‘ഗാന്ധി’ സിനിമയുടെ ഛായാ​ഗ്രാഹകൻ ബില്ലി വില്യംസ് അന്തരിച്ചു
World
1 min read
39

‘ഗാന്ധി’ സിനിമയുടെ ഛായാ​ഗ്രാഹകൻ ബില്ലി വില്യംസ് അന്തരിച്ചു

May 29, 2025
0

‘ഗാന്ധി’ സിനിമയുടെ ഛായാ​ഗ്രാഹകൻ ബില്ലി വില്യംസ് (96) അന്തരിച്ചു. പ്രശസ്ത ഛായാ​ഗ്രാഹകനായ ബില്ലി വില്യംസ് ​ഗാന്ധി എന്ന ചിത്രത്തിലൂടെ ഓസ്കർ പുരസ്കാരം നേടിയ പ്രതിഭയായിരുന്നു. ബ്രിട്ടീഷ് സിനിമാറ്റോ​ഗ്രാഫർ മാ​ഗസിൻ മരണം സ്ഥിരീകരിച്ചു. എന്നാൽ മരണകാരണം വ്യക്തമായിട്ടില്ല. 1929-ൽ ലണ്ടനിലെ വാൾത്താംസ്റ്റോയിലാണ് ബില്ലി വില്യംസ് ജനിച്ചത്. വില്യംസിനെ സിനിമാ നിർമ്മാണത്തിലേക്ക് കൊണ്ടുവന്നത് ഒരു യുദ്ധകാല ഡോക്യുമെൻ്റെറിയനായ പിതാവാണ്. കോമഡി ചിത്രമായ 1965 – ലെ ‘സാൻ ഫെറി ആൻ’ ആയിരുന്നു ബില്ലി

Continue Reading
സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുറഞ്ഞു
Kerala
0 min read
38

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുറഞ്ഞു

May 29, 2025
0

സ്വർണ്ണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപയുടെ കുറവാണുണ്ടായത്. 8895 രൂപയായാണ് വില കുറഞ്ഞത്. പവൻ്റെ വിലയിൽ 320 രൂപയുടെ കുറവുണ്ടായി. 71,160 രൂപയായാണ് പവൻ്റെ വില കുറഞ്ഞത്. ലോകവിപണിയിലും സ്വർണ്ണവില കുറയുകയാണ്. ഒരാഴ്‌ചക്കിടയിലെ കുറഞ്ഞ നിരക്കിലാണ് ലോകവിപണിയിൽ സ്വർണ്ണത്തിൻ്റെ വ്യാപാരം പുരോഗമിക്കുന്നത്. സ്പോട്ട് ഗോൾഡിൻ്റെ വിലയിൽ 0.7 ശതമാനം ഇടിവുണ്ടായി. ഔൺസിന് 3,268 ഡോളറായാണ് സ്പോട്ട് ഗോൾഡിൻ്റെ വില കുറഞ്ഞത്.

Continue Reading
തെലങ്കാന സർക്കാരിൻ്റെ മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ദുൽഖറിന്
Entertainment
0 min read
95

തെലങ്കാന സർക്കാരിൻ്റെ മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ദുൽഖറിന്

May 29, 2025
0

തെലങ്കാന സർക്കാരിൻ്റെ മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ദുൽഖറിന്. വെങ്കി അറ്റ്ലരി രചിച്ച് സംവിധാനം ചെയ്‌ത ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിലൂടെ തെലങ്കാന സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി ദുൽഖർ സൽമാൻ. മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ആണ് ഈ ചിത്രത്തിലൂടെ ദുൽഖർ സൽമാൻ നേടിയെടുത്തത്. 14 വർഷങ്ങൾക്കു ശേഷമാണ് ഗദ്ദർ അവാർഡ് എന്ന പേരിൽ നൽകപ്പെടുന്ന തെലങ്കാന സംസ്ഥാന അവാർഡുകൾ പ്രഖ്യാപിക്കുന്നത്. മലയാള സിനിമയിലെ ഒരു

Continue Reading
കൊല്ലം ശക്തികുളങ്ങരയിൽ കണ്ടെയ്‌നർ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം
Kerala
0 min read
36

കൊല്ലം ശക്തികുളങ്ങരയിൽ കണ്ടെയ്‌നർ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം

May 29, 2025
0

തീരത്തടിഞ്ഞ കണ്ടെയ്‌നർ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം. കൊല്ലം ശക്തികുളങ്ങരയിൽ കണ്ടെയ്‌നറിലെ തെർമോകോൾ കവചത്തിൽ നിന്നാണ് തീ പടർന്നത്. സുരക്ഷാനടപടിയുടെ ഭാഗമായി ഫയർ ഫോഴ്‌സ് സ്ഥലത്തുണ്ടായിരുന്നതിനാൽ തീ ഉടൻ നിയന്ത്രണ വിധേയമാക്കി. കൊച്ചിയിൽ മുങ്ങിയ കപ്പലിൽ നിന്നുള്ള ഒമ്പത് കണ്ടയ്‌നറുകളാണ് ശക്തികുളങ്ങരയിൽ തീരത്ത് അടിഞ്ഞത്. ഇവ നീക്കം ചെയ്യാനായുള്ള ശ്രമങ്ങൾക്കിടെയാണ് തീപിടിത്തമുണ്ടായത്. പ്രദേശത്ത് വലിയ രീതിയിൽ കറുത്ത പുക ഉയർന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാ ഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു

Continue Reading
കാമുകനായ സന്തോഷ് ഭര്‍ത്താവിനെ വെടിവച്ചു കൊന്ന കേസില്‍ ബിജെപി നേതാവായ മിനി നമ്പ്യാര്‍ക്ക് ജാമ്യം
Kerala
0 min read
38

കാമുകനായ സന്തോഷ് ഭര്‍ത്താവിനെ വെടിവച്ചു കൊന്ന കേസില്‍ ബിജെപി നേതാവായ മിനി നമ്പ്യാര്‍ക്ക് ജാമ്യം

May 29, 2025
0

കാമുകനായ സന്തോഷ് ഭർത്താവിനെ വെടിവച്ചു കൊന്ന കേസില്‍ ഭാര്യയും ബിജെപി നേതാവുമായ മിനി നമ്പ്യാര്‍ക്ക് ജാമ്യം. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മാര്‍ച്ച് 20നു ആണ് കേസിനാസ്പദമായ സംഭവം. മിനിയുടെ കാമുകനായ സന്തോഷ് ഭര്‍ത്താവായ രാധാകൃഷ്ണനെ വെടിവെച്ച് കൊല്ലുകയായിരുന്നു. കൊലപാതകത്തില്‍ ഗൂഢാലോചന കുറ്റമായിരുന്നു മിനിക്കെതിരെ ചുമത്തിയത്. കേസിലെ മൂന്നാം പ്രതിയാണ് മിനി. രാധാകൃഷ്ണനെ കൈതപ്രത്ത് പണിയുന്ന വീടിനുള്ളില്‍ വെച്ച് സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തില്‍ മിനി കൊലപാതകത്തിന്

Continue Reading
മെയ് 31ന് കൂട്ട വിരമിക്കൽ; സർക്കാർ കണ്ടത്തേണ്ടത് 6000 കോടിരൂപ
Kerala
1 min read
40

മെയ് 31ന് കൂട്ട വിരമിക്കൽ; സർക്കാർ കണ്ടത്തേണ്ടത് 6000 കോടിരൂപ

May 29, 2025
0

സംസ്ഥാന സർക്കാർ ജീവനക്കാർ മെയ് 31ന് കