കൊങ്കണിൽ കനത്ത മഴ: തീവണ്ടികൾ വൈകുന്നു
കൊങ്കൺ പാതയിൽ കനത്ത മഴയെ തുടർന്ന് തീവണ്ടികൾ വൈകുന്നു. തിങ്കളാഴ്ച ഉച്ചക്ക് 2.25ന് പുറപ്പെടേണ്ട മംഗളുരു – തിരുവനന്തപുരം എക്സ്പ്രസ്(16348) 2 മണിക്കൂറിലധികം വൈകും. വൈകീട്ട് നാലു മണിക്ക് ശേഷമേ നിലവിലെ അറിയിപ്പ് പ്രകാരം മംഗളുരുവിൽ നിന്ന് പുറപ്പെടുകയുള്ളൂ. പെയർ(ജോഡി) ട്രെയിനായ മുംബൈ -മംഗളുരു മത്സ്യഗന്ധ എക്സ്പ്രസ് വൈകിയതാണ് കാരണമെന്ന് അധികൃതർ അറിയിച്ചു. മംഗളുരു – ഗോവ മെമു , മംഗളുരു ജംഗ്ഷൻ – മുംബൈ സൂപ്പർ ഫാസ്റ്റ് ,
അമിതവേഗത്തിൽ വാഹനമോടിച്ചതിനെ ചൊല്ലി തർക്കം; കർണാടകയിൽ യാത്രക്കാരിയെ റാപ്പിഡോ ഡ്രൈവർ മർദ്ദിച്ചു
കർണാടകയിൽ റാപ്പിഡോ ടാക്‌സി ഡ്രൈവർ യാത്രക്കാരിയെ മർദ്ദിച്ചതായി പരാതി. ഇരുവരും തമ്മിൽ അമിതവേഗത്തിൽ വാഹനമോടിച്ചതിനെച്ചൊല്ലി തർക്കമുണ്ടായി. തുടർന്ന് ബൈക്ക് ടാക്‌സി ഡ്രൈവർ യാത്രക്കാരിയെ മർദ്ദിച്ചത്. സംഭവത്തിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു. പരാതിക്കാരി ജയനഗറിലെ ഒരു ജ്വല്ലറിയിൽ ജോലി ചെയ്യുന്ന സ്ത്രീയാണ്. ശനിയാഴ്‌ച ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് സംഭവം നടന്നതെന്ന് അവർ പറഞ്ഞു. അശ്രദ്ധമായി റാപ്പിഡോ ഡ്രൈവർ വാഹനമോടിച്ചപ്പോൾ യാത്രാമധ്യേ വാഹനം നിർത്താൻ യുവതി ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. പിന്നാലെയാണ്
ഇറാൻ-ഇസ്രായേൽ സംഘർഷം; ഇറാന്‍ പരമോന്നത നേതാവും കുടുംബവും ബങ്കറിലേക്ക് മാറിയെന്ന് റിപ്പോർട്ട്
ഇറാന്‍റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമീനി ഇസ്രയേലിന്‍റെ ശക്തമായ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ബങ്കറിലേക്ക് മാറിയതായി റിപ്പോര്‍ട്ട്. അയത്തൊള്ള അലി ഖമീനിയും മകന്‍ മൊജ്തബ ഉള്‍പ്പെടെയുള്ള മുഴുവന്‍ കുടുംബാംഗങ്ങളും സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഭൂഗര്‍ഭ ബങ്കറിലേക്ക് മാറിയതെന്ന് ‘ഇറാന്‍ ഇന്റര്‍നാഷണല്‍’ റിപ്പോര്‍ട്ട് ചെയ്തു. അയത്തൊള്ള അലി ഖമീനിയും കുടുംബവും വടക്കുകിഴക്കൻ ടെഹ്റാനിലെ ബങ്കറിലേക്കാണ് മാറിയതെന്നാണ് റിപ്പോർട്ടുകളിലുള്ളത്. ഇറാനിലെ മഷ്ഹാദ് നഗരം ലക്ഷ്യമിട്ടും ഞായറാഴ്ച ഇസ്രയേൽ കനത്ത ആക്രമണം നടത്തിയിരുന്നു.
രാജ്യത്ത് എട്ടാം സെന്‍സസ് വിജ്ഞാപനമിറങ്ങി
ഇന്ത്യയിലെ എട്ടാം സെന്‍സസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറങ്ങി. 2021ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് കോവിഡ് കാരണമാണ് മാറ്റിവച്ചതെന്നാണു കേന്ദ്രത്തിന്‍റെ നിലപാട്. ജമ്മു കശ്മീര്‍, ലഡാക്ക്, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിക്കിടക്കുന്ന മേഖലകളിലും സെന്‍സസ് അടുത്തവര്‍ഷം ഒക്ടോബര്‍ 1 മുതല്‍ ആരംഭിക്കും. 2027 മാര്‍ച്ച് ഒന്നിനാണ് രാജ്യത്തെ മറ്റിടങ്ങളില്‍ സെന്‍സസ് നടപടികള്‍ ആരംഭിക്കുക. അതേസമയം സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി, ഏകദേശം 34 ലക്ഷം എന്യുമെറേറ്റര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും ഏകദേശം 1.3 ലക്ഷം സെന്‍സസ് പ്രവര്‍ത്തകരെയും
ലോക ടെസ്റ്റ് ക്രിക്കറ്റ്ചാമ്പ്യൻഷിപ്പ് മത്സരക്രമം പുറത്ത്
2025-27 കാലത്തേക്കുള്ള മത്സരക്രമം ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പൂർത്തിയായതിനു പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പുറത്തുവിട്ടു. മൊത്തം 71 മത്സരങ്ങൾ നടക്കും. ശ്രീലങ്ക സ്വന്തം നാട്ടിൽ ജൂൺ 17-ന് ബംഗ്ലാദേശിനെതിരേ കളിക്കുന്നതോടെ സീസണിന് തുടക്കമാകും. ജൂൺ 20-ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയോടെ കളികൾക്കും തുടക്കമാകും. കൂടുതൽ മത്സരം കളിക്കുന്ന ടീം ഓസ്ട്രേലിയയാണ്, 22 ടെസ്റ്റുകളാണ് ടീമിനുള്ളത്. 21 ടെസ്റ്റുകളുണ്ട് ഇംഗ്ലണ്ടിന്.18 ടെസ്റ്റുകളിൽ ഇന്ത്യ ഇറങ്ങും. ഇതിൽ 9
സ്വർണ്ണവില കുറഞ്ഞു; സർവകാല റെക്കോഡിൽ നിന്ന് താഴേക്ക്
സ്വർണ്ണവില കുറഞ്ഞു. സർവകാല റെക്കോർഡിലെത്തിയ സ്വർണ്ണവില ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ശനിയാഴ്‌ച പവന് 200 രൂപ വർധിച്ച് 74,560 രൂപയും ഗ്രാമിന് 25 രൂപ വർധിച്ച് 9320 രൂപയുമായിരുന്നു വില. 22 കാരറ്റ് സ്വർണ്ണവില രണ്ടുമാസത്തെ ഇടവേളക്ക് ശേഷം വെള്ളിയാഴ്ചയാണ് 74,000 രൂപ കടന്നത്. സ്വർണ്ണം ഗ്രാമിന് 195 രൂപ വർധിച്ച് 9,295 രൂപയും പവന് 1,560 രൂപ വർധിച്ച് 74,360 രൂപയുമാണ് ആയത്.
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍ നമ്പർ പുറത്തുവിട്ടു
ഇസ്രയേലിലും ഇറാനിലുമുള്ള കേരളീയര്‍ ഇരു രാജ്യങ്ങളിലെയും ഇന്ത്യന്‍ എംബസികള്‍ നല്‍കുന്ന നിര്‍ദേശം പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് സിഇഒ അജിത്ത് കോളശേരി അറിയിച്ചു. നിലവില്‍ കഴിയുന്ന സ്ഥലം സുരക്ഷിതമാണെങ്കില്‍ അവിടെത്തന്നെ തുടരണം. എംബസി അധികൃതരും നോര്‍ക്കയും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുകയാണ്. ഇറാൻ, ഇസ്രയേൽ അധികൃതരുമായി എംബസികൾ നിരന്തരസമ്പർക്കത്തിലാണെന്നും പ്രസ്‌താവനയിൽ അറിയിച്ചു. സഹായത്തിനും വിവരങ്ങൾ അറിയിക്കുന്നതിനുമായി ഇന്ത്യൻ എംബസി ഹെൽപ്പ്ലൈൻ നമ്പരുകളിലോ നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക്‌കിലോ ബന്ധപ്പെടണം. ഇസ്രയേലിലെ ടെൽഅവീവ് ഇന്ത്യൻ എംബസി
അഹമ്മദാബാദ് വിമാനാപകടം; അപകടസ്ഥലത്ത് നിന്ന് കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ കണ്ടെത്തി
അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനിടെ, അപകടസ്ഥലത്ത് നിന്ന് കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ (CVR) കണ്ടെടുത്തു. ജീവനക്കാരുടെയും യാത്രക്കാരുടെയും അടുത്ത ബന്ധുക്കളുമായി ബന്ധം സ്ഥാപിച്ചതായി എയർ ഇന്ത്യ സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത്. എഞ്ചിൻ ശബ്ദങ്ങൾ, പൈലറ്റുമാർ തമ്മിലുള്ള സംഭാഷണങ്ങൾ തുടങ്ങിയ കോക്ക്പിറ്റിലെ റേഡിയോ ട്രാൻസ്മിഷനുകളും മറ്റ് ശബ്ദങ്ങളും CVR രേഖപ്പെടുത്തും. എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിന്‍റെ വിവിധ സംവിധാനങ്ങളുടെയും ടേക്ക്-ഓഫ് പാരാമീറ്ററുകളുടെയും പരിശോധന മെച്ചപ്പെടുത്തിയ
പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു
പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. ആലപ്പുഴ ചാരുമൂട് താമരക്കുളം സ്വദേശി ശിവൻകുട്ടി കെ.പിള്ള (63) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് സംഭവം. സ്വന്തം സ്ഥലത്തേക്ക് മറ്റൊരു കൃഷിയിടത്തിലൂടെ പോകുമ്പോൾ ഇയാൾക്ക് പന്നിക്കെണിയിൽനിന്ന് ഷോക്കേൽക്കുകയായി രുന്നു. നാട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ വർഷം സംസ്ഥാനത്ത് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചവത് 4 പേരാണ്.
ലഖ്നോവിൽ ഹജ്ജ് തീർഥാടകരുമായി തിരികെ വന്ന വിമാനത്തിന്‍റെ ടയറിൽ തീ; യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു
ലഖ്നോ വിമാനത്താവളത്തിൽ ഹജ്ജ് നിർവഹിച്ച ഇന്ത്യൻ തീർഥാടകരുമായി തിരികെ വന്ന സൗദിയ എയർലൈൻസ് വിമാനത്തിൽ ഇറങ്ങുമ്പോ തീ ഉയർന്നത് പരിഭ്രാന്തി പരത്തി. ഉടൻ തന്നെ വിമാനം നിർത്തി യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. 250 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിന്‍റെ ഇടതുചക്രത്തിലാണ് തീ പിടിച്ചത്. ജിദ്ദയിൽ നിന്നുള്ള സൗദിയ എയർലൈൻസ് വിമാനം ശനിയാഴ്ച രാവിലെ ലഖ്നോവിലെ ചൗധരി ചരൺ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് തീപ്പൊരി ഉയർന്നത്