വീണ്ടും ട്വിസ്റ്റ്; ഇന്‍റര്‍ കാശി ഐ-ലീഗ് ചാമ്പ്യന്‍മാർ
Sports
1 min read
8.0k

വീണ്ടും ട്വിസ്റ്റ്; ഇന്‍റര്‍ കാശി ഐ-ലീഗ് ചാമ്പ്യന്‍മാർ

ജൂലൈ 19, 2025
0

ഐ-ലീഗ് ജേതാക്കളെ ചൊല്ലിയുള്ള തർക്കത്തിൽ വീണ്ടും ട്വിസ്റ്റ്. 2024-25 ഐ-ലീഗ് ചാമ്പ്യൻമാരായി നിയ മപോരാട്ടങ്ങൾക്കൊടുവിൽ ഇൻ്റർ കാശിയെ പ്രഖ്യാപിച്ചു. ചർച്ചിൽ ബ്രദേഴ്‌സിനെ ഐ-ലീഗ് ജേതാക്കളായി പ്രഖ്യാപിച്ച അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ്റെ അപ്പീൽ കമ്മിറ്റിയുടെ വിധി അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതി റദ്ദാക്കി. 2025 മേയ് 31ന് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്‍റെ അപ്പീൽ കമ്മിറ്റി പുറപ്പെടുവിച്ച തീരുമാനത്തിനെതിരേ 2025 ജൂൺ നാലിന് ഇൻ്റർ കാശി എഫ്‌സി സമർപ്പിച്ച അപ്പീൽ ശരിവച്ചതായി കോടതി

Continue Reading
കരുണാനിധിയുടെ മകനും നടനുമായ എം കെ മുത്തു അന്തരിച്ചു
India
1 min read
10.0k

കരുണാനിധിയുടെ മകനും നടനുമായ എം കെ മുത്തു അന്തരിച്ചു

ജൂലൈ 19, 2025
0

എം കരുണാനിധിയുടെ മൂത്ത മകനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ സഹോദരനും നടനുമായ എംകെ മുത്തു (77) അന്തരിച്ചു. ഏറെ നാളായി ആരോഗ്യപരമായ പ്രശ്‌ങ്ങളെ തുടർന്ന് വിശ്രമം തുടരുകയായിരുന്നു മുത്തു. അപൂർവമായി മാത്രമേ അദ്ദേഹത്തെ പൊതുവേദികളിൽ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. ഇന്ന് രാവിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. കരുണാനിധിയുടെ വഴിയെ സിനിമയിൽ എത്തിയ മുത്തുവിന് ഒരു നടനെന്ന നിലയിൽ ഒരിക്കലും തന്‍റെ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ചിട്ടില്ല. നാഗപട്ടണം ജില്ലയിലെ

Continue Reading
ലോസ് ഏഞ്ചൽസിൽ പോലീസ് പരിശീലന കേന്ദ്രത്തിൽ വൻ സ്ഫോടനം : 3 പേർ കൊല്ലപ്പെട്ടു
World
0 min read
9.0k

ലോസ് ഏഞ്ചൽസിൽ പോലീസ് പരിശീലന കേന്ദ്രത്തിൽ വൻ സ്ഫോടനം : 3 പേർ കൊല്ലപ്പെട്ടു

ജൂലൈ 19, 2025
0

ലോസ് ഏഞ്ചൽസിൽ നടന്ന ഒരു സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 9 മണിയോടെയാണ് സംഭവം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റിന്‍റെ പരിശീലന കേന്ദ്രത്തിലാണ് സംഭവം. ഈസ്റ്റേൺ അവന്യൂവിലുള്ള ബിസ്കൈലൂസ് പരിശീലന കേന്ദ്രത്തിൽ ബോംബ് സ്ക്വാഡിന്‍റെ വാഹനത്തിന് സമീപമാണ് സ്‌ഫോടനം നടന്നതെന്ന് പറയപ്പെടുന്നു. അപകടത്തിൽ കൊല്ലപ്പെട്ടവർ പോലീസുകാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തിൽ മരിച്ച 3

Continue Reading
ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടൽ; 6 മാവോയിസ്റ്റുകളെ വധിച്ചു
India
1 min read
9.8k

ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടൽ; 6 മാവോയിസ്റ്റുകളെ വധിച്ചു

ജൂലൈ 19, 2025
0

ഛത്തീസ്‌ഗഡിൽ നാരായൺപൂർ ജില്ലയിലെ അബുജ്‌മദ് വനമേഖലയിലാണ് സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ 6 മാവോയിസ്റ്റുകളെ വധിച്ചു. എകെ-47, എസ്എൽആർ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ, ദൈനംദിന ഉപയോഗ സാമഗ്രികൾ തുടങ്ങിയവ ഇവരിൽ നിന്നും സുരക്ഷാസേന കണ്ടെടുത്തു. വനമേഖലയിൽ രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടന്നത്. വന മേഖലയിൽ ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.

