മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിത്സയ്ക്ക് പോയി ഇന്ന് കേരളത്തിൽ തിരികെയെത്തി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുലർച്ചെ മൂന്ന് മണിയോടെ എത്തിയ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഡിജിപിയും ചീഫ് സെക്രട്ടറിയും അടക്കമുള്ളവർ എത്തിയിരുന്നു. മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും അമേരിക്കയിൽ നിന്ന് ദുബായ് വഴിയാണ് തിരിച്ചെത്തിയത്.
മുഖ്യമന്ത്രി ചികിത്സയ്ക്കായി ജൂലൈ 5 നാണ് അമേരിക്കയിലേക്ക് പോയത്. മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. മുഖ്യമന്ത്രി ഇത് നാലാം തവണയാണ് ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര.