ശബരിമല ട്രാക്ടർ യാത്ര; എഡിജിപി എം.ആർ. അജിത് കുമാറിന് വീഴ്‌ചയുണ്ടായതായി ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്
അജിത് കുമാറിന്‍റെ വിവാദ ശബരിമല ട്രാക്ടർ യാത്രയിൽ എഡിജിപി എം.ആർ. അജിത് കുമാറിന് വീഴ്‌ചയുണ്ടായതായി ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്, ശബരിമല സന്നിധാനത്ത് ചട്ടം ലംഘിച്ച് ട്രാക്ടർ യാത്ര നടത്തിയതായി എഡിജിപി സമ്മതിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും ഒഴിവാക്കേണ്ട കാര്യമായിരുന്നുവെന്നും ഡിജിപി കർശന നിർദ്ദേശം നൽകിയതായാണ് വിവരം. വിഷയം ഹൈക്കോടതിയുടെ പരിഗണയിലായതിനാൽ നടപടിക്ക് ശിപാർശകളില്ലാതെയാണ് റിപ്പോർട്ട്. സാധനങ്ങൾ സന്നിധാനത്തേക്ക് കൊണ്ടുപോകാൻ ഉദ്ദേശിച്ചുള്ളതാണ് ട്രാക്ടറുകൾ. എന്നാൽ, അലക്ഷ്യമായി ഓടിക്കുന്നതും അപകടസാധ്യതയും കാരണം ഹൈക്കോടതി
വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യ നില; ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പട്ടം എസ്‍യുടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഏറ്റവും പുതിയ വിവരമുള്ളത്. കഴിഞ്ഞ മാസം 23ാം തീയതിയാണ് വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വിദഗ്ധ ഡോക്ടർമാരുടെ സംഘം നിർദ്ദേശിച്ചത് അനുസരിച്ച് ഡയാലിസിസ് നൽകുന്നുണ്ട്.
‘കിങ്’ സിനിമയുടെ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരിക്ക്
ബോളിവുഡ് താരം ഷാരൂഖ് ഖാന് ‘കിങ്’ സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്ക്. പുറത്തേറ്റ പരിക്കിനെത്തുടര്‍ന്ന് ചികിത്സയ്ക്കായി യുഎസിലേക്ക് പോയ താരം ഇവിടെ നിന്ന് യുകെയിലേക്ക് മാറി. പരിക്ക് ഗുരുതരമല്ലെന്നും നിലവില്‍ സുഖം പ്രാപിച്ചു വരികയാണെന്നുമാണ് വിവരം. ഷാരൂഖ് നേരത്തെ നിശ്ചയിച്ച ശ്രീലങ്കന്‍ യാത്ര മാറ്റിവെച്ചു. മുംബൈയിലെ ഗോള്‍ഡന്‍ ടുബാക്കോ സ്റ്റുഡിയോയില്‍ സംഘട്ടന രംഗത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റതെന്നാണ് വിവരം. ആദ്യമായി ഷാരൂഖ് ഖാന്‍റെ മകള്‍ സുഹാനാ ഖാന്‍ ബിഗ് സ്‌ക്രീനിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും
പാകിസ്ഥാൻ വ്യോമാതിർത്തിയിലേക്ക് ഇന്ത്യൻ വിമാനങ്ങൾ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഓഗസ്റ്റ് 24 വരെ നീട്ടി
പാകിസ്ഥാൻ വ്യോമാതിർത്തിയിലേക്ക് ഇന്ത്യൻ വിമാനങ്ങൾ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഓഗസ്റ്റ് 24വരെ നീട്ടി. ജൂലായ് 18 നാണ് പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി (പിഎഎ) ഇക്കാര്യം അറിയിച്ചത്. ഈ നിയന്ത്രണം സിവിലിയൻ, സൈനിക വിമാനങ്ങൾ ഉൾപ്പെടെ ഇന്ത്യൻ എയർലൈനുകളുടെ ഉടമസ്ഥതയിലുള എല്ലാ വിമാനങ്ങൾക്കും ബാധകമാണ്. പാകിസ്ഥാൻ ഏപ്രിൽ 24 നാണ് നിയന്ത്രണം ആരംഭിച്ചത്. നിരോധനം ഓഗസ്റ്റ് 24ന് പുലർച്ചെ 5:19 വരെ തുടരുമെന്നാണ് റിപ്പോർട്ട്. പഹൽഗാമിൽ ഏപ്രിൽ 22 ന് 26 പേർ
സ്‌കാനിങ് മുറിയിലേക്ക് ലോഹ നിർമ്മിത മാലധരിച്ച് കയറി; 61-കാരന് ദാരുണാന്ത്യം
ന്യൂയോർക്കിലെ ലോങ് ഐലൻഡിൽ എംആർഐ സ്കാനിങ് മുറിയിലേക്ക് അനുമതിയില്ലാതെ കയറിയ 61-കാരന് ദാരുണാന്ത്യം. അമേരിക്കയിൽ ന്യൂയോർക്കിലെ ലോങ് ഐലൻഡിലുള്ള വെസ്റ്റ്ബറിയിൽ പ്രാദേശികസമയം ബുധനാഴ്‌ച വൈകീട്ട് നാലരയ്ക്കാണ് സംഭവം. ഇയാൾ ലോഹ നിർമ്മിതമായ വലിയ മാല കഴുത്തിൽ ധരിച്ചുകൊണ്ടാണ് സ്കാനിങ് മുറിയിലേക്ക് അനുവാദമില്ലാതെ കയറിയത്. തുടർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്ന എംആർഐ മെഷീൻ ഇയാളെ വലിച്ചെടുക്കുകയായിരുന്നു. എംആർഐ ആന്തരികാവയവങ്ങളുടെ ഘടനയും പ്രവർത്തനവും മനസിലാക്കാനുള്ള സ്കാനിങ് രീതിയാണ്. എക്‌സ് റേ പോലുള്ള രീതികളിലെ പോലെ വികിരണങ്ങൾ
മിഥുന് വീട്ടുവളപ്പിൽ അന്ത്യവിശ്രമം; ചിതയ്ക്ക് തീകൊളുത്തി യാത്രയാക്കിയത് കുഞ്ഞനുജൻ
സ്‌കൂളിലെ പൊതുദർശനം പൂർത്തിയാക്കി മിഥുൻ്റെ മൃതദേഹം വീട്ടിലെത്തിച്ചു. ഓടിക്കളിച്ചു നടന്ന അതേ വഴിയിലൂടെ ചേതനയറ്റ് വിളന്തറയിലെ വീട്ടിലേക്ക് മിഥുനെത്തിയത് നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി. ബന്ധുക്കളും നാട്ടുകാരും അടക്കം നിരവധി പേരാണ് മിഥുനെ അവസാനമായി ഒരു നോക്ക് കാണാൻ വീട്ടിലേക്ക് എത്തിയത്. വിലാപയാത്രയായാണ് സ്‌കൂളിൽനിന്ന് മൃതദേഹം വീട്ടിലെത്തിച്ചത്. മിഥുന് അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് കാത്തുനിന്നത്. മിഥുൻ പഠിച്ച സ്‌കൂളിലെത്തി സഹപാഠികളും അധ്യാപകരും അടക്കമുള്ളവർ അന്തിമോപചാരം അർപ്പിച്ചു. വൈകിട്ട് നാലരയോടെയാണ് സംസ്‌കാരച്ചടങ്ങുകൾ
ഗൗരിയുടെയും വേടന്‍റെയും പാട്ടുകൾ സാഹിത്യത്തിന് ഇണങ്ങുന്നതല്ല: കാലിക്കറ്റ് വൈസ് ചാന്‍സലര്‍ പി. രവീന്ദ്രന്‍
റാപ്പര്‍ വേടന്‍റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് കാലിക്കറ്റ് സര്‍കലാശാലയിലെ ബി എ മലയാളം പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കണമെന്ന ശുപാര്‍ശയില്‍ പ്രതികരിച്ച് വൈസ് ചാന്‍സലര്‍ ഡോ. പി രവീന്ദ്രന്‍. രാഷ്ട്രീയ പ്രശ്‌നമായി അക്കാദമിക് വിഷയത്തെ കൂട്ടി കലര്‍ത്തരുതെന്ന് അദ്ദേഹം പറഞ്ഞു. സാഹിത്യം ആണോ സംഗീതം ആണോ താരതമ്യം ചെയ്യേണ്ടത് എന്ന ആലോചന വന്നെന്നും അപ്പോഴാണ് വിഷയ വിദഗ്ധരെ ആശ്രയിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബി എ മലയാളം ആയതു കൊണ്ട് സാഹിത്യത്തിന്
