സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്ന് ഇന്ന് 7 ജില്ലകളിൽ പൂർണ്ണമായും 3 ജില്ലളിൽ പ്രാദേശികമായും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, തൃശ്ശൂർ, പാലക്കാട്‌, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പൂർണ്ണമായും മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്, ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചേർത്തല താലൂക്കുകൾ, കണ്ണൂർ ജില്ലയിലെ ഇരട്ടി താലൂക്ക് എന്നിവിടങ്ങളിലാണ് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. എന്നാൽ ഈ അവധി മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് ബാധകമല്ല. വിവിധ കേന്ദ്രങ്ങളിൽ ഇന്ന് നടക്കുന്ന ഹയർ സെക്കന്‍റെറി, വൊക്കേഷണൽ ഹയർ സെക്കൻ്ററി സേ/ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.

Related Posts