കൊടകരയില്‍ പഴയ കെട്ടിടം തകര്‍ന്നുവീണു; 3 ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു
കൊടകരയിൽ പഴയ ഇരുനില കെട്ടിടം ഇടിഞ്ഞു വീണതിനെ തുടർന്ന് കുടുങ്ങിക്കിടന്ന 3 തൊഴിലാളികളും മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശികളായ രൂപേഷ്, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്. 2 പേരെ പുറത്തെടുത്തപ്പോൾ തന്നെ മരിച്ചിരുന്നു. ഒരാളെ ജീവനോടെ പുറത്തെടുത്തെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. പന്ത്രണ്ട് പേർ താമസിച്ചിരുന്ന കെട്ടിടമാണ് ഇടിഞ്ഞു വീണത്. മറ്റ് ഒമ്പത് പേർ കെട്ടിടം തകർന്നപ്പോൾ ഓടി രക്ഷപെടുകയായിരുന്നു. തൃശൂർ കൊടകര ജംഗ്ഷനിൽ നിന്നും
രണ്ടുവർഷം കൂടി ക്രിസ്റ്റ്യാനോ റൊണാൾഡൊ അൽ നസ്‌റിൽ തുടരും
സൗദി അറേബ്യൻ ക്ലബ് അൽ നസ്‌റിൽ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡൊ രണ്ടുവർഷം കൂടി തുടരും. ‘നമുക്കൊരുമിച്ച് പുതിയ ചരിത്രം സൃഷ്ടിക്കാം, പുതിയ അധ്യായം തുടങ്ങുന്നു, അതേ അഭിനിവേശം, അതേ സ്വപ്നം’. കരാർ ഒപ്പുവെച്ച ശേഷം ക്രിസ്റ്റ്യാനോ സാമൂഹികമാധ്യമത്തിൽ കുറിച്ചു. 5 തവണ ബലൻദ്യോർ പുരസ്കാരജേതാവായ ക്രിസ്റ്റ്യാനോ മാഞ്ചെസ്റ്റർ യുണൈറ്റഡിൽ നിന്ന് 2022-ലാണ് സൗദി ക്ലബ്ബിലെത്തുന്നത്. നെയ്മർ, കരീം ബെൻബെൻസമ തുടങ്ങിയ ലോകത്തെ മുൻനിര താരങ്ങളും ക്രിസ്റ്റ്യാനോയുടെ ചുവടുപിടിച്ച്
ഇന്ന് 10ജില്ലകളിൽ അവധി; ഹയർ സെക്കന്‍ററി പരീക്ഷകൾക്ക് മാറ്റമില്ല
സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്ന് ഇന്ന് 7 ജില്ലകളിൽ പൂർണ്ണമായും 3 ജില്ലളിൽ പ്രാദേശികമായും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, തൃശ്ശൂർ, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പൂർണ്ണമായും മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്, ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചേർത്തല താലൂക്കുകൾ, കണ്ണൂർ ജില്ലയിലെ ഇരട്ടി താലൂക്ക് എന്നിവിടങ്ങളിലാണ് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. എന്നാൽ ഈ അവധി മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് ബാധകമല്ല. വിവിധ കേന്ദ്രങ്ങളിൽ ഇന്ന് നടക്കുന്ന
ഭാരതാംബ ചിത്ര വിവാദം; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവർണർ
ഔദ്യോഗിക പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെക്കുന്നതിനെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു. ഇത്തരം ചിത്രം ഔദ്യോഗിക പരിപാടികളിൽ വയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നൽകിയ കത്തിന് ഗവർണർ മറുപടി നൽകി. മന്ത്രി വി. ശിവൻകുട്ടി രാജ്‌ഭവനിൽ നിന്ന് ഇറങ്ങിപ്പോയത് ഭരണഘടനാ തലവനെ അപമാനിക്കുന്നതിനു തുല്യമാണ്. മന്ത്രിയുടെ ബഹിഷ്ക്കരണം പ്രോട്ടോക്കോൾ ലംഘനമാണെന്നും ഗവർണർ പറയുന്നു. ഭാരതാംബ ദേശീയ ഐക്യത്തിൻ്റെ ഭാഗമാണ്. ജാതിക്കും രാഷ്ട്രീയത്തിനും അതീതമാണെന്നും സ്വാതന്ത്യത്തിൻ്റെ പ്രതീക്ഷയിൽ നിന്നുയർന്ന പ്രതീകമാണിതെന്നും
മദ്യം തലയ്ക്കുപിടിച്ചപ്പോൾ യുവതി കാറോടിച്ചത് റെയിൽവേ ട്രാക്കിലൂടെ; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
റെയില്‍വെ ട്രാക്കിലൂടെ മദ്യലഹരിയിൽ കാറോടിച്ച് യുവതി. റെയില്‍വെ ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കാര്‍ നിര്‍ത്താൻ യുവതി തയ്യാറായില്ല. പിന്നീട് ട്രാക്കിന് സമീപത്തെ മരത്തിലിടിച്ച് നിന്ന കാര്‍ തടഞ്ഞ് യുവതിയെ റെയില്‍വേ പൊലീസിന് കൈമാറുകയായിരുന്നു. സംഭവം നടന്നത് ഹൈദരാബാദിലെ ശങ്കര്‍പള്ളിയിലാണ്. തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. യുവതിയുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. മദ്യലഹരിയിലായിരുന്നു വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. കൊടങ്ങല്‍ എന്ന സ്ഥലത്തുവെച്ച് റെയില്‍വേ ഗേറ്റില്‍ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരനാണ്
തൃശൂരിൽ കാട്ടാന ഒഴുക്കിൽപ്പെട്ടു
തൃശൂരിൽ കാട്ടാന ഒഴുക്കിൽപ്പെട്ടു. 3 മണിക്കൂറോളം ആന ചാലക്കുടി പുഴയിൽ കുടുങ്ങി. പട്രോളിങിന് എത്തിയ വനം വകുപ്പ് സംഘമാണ് ആനയെ കണ്ടത്. തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിൻ്റെ മുഴുവൻ ഷട്ടറും അടച്ച് ഒഴുക്ക് കുറച്ച ശേഷമാണ് ആനയെ പുഴ കടത്തിയത്.