ഇന്ത്യ-പാക് സംഘർഷം; 5 ജെറ്റ് വിമാനങ്ങൾ തകർക്കപ്പെട്ടതായി യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്
അഞ്ച് ജെറ്റ് വിമാനങ്ങൾ ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിനിടെ തകർക്കപ്പെട്ടതായി യുഎസ് പ്രസിഡൻ്റ ഡോണാൾഡ് ട്രംപ്. വൈറ്റ്ഹൗസിൽ ഏതാനും റിപ്പബ്ലിക്കൻ നിയമസഭാംഗങ്ങൾക്കൊപ്പമുള്ള അത്താഴ വിരുന്നിനിടെയായിരുന്നു ട്രംപിൻ്റെ പരാമർശം. അതേസമയം തകർന്ന ജെറ്റ് വിമാനങ്ങൾ ഇന്ത്യയുടേതാണോ പാക്കിസ്ഥാന്‍റെതാണോ എന്ന് വ്യക്തമാക്കാൻ ട്രംപ് തയാറായില്ല. ഇരു രാജ്യങ്ങളും വ്യാപാര കരാർ ഉപയോഗിച്ച് തമ്മിലുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചത് താനാണെന്ന അവകാശവാദം ട്രംപ് വീണ്ടും ഉന്നയിക്കുകയും ചെയ്‌തു. ‘കുറേ യുദ്ധങ്ങൾ ഞങ്ങൾ അവസാനിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള
ബെംഗളൂരുവിൽ മലയാളി കലാകാരന്മാരുടെ ചിത്രപ്രദർശനം നാളെ സമാപിക്കും
കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിത്രകാരന്മാരുടെ സംഘടനയായ വൺ ആർട്ട് നേഷനിന്‍റെ ആഭിമുഖ്യത്തിൽ കർണാടക ചിത്രകല പരിഷത്തിൽ ഗാലറിയിൽ, നടക്കുന്ന ഏകാങ്ക ചിത്രപ്രദർശനവും സംഘ ചിത്രപ്രദർശനവും ഞായറാഴ്‌ച സമാപിക്കും. ബാലകൃഷ്ണൻ കതിരൂർ, ബിന്ദു പി. നമ്പ്യാർ, അനീഷ് ആര്യ, പി.കെ. ഭാഗ്യലക്ഷ്മി, സി.പി. ദിലീപ് കുമാർ, കെ.കെ.ആർ വെങ്ങര, സന്തോഷ് ആലക്കാട്ട്, വത്സൻ കൂർമ കൊല്ലേരി, നിഗേഷ് കരുണാകരൻ എന്നിവരുടെ സംഘ ചിത്ര പ്രദർശനവും വൺ ആർട്ട് നേഷൻ ആർട്ട് ഗ്രൂപ്പിൻ്റെ
ദുരിതപ്പെയ്ത്ത്; ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 110 ആയി
മഴക്കെടുതിയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മരണ സംഖ്യ ഉയരുന്നു. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 110 ആയി. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 35 പേരെ കാണാതായി. സംസ്ഥാനത്ത് 1,220 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതയാണ് സർക്കാർ കണക്കുകൾ. 250 ത്തിലധികം റോഡുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ഇന്ന് ഹിമാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്ന് ഓറഞ്ച് അലേർട്ടാണ്. രാജസ്ഥാനിലും ശക്തമായ മഴ തുടരുകയാണ്. 5 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഉത്തരഖണ്ഡ്, ഉത്തർ