതരായത്. രണ്ടുപേർക്കും രണ്ട് പെൺകുട്ടികളുണ്ട്. 3 മാസം മുമ്പ് ശ്രുതി അമ്രേഷമുമായി വേർപിരിഞ്ഞ് താമസം തുടങ്ങിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
കണ്ണിലേക്ക് പെപ്പർ സ്പ്രേ അടിച്ചശേഷം 3 മൂന്നു തവണ കത്തി ഉപയോഗിച്ചു കുത്തിയെന്നാണ് പൊലീസ് പറയുന്നത്. ചുമരിൽ തല ഇടിപ്പിച്ചെന്നും റിപ്പോർട്ടുണ്ട്. അമ്രേഷിനെ കൊലപാതകശ്രമത്തിനു കേസെടുത്തതിനു പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ നിലവിൽ ചികിത്സയിലാണ് ശ്രുതി.