അധ്യാപകരെ ആദരിക്കണം പക്ഷെ കുട്ടികളെ നിർബന്ധിച്ച് പാദപൂജ ചെയ്യിപ്പിക്കരുതെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. കാസർകോട് ടൗൺഹാളിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകരെ ആദരിക്കണം. അത് ഈ രൂപത്തിലല്ല വേണ്ടത്. വിദ്യാഭ്യാസനയങ്ങൾക്കെതിരേ ശക്തമായ സമരവുമായി യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ പോലീസിന്‍റെ ആക്രമണങ്ങൾ നേരിട്ട് മുന്നോട്ടു പോകുകയാണെന്നും ഈ പ്രതിസന്ധികളിലും സമരം ശക്തമാണെന്നും അദ്ദേഹംപറഞ്ഞു. അദ്ദേഹം കോൺഗ്രസ് നേതാവ് പി.ജെ. കുര്യന്‍റെ പ്രസ്താവനയെയും ന്യായീകരിച്ചു. സംഘടനയുടെ ശാക്തീകരണമാണ് കുര്യൻ ലക്ഷ്യംവെച്ചത്. പാർട്ടി കൂടുതൽ ശക്തമാകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts