കൊല്ലം ആയൂരിൽ വസ്ത്രവ്യാപാര ശാല ഗോഡൗണിലെ ഹാളിൽ കട ഉടമയേയും ജീവനക്കാരിയും മരിച്ച നിലയില്‍ കണ്ടെത്തി. കട ഉടമ കോഴിക്കോട് സ്വദേശി അലി, സ്ഥാപനത്തിലെ മാനേജര്‍ ദിവ്യമോള്‍ എന്നിവരെയാണ് കടയുടെ പിന്നിലെ ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്‌ച ഉച്ചയോടെയാണ് മൃതദേഹങ്ങള്‍ കണ്ടത്.

വ്യാഴാഴ്ച രാത്രി ദിവ്യമോള്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഉടമ അലിക്ക് പാർട്ണർഷിപ്പുള്ള ഫർണിച്ചർ ഷോറൂം ചടയമംഗലത്തും പ്രവർത്തിക്കുന്നുണ്ട്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചടയമംഗലം പോലിസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Related Posts