ബംഗളൂരുവിലെ സ്വകാര്യ എൻജിനീയറിങ് കോളജുകളിൽ ഇ.ഡി റെയ്‌ഡ്
ബംഗളൂരുവിലെ ചില സ്വകാര്യ കോളജുകളിലെ എൻജിനീയറിങ് സീറ്റ് ബ്ലോക്ക് ചെയ്യൽ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൻ്റെ ഭാഗമായി എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ് ബുധനാഴ്‌ച ഒന്നിലധികം സ്ഥലങ്ങളിൽ റെയ്‌ഡ് നടത്തി. ന്യൂ ഹൊറൈസൺ കോളജ് ഓഫ് എൻജിനീയറിങ്, ബി.എം.എസ് കോളജ് ഓഫ് എൻജിനീയറിങ്, ആകാശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി തുടങ്ങിയ കോളജുകളുടെ പരിസരം, ബി. എം.എസിൻ്റെ ട്രസ്റ്റികൾ, അവരുടെ പ്രധാന സഹകാരികൾ, ചില വിദ്യാഭ്യാസ കൺസൾട്ടൻ്റുകൾ, ഏജൻ്റുമാർ എന്നിവരുടെ
മുകേഷ് കുമാർ സിങ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘കണ്ണപ്പ’ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും
‘കിരാത’ നായി മോഹൻലാൽ ചിത്രം ‘കണ്ണപ്പ’ വെള്ളിയാഴ്ച തീയേറ്ററുകളില്‍ എത്തും. മോഹൻ ലാലിനെ കൂടാതെ പ്രഭാസ്, അക്ഷയ് കുമാർ, മോഹൻബാബു, വിഷ് മഞ്ചു, കാജൽ അഗർവാൾ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ‘കണ്ണപ്പ’ ലോകവ്യാപകമായി റിലീസാകുന്നു. ആശിർവാദ് സിനിമാസ് കേരളത്തിൽ 230-ൽപ്പരം തീയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. മുകേഷ് കുമാർ സിങ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മോഹൻലാൽ ‘കണ്ണപ്പ’യിൽ അവതരിപ്പിക്കുന്നത് ‘കിരാത’ എന്ന കഥാപാത്രത്തെയാണ്. ‘രുദ്ര’എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയിൽ
ചരിത്രം നിമിഷം; ശുഭാംശു ശുക്ലയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു
ഇന്ത്യയ്ക്ക് അഭിമാന നിമിഷം ശുഭാംശു ശുക്ലയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. വ്യാഴാഴ്‌ച വൈകുന്നേരമാണ് പേടകം നിലയത്തിലെ ഹാർമണി മോഡ്യൂളുമായി ഡോക്ക് ചെയ്തത്. സംഘം നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചത് രണ്ട് മണിക്കൂർ നീണ്ട നടപടി ക്രമങ്ങൾക്ക് ശേഷമാണ്. ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ഇന്ത്യക്കാരൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിക്കുന്നത്. ഇനിയുള്ള 14 ദിവസം ആക്‌സിയം ദൗത്യാംഗങ്ങൾക്ക് ബഹിരാകാശ നിലയത്തിൽ ഗ വേഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും കാലമാണ്. ശുഭാംശു ശുക്ല അടക്കം നാല് പേർ
കനത്ത മഴ തുടരുന്നു, സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് നാല് മരണം
മഴക്കെടുതിയില്‍ ഇന്ന് സംസ്ഥാനത്ത് നാല് മരണം. ഇടിമിന്നലേറ്റ് കണ്ണൂരിൽ കള്ള് ചെത്ത് തൊഴിലാളി മരിച്ചു. ആറളം പന്ത്രണ്ടാം ബ്ലോക്കിലെ രാജീവനാണ് മരിച്ചത്. പാലക്കാട് ഗായത്രിപ്പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കാവശ്ശേരി എരകുളം സ്വദേശി പ്രണവ് (21) ആണ് മരിച്ചത്. മലപ്പുറം കരുവാരക്കുണ്ട് സ്വപ്നകുണ്ട് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ടയാൾ മരിച്ചു. കരുവാരക്കുണ്ട് തരിശ് സ്വദേശി റംഷാദ് ആണ് മരിച്ചത്. വള്ളം മറിഞ്ഞ് തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളിയെ കാണാതായി. നദികളിൽ ശക്തമായ മഴയെ തുടര്‍ന്ന്