Continue Reading
മദ്യപരിശോധനയില്‍ ‘കുടുങ്ങി’ ചക്ക കഴിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍
Kerala
1 min read
11.2k

മദ്യപരിശോധനയില്‍ ‘കുടുങ്ങി’ ചക്ക കഴിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍

ജൂലൈ 19, 2025
0

3 കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ ഡ്യൂട്ടിക്ക് മുമ്പ് ചക്ക കഴിച്ചതിനാൽ മദ്യപാന പരിശോധനയില്‍ ‘കുടുങ്ങി’. പന്തളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിൽ ഇന്നലെ രാവിലെയാണ് സംഭവം. രാവിലെ ഡ്രൈവര്‍മാരെ കൊണ്ട് എല്ലാ ദിവസവും ബ്രത്തലൈസറില്‍ ഊതിപ്പിക്കുന്ന പതിവുണ്ട്. ഡ്രൈവർമാരിൽ ഒരാള്‍ ഊതിയപ്പോള്‍ ബ്രത്തലൈസറിലെ അളവ് പൂജ്യത്തില്‍ നിന്ന് 10 ആയി. ഡ്രൈവര്‍ ആണയിട്ടു പറഞ്ഞു താന്‍ മദ്യപിച്ചിട്ടില്ലെന്ന്. രക്തപരിശോധന നടത്താനും ആവശ്യപ്പെട്ടു. ഇതോടെ മറ്റു ഡ്രൈവര്‍മാരെ വിളിച്ചുവരുത്തി ഊതിച്ചപ്പോൾ ചക്ക തിന്നവരെല്ലാം മദ്യപിച്ചെന്ന പോലെയുള്ള

Continue Reading
തകർന്ന മനസോടെ സുജ മിഥുനെ അവസാനമായി കാണാൻ നാട്ടിലേക്ക് വിമാനമിറങ്ങി; സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക്
Kerala
1 min read
8.1k

തകർന്ന മനസോടെ സുജ മിഥുനെ അവസാനമായി കാണാൻ നാട്ടിലേക്ക് വിമാനമിറങ്ങി; സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക്

ജൂലൈ 19, 2025
0

തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ അമ്മ നാട്ടിലെത്തി. കൊച്ചി വിമാനത്താവളത്തിലെത്തിയ അവരെ കാത്ത് അടുത്ത ബന്ധുക്കളുണ്ടായിരുന്നു. സുജ ഇളയ മകനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. കലങ്ങിയ മനസോടെ വന്ന തോരാക്കണ്ണീരുമായി സുജയുമായുള്ള വാഹനം പൊലീസ് അകമ്പടിയോടെ കൊല്ലത്തെ വീട്ടിലേക്ക് യാത്ര തിരിച്ചു. കഴിഞ്ഞ ദിവസം കൊല്ലം തേവലക്കര സ്കൂളിൽ സൈന്യത്തിൽ ചേരണമെന്നും ഫുട്ബോൾ കളിക്കാരനാകണമെന്നും ആഗ്രഹിച്ച മിടുക്കനായ വിദ്യാർത്ഥിയാണ് അധികൃതരുടെ അനാസ്ഥ കാരണം മരിച്ചത്.

Continue Reading
ഇറാനുവേണ്ടി ചാരപ്രവൃത്തി; ഇസ്രയേലി പട്ടാളക്കാരൻ അറസ്റ്റിൽ
World
0 min read
8.0k

ഇറാനുവേണ്ടി ചാരപ്രവൃത്തി; ഇസ്രയേലി പട്ടാളക്കാരൻ അറസ്റ്റിൽ

ജൂലൈ 19, 2025
0

ഇറാനുവേണ്ടി കഴിഞ്ഞമാസം നടന്ന 12 ദിന യുദ്ധത്തിനിടെ ചാരപ്രവൃത്തി നടത്തിയെന്നാരോപിച്ച് ഇസ്രയേലിൽ പട്ടാളക്കാരൻ അറസ്റ്റിൽ. ഇയാൾ ഇറാന് ഇസ്രയേലിനുനേരെയുണ്ടായ ആക്രമണങ്ങൾ സംബന്ധിച്ച വീഡിയോകൾ കൈമാറിയെന്ന് സൈനികകോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഇറാന്‍റെ ഏജൻ്റിൽ നിന്ന് വിവരങ്ങൾ നൽകിയതിന് ഇയാൾ പണം കൈപ്പറ്റിയെന്നും ആരോപിക്കുന്നു. ഇറാൻ മിസൈലുകളെ ഇസ്രയേൽ വ്യോമപ്രതിരോധസംവിധാനം തടുക്കുന്നതിന്‍റെയും ചിലയിടത്ത് മിസൈൽ പതിച്ചുണ്ടായ നാശനഷ്ടങ്ങളുടെയും ചിത്രങ്ങളും വീഡിയോകളുമാണ് ഇയാൾ കൈമാറിയതെന്ന് സൈന്യത്തിന്‍റെ ആഭ്യന്തരരഹസ്യാന്വേഷണ വിഭാഗവും രഹസ്യാന്വേഷണവിഭാഗവും ആഭ്യന്തരരഹസ്യാന്വേഷണ ഏജൻസിയായ

Continue Reading
വസ്ത്രവ്യാപാരശാല ഉടമയും ജീവനക്കാരിയും മരിച്ചനിലയിൽ; മൃതദേഹം ഗോഡൗണിലെ ഹാളിൽ
Kerala
0 min read
10.8k

വസ്ത്രവ്യാപാരശാല ഉടമയും ജീവനക്കാരിയും മരിച്ചനിലയിൽ; മൃതദേഹം ഗോഡൗണിലെ ഹാളിൽ

ജൂലൈ 19, 2025
0

കൊല്ലം ആയൂരിൽ വസ്ത്രവ്യാപാര ശാല ഗോഡൗണിലെ ഹാളിൽ കട ഉടമയേയും ജീവനക്കാരിയും മരിച്ച നിലയില്‍ കണ്ടെത്തി. കട ഉടമ കോഴിക്കോട് സ്വദേശി അലി, സ്ഥാപനത്തിലെ മാനേജര്‍ ദിവ്യമോള്‍ എന്നിവരെയാണ് കടയുടെ പിന്നിലെ ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്‌ച ഉച്ചയോടെയാണ് മൃതദേഹങ്ങള്‍ കണ്ടത്. വ്യാഴാഴ്ച രാത്രി ദിവ്യമോള്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഉടമ അലിക്ക് പാർട്ണർഷിപ്പുള്ള ഫർണിച്ചർ ഷോറൂം ചടയമംഗലത്തും പ്രവർത്തിക്കുന്നുണ്ട്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹങ്ങൾ

Continue Reading
മഴ അതിശക്തമാകുന്നു; കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു
Kerala
0 min read
10.1k

മഴ അതിശക്തമാകുന്നു; കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

ജൂലൈ 17, 2025
0

മഴ അതിശക്തമാകുന്നു. കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ സ്കൂളുകൾ, മതപഠന സ്ഥാപനങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയ്ക്ക് ജൂലൈ 18ന് (വെള്ളിയാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ, മതപഠന ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾക്ക് എന്നിവയ്ക്ക് അവധിയായിരിക്കും. പി.എസ്.സി പരീക്ഷകൾ, റസിഡൻഷൽ

Continue Reading
നരേന്ദ്ര മോദിയുടെ രാഷ്ട്രീയ വിരമിക്കൽ സൂചന; ദളിത് പ്രധാനമന്ത്രിയെ പ്രഖ്യാപിക്കാൻ ബിജെപിക്കിത് സുവര്‍ണ്ണാവസരം: സിദ്ധരാമയ്യ
Karnataka
1 min read
11.3k

നരേന്ദ്ര മോദിയുടെ രാഷ്ട്രീയ വിരമിക്കൽ സൂചന; ദളിത് പ്രധാനമന്ത്രിയെ പ്രഖ്യാപിക്കാൻ ബിജെപിക്കിത് സുവര്‍ണ്ണാവസരം: സിദ്ധരാമയ്യ

ജൂലൈ 17, 2025
0

ഒരു ദളിതനെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർഥിയായി നാമനിർദേശം ചെയ്യാൻ ബിജെപിയെ വെല്ലുവിളിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ പ്രായപരിധി സംബന്ധിച്ച സമീപകാല പ്രസ്‌താവന മോദിയുടെ വിരമിക്കൽ സൂചനയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിദ്ധരാമയ്യയുടെ വെല്ലുവിളി. ഒരു ദളിതനെ പ്രധാനമന്ത്രിയാക്കാൻ ബിജെപിക്കുള്ള സുവർണ്ണാവസരമാണിതെന്നും സിദ്ധരാമയ്യ പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 75 വയസ്സായ നരേന്ദ്ര മോദിയുടെ രാഷ്ട്രീയ വിരമിക്കലിന്, ‘ആർഎസ്എസ് സർസംഘ്‌ചാലക് മോഹൻ ഭാഗവത് ഇതിനോടകം സൂചന നൽകിക്കഴിഞ്ഞു. ഒരു

Continue Reading