ക​ർ​ണാ​ട​ക പ​ബ്ലി​ക് സ്കൂ​ളു​ക​ളി​ലെ വിദ്യാ​ർ​ഥി​ക​ള്‍ക്ക് സൗ​ജ​ന്യ യാ​ത്ര പ​ദ്ധ​തി​യു​മാ​യി സ​ര്‍ക്കാ​ര്‍
Karnataka
1 min read
10.0k

ക​ർ​ണാ​ട​ക പ​ബ്ലി​ക് സ്കൂ​ളു​ക​ളി​ലെ വിദ്യാ​ർ​ഥി​ക​ള്‍ക്ക് സൗ​ജ​ന്യ യാ​ത്ര പ​ദ്ധ​തി​യു​മാ​യി സ​ര്‍ക്കാ​ര്‍

ജൂലൈ 15, 2025
0

കർണാടക പ​ബ്ലി​ക് സ്കൂ​ളു​ക​ളി​ലെ (​കെ.​പി.​എ​സ്) മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍ക്കും സൗ​ജ​ന്യ യാ​ത്ര പ​ദ്ധ​തി​യു​മാ​യി സ​ര്‍ക്കാ​ര്‍. സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള സ​ർ​ക്കാ​ർ സ്‌​കൂ​ളു​ക​ളി​ലെ പ്രവര്‍ത്ത​ന ക്ഷ​മ​ത, വി​ദ്യാ​ഭ്യാ​സ ഗു​ണ നി​ല​വാ​രം, ഹാ​ജ​ര്‍ നി​ല എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ക​യും പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ള്‍ക്ക് സ​മ​ഗ്ര​മാ​യ വി​ദ്യാ​ഭ്യാ​സം ല​ഭ്യ​മാ​ക്കു​ക​യു​മാ​ണ് പ​ദ്ധ​തിയുടെ ലക്ഷ്യം. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ സർക്കാർ തീരുമാനം പ്രഖ്യാപിച്ചത്. കർണാടകയിലെ മുഴുവൻ സർക്കാർ സ്‌കൂളുകളുടെയും നിലവാരം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് കെ.പി.എസ് സ്‌കൂളിലെ കുട്ടികൾക്ക് സൗജന്യ

Continue Reading
വളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റ് പന്തളത്ത് 11കാരി മരിച്ച സംഭവം; മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് പരിശോധനാഫലം
Kerala
0 min read
8.5k

വളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റ് പന്തളത്ത് 11കാരി മരിച്ച സംഭവം; മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് പരിശോധനാഫലം

ജൂലൈ 15, 2025
0

പന്തളത്ത് വളർത്തു പൂച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചത് പേവിഷ ബാധ മൂലമല്ലെന്ന് റിപ്പോർട്ട്. ചികിത്സയിലിരിക്കെ കഴിഞ്ഞ വ്യാഴാഴ്ചയാണ് 11വയസുള്ള ഹന്ന ഫാത്തിമ മരിച്ചത്. വളർത്തു പൂച്ചയുടെ നഖം കൊണ്ട് കുട്ടിക്ക് ശരീരത്തിൽ മുറിവേറ്റിരുന്നു. പന്തളം കടക്കാട് അഷ്റഫ് റാവുത്തർ, സജിന ദമ്പതികളുടെ മകളാണ് ഹന്നാ ഫാത്തിമ. ജൂലൈ 2 നാണ് പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റത്. തിങ്കളാഴ്ച രണ്ടാം ഡോസ് പേ വിഷപ്രതിരോധ വാക്സിൻ എടുത്തതിന് പിന്നാലെ

Continue Reading
ഡബിൾ ഡെക്കർ സർവീസുകൾ ഇനി കൊച്ചിയിലും; ഉദ്‌ഘാടനം ഇന്ന് വൈകുന്നേരം 5 ന്
Kerala
0 min read
11.0k

ഡബിൾ ഡെക്കർ സർവീസുകൾ ഇനി കൊച്ചിയിലും; ഉദ്‌ഘാടനം ഇന്ന് വൈകുന്നേരം 5 ന്

ജൂലൈ 15, 2025
0

തിരുവനന്തപുരം, മൂന്നാർ എന്നിവിടങ്ങളിൽ കെഎസ്ആർടിസി ആരംഭിച്ച ഡബിൾ ഡെക്കർ സർവീസുകൾ ഇനി കൊച്ചിയിലും. കെഎസ്‌ആർടിസി ജെട്ടി സ്റ്റാൻഡിൽ ഇന്നു വൈകുന്നേരം 5 ന് വ്യവസായ മന്ത്രി പി. രാജീവ് കൊച്ചി ഡബിൾ ഡെക്കർ സർവീസ് ഉദ്ഘാടനം നിർവഹിക്കും. കൊച്ചിയുടെ നഗര ഹൃദയത്തിലൂടെ ഡബിൾ ഡക്കറിന്‍റെ ഓപ്പൺ ഡെക്കിൽ ഇരുന്ന് നഗര സൗന്ദര്യം യാത്രികർക്ക് ആസ്വദിക്കുവാൻ കഴിയും. താഴത്തെ ഡെക്കിൽ 150 രൂപയുയും മുകളിലത്തെ ഡെക്കിൽ ആളൊന്നിന് 300 രൂപയുമാണ് നിരക്ക്.

Continue Reading
അധ്യാപകരെ ആദരിക്കേണ്ടത് പാദപൂജയുടെ രൂപത്തിലല്ല: സണ്ണി ജോസഫ്
Kerala
0 min read
8.6k

അധ്യാപകരെ ആദരിക്കേണ്ടത് പാദപൂജയുടെ രൂപത്തിലല്ല: സണ്ണി ജോസഫ്

ജൂലൈ 15, 2025
0

അധ്യാപകരെ ആദരിക്കണം പക്ഷെ കുട്ടികളെ നിർബന്ധിച്ച് പാദപൂജ ചെയ്യിപ്പിക്കരുതെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. കാസർകോട് ടൗൺഹാളിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകരെ ആദരിക്കണം. അത് ഈ രൂപത്തിലല്ല വേണ്ടത്. വിദ്യാഭ്യാസനയങ്ങൾക്കെതിരേ ശക്തമായ സമരവുമായി യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ പോലീസിന്‍റെ ആക്രമണങ്ങൾ നേരിട്ട് മുന്നോട്ടു പോകുകയാണെന്നും ഈ പ്രതിസന്ധികളിലും സമരം ശക്തമാണെന്നും അദ്ദേഹംപറഞ്ഞു. അദ്ദേഹം കോൺഗ്രസ് നേതാവ് പി.ജെ. കുര്യന്‍റെ പ്രസ്താവനയെയും ന്യായീകരിച്ചു. സംഘടനയുടെ ശാക്തീകരണമാണ്

Continue Reading
മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തി
Kerala
0 min read
10.2k

മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തി

ജൂലൈ 15, 2025
0

മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിത്സയ്ക്ക് പോയി ഇന്ന് കേരളത്തിൽ തിരികെയെത്തി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുലർച്ചെ മൂന്ന് മണിയോടെ എത്തിയ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഡിജിപിയും ചീഫ് സെക്രട്ടറിയും അടക്കമുള്ളവർ എത്തിയിരുന്നു. മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും അമേരിക്കയിൽ നിന്ന് ദുബായ് വഴിയാണ് തിരിച്ചെത്തിയത്. മുഖ്യമന്ത്രി ചികിത്സയ്ക്കായി ജൂലൈ 5 നാണ് അമേരിക്കയിലേക്ക് പോയത്. മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. മുഖ്യമന്ത്രി ഇത് നാലാം തവണയാണ് ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്.

Continue Reading
കൊല്ലത്ത് കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജ് ജപ്തി ചെയ്തു
Kerala
0 min read
10.4k

കൊല്ലത്ത് കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജ് ജപ്തി ചെയ്തു

ജൂലൈ 15, 2025
0

കൊല്ലം കടയ്ക്കലിൽ ബാങ്ക് അധികൃതർ കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജിന്‍റെ കെട്ടിടവും സ്ഥലവും ജപ്‌തി ചെയ്തു. കടയ്ക്കൽ കോട്ടപ്പുറത്തുള്ള പൂക്കോയ തങ്ങൾ മെമ്മോറിയൽ ആർട്‌സ് ആൻഡ് സയൻസ് കോളേജാണ് (പിഎംഎസ്എ കോളേജ്) ബാങ്ക് ജപ്‌തി ചെയ്‌തത്. ഈ സ്ഥലം കോളേജ് മാനേജ്മെൻ്റ് ഈടുവെച്ച് ബാങ്കിൽ നിന്ന് എടുത്ത വായ്‌പത്തുക തിരിച്ചടയ്ക്കാതെ വന്നതിനെ തുടർന്നായിരുന്നു നടപടി. 5 കോഴ്സുകളിലായി ഇവിടെ പഠിക്കുന്ന വിദ്യാർഥികളുടെ ഭാവി ഇതോടെ തുലാസിലായി. സമീപത്തെ മറ്റൊരു കോളേജിൽ

Continue Reading
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ  609 പേര്‍; റൂട്ട് മാപ്പ് തയ്യാറാക്കി
Kerala
0 min read
8.0k

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ  609 പേര്‍; റൂട്ട് മാപ്പ് തയ്യാറാക്കി

ജൂലൈ 14, 2025
0

നിപ റിപ്പോർട്ട് ചെയ്‌ത പാലക്കാട് ഉള്ള രണ്ടാമത്തെ വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ 112 പേർ ഉൾപ്പെട്ടതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സിസിടിവി ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കി. പ്രദേശത്ത് കണ്ടൈൻമെന്‍റ് സോൺ പ്രഖ്യാപിച്ച് ഫീൽഡ്‌ തല പ്രവർത്തനങ്ങളും ഫീവർ സർവൈലൻസും ശക്തമാക്കി. സ്ഥലം സന്ദർശിച്ച് ആരോഗ്യ വകുപ്പിൻ്റെ വിദഗ്‌ധ ടീം തുടർനടപടികൾ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. നിപ സമ്പർക്കപ്പട്ടികയിൽ വിവിധ ജില്ലകളിലായി ആകെ 609 പേരാണ്

Continue Reading
ഇറാന്‍റെ ആക്രമണങ്ങളില്‍ ഇസ്രായേലിനേറ്റത് കനത്ത പ്രഹരം; കണക്കുകള്‍ പുറത്തുവിട്ട് ഇസ്രായേല്‍
World
0 min read
8.5k

ഇറാന്‍റെ ആക്രമണങ്ങളില്‍ ഇസ്രായേലിനേറ്റത് കനത്ത പ്രഹരം; കണക്കുകള്‍ പുറത്തുവിട്ട് ഇസ്രായേല്‍

ജൂലൈ 14, 2025
0

ഇസ്രായേൽ ആക്രമണത്തിന് മറുപടിയായി ഇസ്രായേല്‍ അധിനിവേശ പ്രദേശങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ മൂലമുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് പുറത്തുവിട്ട് ഇസ്രായേല്‍. 50,000ത്തിലധികം രാജ്യത്ത് നഷ്ടപരിഹാര ക്ലെയിമുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇസ്രായേലി ദിനപത്രമായ കാല്‍ക്കലിസ്റ്റാണ് ഈ കണക്ക് റിപ്പോപോര്‍ട്ട് ചെയ്തത്. ഇറാനും ഇസ്രായേലും ജൂണ്‍ 24ന് തമ്മിലുള്ള സംഘര്‍ഷം അവസാനിച്ചതിനുശേഷം ഇതുവരെ 50,000 ത്തിലധികം നഷ്ടപരിഹാര ക്ലെയിമുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ആണവ കേന്ദ്രങ്ങളിലും ജനവാസ മേഖലകളിലും ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക്

Continue Reading
വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യ നിലയിൽ മാറ്റമില്ല: മെഡിക്കൽ ബുള്ളറ്റിൻ
Kerala
0 min read
8.6k

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യ നിലയിൽ മാറ്റമില്ല: മെഡിക്കൽ ബുള്ളറ്റിൻ

ജൂലൈ 14, 2025
0

വി. എസ് അച്യുതാനന്ദന്‍റെ ആരോഗ്യ നിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹത്തിന്‍റെ ആരോഗ്യം മെഡിക്കൽ ബോർഡ് ചേ‌ർന്ന് വിലയിരുത്തിയ ശേഷമാണ് ബുള്ളറ്റിൻ പുറത്തിറക്കിയത്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കെ കൃഷ്ണൻകുട്ടി എന്നിവരും, മുതിർന്ന സിപിഎം നേതാവ് പി കെ ഗുരുദാസൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി

Continue Reading
ഗവർണർക്ക് കനത്ത തിരിച്ചടി; താത്ക്കാലിക വിസി നിയമനം സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് തന്നെ വേണമെന്ന് ഹൈക്കോടതി
Kerala
0 min read
10.3k

ഗവർണർക്ക് കനത്ത തിരിച്ചടി; താത്ക്കാലിക വിസി നിയമനം സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് തന്നെ വേണമെന്ന് ഹൈക്കോടതി

ജൂലൈ 14, 2025
0

താത്ക്കാലിക വിസി നിയമനത്തിൽ ഗവർണറുടെ അപ്പീൽ ഹൈക്കോടതി തള്ളി. രണ്ട് സർവകലാശാലകളിൽ താത്ക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഗവർണർ നൽകിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. താത്ക്കാലിക വിസി നിയമനം സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് തന്നെ വേണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് ശരിവച്ചിരിക്കുന്നത്. താത്ക്കാലിക വിസിമാരുടെ കാലാവധി പരമാവധി 6 മാസമാണെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. സ്ഥിര വിസി

Continue Reading