ഐ-ലീഗ് ജേതാക്കളെ ചൊല്ലിയുള്ള തർക്കത്തിൽ വീണ്ടും ട്വിസ്റ്റ്. 2024-25 ഐ-ലീഗ് ചാമ്പ്യൻമാരായി നിയ മപോരാട്ടങ്ങൾക്കൊടുവിൽ ഇൻ്റർ കാശിയെ പ്രഖ്യാപിച്ചു. ചർച്ചിൽ ബ്രദേഴ്സിനെ ഐ-ലീഗ് ജേതാക്കളായി പ്രഖ്യാപിച്ച അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ്റെ അപ്പീൽ കമ്മിറ്റിയുടെ വിധി അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതി റദ്ദാക്കി.
2025 മേയ് 31ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ അപ്പീൽ കമ്മിറ്റി പുറപ്പെടുവിച്ച തീരുമാനത്തിനെതിരേ 2025 ജൂൺ നാലിന് ഇൻ്റർ കാശി എഫ്സി സമർപ്പിച്ച അപ്പീൽ ശരിവച്ചതായി കോടതി വ്യക്തമാക്കി. നേരത്തേ ഇൻ്റർ കാശി-നാംധാരി എഫ്സി മത്സരം സംബന്ധിച്ച എഐഎഫ്എഫ് അപ്പീൽ കമ്മിറ്റിയുടെ വിധി ഇന്റർ കാശി ടീമിന് എതിരായതോടെയാണ് ചർച്ചിൽ ചാമ്പ്യന്മാരായി പ്രഖ്യാപിക്കപ്പെട്ടത്.
ഇന്റർ കാശിക്ക്, യോഗ്യതയില്ലാത്ത കുളിക്കാരനെ കളിപ്പിച്ചെന്ന തർക്കത്തെ തുടർന്നാണ് ചാമ്പ്യനാകാനുള്ള പോയിന്റ് നഷ്ടമായത്. ഇൻ്റർ കാശിക്കെതിരേ വിഷയത്തിൽ അപ്പീൽ കമ്മിറ്റി വിധിയുണ്ടായി. അയോഗ്യത വന്നതോടെ പോയിൻ്റുകൾ കുറഞ്ഞ ഇന്റർകാശിക്ക് കിരീടം നഷ്ടമായി. ചർച്ചിൽ ബ്രദേഴ്സിനെ ഐ ലീഗ് ചാമ്പ്യൻമാരായി പ്രഖ്യാപിച്ചു. തുടർന്ന് ഇന്റർ കാശി സിഎഎസിനെ സമീപിക്കുകയായിരുന്നു.