അന്തേവാസികൾ പരിഹസിച്ചു; ആത്മഹത്യക്ക് ശ്രമിച്ച ശ്രീചിത്ര ഹോമിലെ 3 കുട്ടികൾ ആശുപത്രിയിൽ
അന്തേവാസികൾ പരിഹസിച്ചതിനാൽ തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ 3 കുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു. 16, 15, 12 വയസ്സുള്ള പെൺകുട്ടികളാണ് അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 2 പേർ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ എസ്എടി ആശുപത്രിയിലും ചികിത്സയിലാണ്. കുട്ടികൾ കഴിഞ്ഞ ദിവസം രാത്രിയാണ് അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മുതിർന്ന കുട്ടികൾ കളിയാക്കിയത് സഹിക്കവയ്യാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കുട്ടികൾ പോലീസിനോട് പറഞ്ഞു. 3 പേരുടെയും ആരോഗ്യനില നിലവിൽ
നിമിഷപ്രിയയുടെ മോചനം; കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബവുമായി ചർച്ച നടത്തും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കൂടുതൽ ചർച്ചകളുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. കാന്തപുരവുമായി ബന്ധമുള്ള യമൻ പൗരൻ ആണ് കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബവുമായി ചർച്ച നടത്തുന്നത്. നിലവിൽ യെമൻ ജയിലിൽ കഴിയുകയാണ് നിമിഷപ്രിയ. നോർത്ത് യമനിൽ നടക്കുന്ന അടിയന്തര യോഗത്തിൽ ഷെയ്ഖ് ഹബീബ് ഉമറിന്‍റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂർ, യമൻ ഭരണകൂട പ്രതിനിധികൾ, ജിനായത് കോടതി സുപ്രീം ജഡ്‌ജ്, തലാലിൻ്റെ സഹോദരൻ, ഗോത്ര തലവന്മാർ
കള്ളക്കേസില്‍ കുടുക്കിയതില്‍ മനോവിഷമം; തിരുവനന്തപുരം വക്കം പഞ്ചായത്ത് അംഗവും അമ്മയും ജീവനൊടുക്കി
തിരുവനന്തപുരം വക്കം പഞ്ചായത്ത് അംഗവും അമ്മയും കള്ളക്കേസില്‍ കുടുക്കിയതില്‍ മനംനൊന്ത് ജീവനൊടുക്കി. വക്കം നെടിയവിള വീട്ടില്‍ വത്സല (71), മകനും പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പറുമായ അരുണ്‍ (42) എന്നിവരാണ് മരിച്ചത്. വീടിനു പിന്നിലെ ചായ്പിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അരുണ്‍ മരിക്കും മുന്‍പേ സുഹൃത്തുകള്‍ക്ക് വാട്‌സാപ്പിലൂടെ ജീവനൊടുക്കാനുള്ള കാരണങ്ങള്‍ അറിയിച്ചുകൊണ്ട് സന്ദേശം അയച്ചിട്ടുണ്ട്. സന്ദേശത്തിലുള്ളത് കള്ളക്കേസില്‍ കുടുക്കിയതാണ് മരിക്കാനുള്ള കാരണമെന്നാണ്. നാട്ടുകാരായ വിനോദ്, സന്തോഷ്, അജയന്‍,
പുതിയ ഗോവ ഗവർണറായി അശോക് ഗജപതി രാജുവിനെ നിയമിച്ചു
നിലവിൽ ഗോവ ഗവർണറായിരുന്ന പി.എസ്. ശ്രീധരൻപിള്ളയെ മാറ്റി. അശോക് ഗജപതി രാജുവാണ് പുതിയ ഗോവ ഗവർണർ. നേരത്തെ മിസോറാം ഗവർണറായിരുന്ന ശ്രീധരൻപിള്ള 2021 ജൂലൈയിലാണ് ഗോവ ഗവർണറായത്. പകരം നിയമനം ശ്രീധരൻപിള്ളയ്ക്ക് നൽകിയിട്ടില്ല. മുന്‍ സിവില്‍ വ്യോമയാന മന്ത്രിയാണ് അശോക് ഗജപതി രാജു. ചെന്നൈയിലാണ് ജനനം. 2014 മുതല്‍ 2018 വരെ വ്യോമയാന മന്ത്രിയായിരുന്നു. പുതിയ ഹരിയാന ഗവർണർ ഹാഷിം കുമാർ ഘോഷാണ്. ലഡാക്കിൽ ബി.ഡി. മിശ്ര രാജിവച്ച ഒഴിവിൽ
കാണാതായ ഡൽഹി സർവകലാശാല വിദ്യാർത്ഥിനിയുടെ മൃതദേഹം യമുന നദിയിൽ നിന്ന് കണ്ടെത്തി
കാണാതായ ഡൽഹി സർവകലാശാല വിദ്യാർത്ഥിനിയുടെ മൃതദേഹം യമുന നദിയിൽ നിന്ന് കണ്ടെത്തി. നോർത്ത് ഡൽഹി ഗീത കോളനിക്കു സമീപത്ത് നിന്നു ഞായറാഴ്‌ച വൈകിട്ടാണ് ത്രിപുര സ്വദേശിയായ സ്നേഹ ദേബ്‌നാഥിനെ മൃതദേഹം കണ്ടെത്തിയത്. ഗീത കോളനി മേൽപ്പാലത്തിന് താഴെ നദിയിൽ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ 6 ദിവസമായി സ്നേഹയെ കാണാതായിട്ട്. ജൂലൈ 7 മുതൽ സൗത്ത് ഡൽഹി പര്യാവരൻ കോംപ്ലക്‌സിൽ താമസിക്കുന്ന ത്രിപുര സ്വദേശിയായ സ്നേഹ ദേബ്നാഥിനെ (19) കാണാതായത്.
