റെയില്‍വെ ട്രാക്കിലൂടെ മദ്യലഹരിയിൽ കാറോടിച്ച് യുവതി. ‌‌‌റെയില്‍വെ ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കാര്‍ നിര്‍ത്താൻ യുവതി തയ്യാറായില്ല. പിന്നീട് ട്രാക്കിന് സമീപത്തെ മരത്തിലിടിച്ച് നിന്ന കാര്‍ തടഞ്ഞ് യുവതിയെ റെയില്‍വേ പൊലീസിന് കൈമാറുകയായിരുന്നു. സംഭവം നടന്നത് ഹൈദരാബാദിലെ ശങ്കര്‍പള്ളിയിലാണ്. തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. യുവതിയുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

മദ്യലഹരിയിലായിരുന്നു വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. കൊടങ്ങല്‍ എന്ന സ്ഥലത്തുവെച്ച് റെയില്‍വേ ഗേറ്റില്‍ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരനാണ് ട്രാക്കിലൂടെ ഒരു വെള്ള കാര്‍ വരുന്നത് ആദ്യം കണ്ടത്. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ട്രാക്കിലൂടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാൽ കാറിൻ്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

Related Posts