വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയില്‍ മാറ്റമില്ല
Kerala
0 min read
8.3k

വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

ജൂൺ 26, 2025
0

ഹൃദയഘാതത്തെ തുടർന്ന് ആശുപത്രിയിലായ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യ നിലയില്‍ മാറ്റമില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് വിഎസ്. കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇൻ്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്‌പെഷ്യലിസ്റ്റുകളുടെ സംഘമാണ് അദ്ദേഹത്തിൻ്റെ ചികില്‍സയ്ക്ക് നേതൃത്വം നല്‍കുന്നത്.

Continue Reading
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്ന് 2 മരണം; 20 പേരെ കാണാതായി
India
0 min read
9.5k

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്ന് 2 മരണം; 20 പേരെ കാണാതായി

ജൂൺ 26, 2025
0

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്ന് 2 പേർ മരണം. 20 പേരെ കാണാതായി. കാംഗ്ര ജില്ലയിലെ ഖനിയാരാ മണൂനി ഖാദിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും 20 ഓളം പേർ ഒഴുക്കിൽപ്പെടുകയും ചെയ്തു. ഇന്ദിരാ പ്രിയദർശിനി ജലവൈദ്യുത പദ്ധതിയുടെ സമീപമുള്ള ലേബർ കോളനിയിൽ താമസിച്ചിരുന്ന തൊഴിലാളികളാണ് ഒഴുക്കിൽപ്പെട്ടത്. മിന്നൽ പ്രളയത്തിൽ ഒഴുക്കിൽപ്പെട്ടത് ഇവിടെ താത്കാലിക ഷെഡുകളിൽ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളാണ്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. റോഡുകൾ, പാലങ്ങൾ, നിരവധി വീടുകൾ സ്‌കൂൾ കെട്ടിടങ്ങൾ,

Continue Reading
മെക്‌സിക്കോയില്‍ വെടിവെപ്പ്; 12 മരണം
World
0 min read
8.3k

മെക്‌സിക്കോയില്‍ വെടിവെപ്പ്; 12 മരണം

ജൂൺ 26, 2025
0

ആൾക്കൂട്ടത്തിന് നേരെ മെക്‌സിക്കോയിൽ വെടിവെപ്പ്. മെക്സിക്കൻ സംസ്ഥാനമായ ഗ്വാനാഹ്വാതോയിലാണ് സംഭവം. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേറ്റിട്ടുമുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു. അക്രമി ആളുകൾക്ക് നേരെ വെടിയുതിർത്തത് ഗ്വാനാഹ്വാതോയിലെ ഈരാപ്വാതോ തെരുവിൽ നടന്ന ആഘോഷത്തിനിടയ്ക്കാണ്. ക്രിസ്തീയ വിശ്വാസികൾ വിശുദ്ധനായി കരുതുന്ന സ്‌നാപകയോഹന്നാൻ്റെ ഓർമ്മത്തിരുന്നാൾ ആചരിക്കുന്നവർക്ക് നേരെയാണ് ആക്രമണം നടന്നത്. സാമൂഹിക മാധ്യമങ്ങളിൽ ആക്രമണത്തിൻ്റെതെന്ന് കരുതുന്ന സ്ഥിരീകരിക്കാത്ത ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ആക്രമണത്തെ മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബോം അപലപിച്ചു. ദൗർഭാഗ്യകരമായ

Continue Reading
ബംഗളൂരിൽ കെട്ടിടത്തിൻ്റെ പതിമൂന്നാം നിലയിൽ നിന്ന് റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവതി വീണു മരിച്ചു
Karnataka
0 min read
10.9k

ബംഗളൂരിൽ കെട്ടിടത്തിൻ്റെ പതിമൂന്നാം നിലയിൽ നിന്ന് റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവതി വീണു മരിച്ചു

ജൂൺ 26, 2025
0

ബംഗളൂരിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൻ്റെ പതിമൂന്നാം നിലയിൽ നിന്ന് റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവതി വീണു മരിച്ചു. ബംഗളൂരു പരപ്പന അഗ്രഹാരയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്നാണ് യുവതി താഴെ വീണത്. ബീഹാർ സ്വദേശിനിയാണ് യുവതി. അർദ്ധരാത്രിയോടെ യുവതീയുവാക്കൾ അടങ്ങിയ ഒരു സംഘത്തോടൊപ്പമാണ് യുവതി നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലേക്ക് പോയത്. ഇവർക്കിടയിൽ ഇവിടെവച്ച് പ്രണയബന്ധങ്ങളെച്ചൊല്ലി തർക്കമുണ്ടായി എന്നാണ് റിപ്പോർട്ട്, ഇതിനുശേഷം റീൽസ് എടുക്കാൻ കെട്ടിടത്തിന് മുകളിലേക്ക് പോകവെ കാൽവഴുതി താഴെ വീഴുകയായിരുന്നു. യുവതി ലിഫ്റ്റ് സ്ഥാപിക്കാൻ ഒഴിച്ചിട്ടിരുന്ന ഭാഗത്തിലൂടെയാണ്

Continue Reading
കാസർകോഡ് മകന്‍ അമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു
Kerala
0 min read
9.2k

കാസർകോഡ് മകന്‍ അമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു

ജൂൺ 26, 2025
0

അമ്മയെ മകൻ പെട്രോളൊഴിച്ച് തീ കാെളുത്തി കൊന്നു. കാസർകോഡ് മഞ്ചേശ്വരത്താണ് സംഭവം. വോര്‍ക്കാട് നലങ്ങി സ്വദേശി ഫില്‍ഡ (60) ആണ് കൊല്ലപ്പെട്ടത്. പ്രതി മെല്‍വില്‍ ഒളിവിലാണ്. മെല്‍വിന്‍ അയല്‍വാസി ലൊലിറ്റ (30)യെയും ആക്രമിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഫില്‍ഡയും മെല്‍വിനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മെല്‍വിന്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഫില്‍ഡയുടെ മേല്‍ പെട്രോളൊഴിക്കുകയും തീകൊളുത്തുകയായിരുന്നു. പുറത്തേക്ക് ഓടിയെങ്കിലും ഫില്‍ഡ മരിച്ചു. ശാരീരിക ബുദ്ധിമുട്ടുകള്‍ അമ്മയ്ക്ക് ഉണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞാണ് അയല്‍വാസിയും ബന്ധുവുമായ ലൊലിറ്റയെ

Continue Reading
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ഇന്ത്യന്‍ ടീമില്‍ നിന്ന് ഹര്‍ഷിത് റാണയെ ഒഴിവാക്കി 
Sports
1 min read
8.6k

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ഇന്ത്യന്‍ ടീമില്‍ നിന്ന് ഹര്‍ഷിത് റാണയെ ഒഴിവാക്കി 

ജൂൺ 26, 2025
0

പേസർ ഹർഷിത് റാണയെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തോറ്റതിനു പിന്നാലെ ടീമിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ട്. ബർമിങ്ഹാമിൽ ബുധനാഴ്ച‌ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഹർഷിത് ടീമിനൊപ്പം ചേരില്ലെന്നാണ് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ടീമിൽ നിന്ന് ഹർഷിതിനെ ഒഴിവാക്കുമെന്ന് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ സൂചന നൽകി ഒരു ദിവസത്തിന് ശേഷമാണ് നടപടി. ഹർഷിതിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്നായിരുന്നു ഗംഭീർ പ്രതികരിച്ചത്. ആദ്യം ആൻഡേഴ്സൺ-തെണ്ടുൽക്കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ

Continue Reading
ഓപ്പറേഷന്‍ സിന്ദൂറിൻ്റെ വിവരങ്ങളടക്കം ചോര്‍ത്തിയ നാവികസേനാ ആസ്ഥാനത്തു നിന്നുള്ള പാക് ചാരന്‍ അറസ്റ്റിൽ
India
0 min read
8.5k

ഓപ്പറേഷന്‍ സിന്ദൂറിൻ്റെ വിവരങ്ങളടക്കം ചോര്‍ത്തിയ നാവികസേനാ ആസ്ഥാനത്തു നിന്നുള്ള പാക് ചാരന്‍ അറസ്റ്റിൽ

ജൂൺ 26, 2025
0

പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ നാവികസേന ആസ്ഥാനത്തുനിന്നുള്ള ക്ലര്‍ക്കിനെ അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശി വിശാല്‍ യാദവ് ആണ് അറസ്റ്റിലായത്. ഇയാളെ അറസ്റ്റ് ചെയ്തത് സുരക്ഷാ ഏജന്‍സികളാണ്. പാക് ചാരസംഘടനയിലെ (ഐഎസ്‌ഐക്ക്) വനിതയ്ക്ക് വിവരങ്ങള്‍ കൈമാറിയതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. നാവിക ഓപ്പറേഷന്‍ സിന്ദൂറിൻ്റെ വിവരങ്ങളടക്കം ചോര്‍ത്തിയ നാവികസേനാ ആസ്ഥാനത്തു നിന്നുള്ള പാക് ചാരന്‍ അറസ്റ്റിൽ. സേനയുടെ ഇന്‍റേണല്‍ സെക്യൂരിറ്റി വിഭാഗവും ഇന്ത്യന്‍ ഇൻ്റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ്

Continue Reading
ജീവകാരുണ്യ സേവന കൂട്ടായ്‌മയായ കാ​രു​ണ്യ ബം​ഗ​ളൂ​രു പ​ഠ​ന​സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി
Karnataka
0 min read
9.2k

ജീവകാരുണ്യ സേവന കൂട്ടായ്‌മയായ കാ​രു​ണ്യ ബം​ഗ​ളൂ​രു പ​ഠ​ന​സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി

ജൂൺ 26, 2025
0

കാരുണ്യ ബംഗളൂരുവിൻ്റെ ഈ അധ്യയനവർഷത്തെ പഠനസഹായ വിതരണം ഇന്ദിരാനഗർ ജീവൻ ഭീമനഗറിലെ കാരുണ്യ അഡ്‌മിൻ ഹാളിൽ നടന്നു. ജീവകാരുണ്യ സേവന കൂട്ടായ്‌മയായ കാരുണ്യ ബംഗളൂരുവിൻ്റെ ആദ്യഘട്ടത്തിൽ നൂറിലേറെ വിദ്യാർഥികൾക്ക് സഹായം കൈമാറി. കൂടുതൽ വിദ്യാർഥികൾക്ക് തുടർഘട്ടങ്ങളിൽ സഹായം കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു. പൈ ഫൗണ്ടേഷൻ ചെയർമാൻ രാജ്കുമാർ പൈ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മീന രാജ്കുമാർ പൈ അതിഥിയായിരുന്നു. കാരുണ്യ ചെയർമാൻ എ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി

Continue Reading
ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗവർണർക്ക് മുഖ്യമന്ത്രി കത്ത് നൽകി
Kerala
0 min read
8.9k

ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗവർണർക്ക് മുഖ്യമന്ത്രി കത്ത് നൽകി

ജൂൺ 26, 2025
0

ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കത്ത് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ബിംബങ്ങൾ ഭരണഘടന വിരുദ്ധമാണെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കുന്നു. ഇത്തരം ബിംബങ്ങൾ സർക്കാർ പരിപാടികളിൽ പാടില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. രാജ്ഭവൻ കത്തിന് മറുപടി നൽകും. ഔദ്യോഗിക ചിഹ്നത്തിന് പുറത്തുള്ളവ സർക്കാർ പരിപാടികളിൽ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന നിയമോപദേശമാണ് സർക്കാരിന് ലഭിച്ചത്. മുഖ്യമന്ത്രി ഇതിൻ്റെ അടിസ്ഥാനത്തിലാണ് കത്ത് നൽകിയത്. വിഷയത്തിൽ കോടതിയിൽ കേസ്

Continue Reading
ബേപ്പൂരിനു സമീപം തീപിടിച്ച കപ്പൽ; വിഡിആർ പരിശോധന ഇന്ന്
Kerala
1 min read
10.9k

ബേപ്പൂരിനു സമീപം തീപിടിച്ച കപ്പൽ; വിഡിആർ പരിശോധന ഇന്ന്

ജൂൺ 26, 2025
0

പുറംകടലിൽ ബേപ്പൂരിനു സമീപം തീപിടിച്ച ‘വാൻഹായ് 503’ കപ്പലിൽ നിന്നു വീണ്ടെടുത്ത വിഡിആർ (വോയേജ് ഡാറ്റാ റെക്കോർഡർ) ഇന്ന് കപ്പൽ ക്യാപ്റ്റൻ്റെ നേതൃത്വത്തിൽ പരിശോധനയ്ക്കു വിധേയമാക്കും. വിഡിആറിൽ നിന്നു കപ്പലപകടത്തെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കുമെന്ന ക ണക്കുകൂട്ടലിലാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ്. മറ്റു കപ്പലുകളുമായുള്ള ആശയവിനിമയം, കപ്പലിൻ്റെ വേഗം, ദിശ, ക്രൂ അംഗങ്ങളുടെ സംസാരം തുടങ്ങിയവ ഇ തിലുണ്ടാകും. ഇപ്പോഴും കപ്പലിൽ നിന്ന് പുക ഉയരുന്നുണ്ട്. സക്ഷം കപ്പലിൻ്റെ

Continue Reading