അഹമദാബാദ് വിമാനപകടം; സ്വിച്ചുകൾ മാറ്റി സ്ഥാപിച്ചത് 2 തവണ; ആര് ഓഫ് ചെയ്തു എന്നതിൽ ദുരൂഹത
അഹമ്മദാബാദ് വിമാനാപകടം നടന്നിട്ട് മാസം ഒന്ന് പിന്നിടുന്നു. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. പരിശോധനകൾ നടക്കുന്നുണ്ട്. പ്രാഥമികാന്വേഷ റിപ്പോർട്ടിന്മേലുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. പൈലറ്റുമാരുടെ പിഴവാണെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. ദുരന്തത്തിന്‍റെ കാരണം കണ്ടെത്താനുള്ള ഇന്ധന നിയന്ത്രണ സ്വിച്ചിൽ നിർണായക പരിശോധന തുടരുന്നു. പരിശോധന നടത്തുന്നത് അന്താരാഷ്ട്ര വിമാനക്കമ്പനികളാണ്. ബോയിങ് 787 മോഡൽ വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്കിങ് സംവിധാനങ്ങൾ സംബന്ധിച്ചാണ് പരിശോധന. സിംഗപ്പൂർ എയർലൈൻ, എത്തിഹാദ് തുടങ്ങിയവയിലാണ്
പ്രശസ്‌ത കന്നഡ നടി ബി. സരോജാ ദേവി അന്തരിച്ചു
കന്നഡയിലെ ആദ്യത്തെ വനിതാ സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന പ്രശസ്‌ത കന്നഡ നടി ബി. സരോജാ ദേവി (87) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ബംഗളൂരു മല്ലേശ്വരത്തെ വസതിയിൽ തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം. സിനിമയിൽ ആറുപതിറ്റാണ്ടോളം സജീവമായിരുന്നു. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി 200-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിൽ കന്നഡത്തു പൈങ്കിളി എന്നും കന്നഡയിൽ അഭിനയ സരസ്വതിയെന്നുമായിരുന്നു സരോജാ ദേവി അറിയപ്പെട്ടത്. കന്നഡ സിനിമയിലെ ആദ്യത്തെ വനിതാ സൂപ്പർസ്റ്റാർ എന്നും അവർ
ബംഗളൂരുവിൽ കാറപകടത്തിൽ പിതാവും മകനും ഉൾപ്പെടെ 3 പേർ മരിച്ചു
ഞായറാഴ്‌ച ദക്ഷിണ ബംഗളൂരു ജില്ലയിൽ ഉണ്ടായ വാഹനാപകടത്തിൽ പിതാവും മകനും ഉൾപ്പെടെ 3 പേർ സംഭവസ്ഥലത്ത് മരിച്ചു. മറ്റൊരാളുടെ നില ഗുരുതരമാണ്. മൈസുരു ബംഗളൂരു അതിവേഗ പാതയിൽ രാമനഗര താലൂക്കിലെ ജയപുര ഗേറ്റിന് സമീപം രാവിലെ കാർ സംരക്ഷണ ഭിത്തിയിൽ ഇടിച്ചാണ് അപകടം. ചിക്കനായകനഹള്ളി സ്വദേശിയായ തമ്മന്ന ഗൗഡ (56), മകൻ മുത്തുരാജ് (28), ഹാസൻ സ്വദേശിയായ സച്ചിൻ (27) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സഞ്ജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കോഴിക്കോട് അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കോഴിക്കോട് അത്തോളിയിൽ അപകടം. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. പാറക്കണ്ടി സുരേഷിൻ്റെ വീട്ടിലെ സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. ആർക്കും അപകടത്തിൽ പരിക്കില്ല. കൂടാതെ പൊട്ടിത്തെറിയിൽ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഫിഫാ ക്ലബ്ബ് ലോകകപ്പ്; ചെല്‍സിയുടെ 3 മിന്നും ഗോളുകള്‍
കരുത്തരായ പിഎസ്ജിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ഫിഫാ ക്ലബ്ബ് ലോകകപ്പില്‍ ചെല്‍സി കിരീടം സ്വന്തമാക്കി. കോള്‍ പാമര്‍ മല്‍സരത്തില്‍ ഇരട്ട ഗോളുകള്‍ നേടി. ജാവോ പെഡ്രോയുടെ വകയായിരുന്നു മൂന്നാം ഗോള്‍. ക്ലബ്ബ് ലോകകപ്പ് ഫൈനല്‍ കാണാനായി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അടക്കം 81,188 കാണികളാണ് മെറ്റ്ലൈഫ് സ്റ്റേഡിയത്തിലെത്തിയത്.