ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്ന് 2 പേർ മരണം. 20 പേരെ കാണാതായി. കാംഗ്ര ജില്ലയിലെ ഖനിയാരാ മണൂനി ഖാദിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും 20 ഓളം പേർ ഒഴുക്കിൽപ്പെടുകയും ചെയ്തു. ഇന്ദിരാ പ്രിയദർശിനി ജലവൈദ്യുത പദ്ധതിയുടെ സമീപമുള്ള ലേബർ കോളനിയിൽ താമസിച്ചിരുന്ന തൊഴിലാളികളാണ് ഒഴുക്കിൽപ്പെട്ടത്.

മിന്നൽ പ്രളയത്തിൽ ഒഴുക്കിൽപ്പെട്ടത് ഇവിടെ താത്കാലിക ഷെഡുകളിൽ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളാണ്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. റോഡുകൾ, പാലങ്ങൾ, നിരവധി വീടുകൾ സ്‌കൂൾ കെട്ടിടങ്ങൾ, തുടങ്ങിയവയ്ക്ക് നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ഹിമാചലിലെ 5 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Posts