ബംഗളൂരുവിലെ ചില സ്വകാര്യ കോളജുകളിലെ എൻജിനീയറിങ് സീറ്റ് ബ്ലോക്ക് ചെയ്യൽ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൻ്റെ ഭാഗമായി എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ് ബുധനാഴ്‌ച ഒന്നിലധികം സ്ഥലങ്ങളിൽ റെയ്‌ഡ് നടത്തി. ന്യൂ ഹൊറൈസൺ കോളജ് ഓഫ് എൻജിനീയറിങ്, ബി.എം.എസ് കോളജ് ഓഫ് എൻജിനീയറിങ്, ആകാശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി തുടങ്ങിയ കോളജുകളുടെ പരിസരം, ബി. എം.എസിൻ്റെ ട്രസ്റ്റികൾ, അവരുടെ പ്രധാന സഹകാരികൾ, ചില വിദ്യാഭ്യാസ കൺസൾട്ടൻ്റുകൾ, ഏജൻ്റുമാർ എന്നിവരുടെ ഓഫിസുകൾ എന്നിവയിലാണ് പരിശോധിച്ചത്. ബംഗളൂരു സോണൽ യൂണിറ്റാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പി.എം.എൽ.എ) ഏജൻസിയുടെ അന്വേഷണം നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു.

Related Posts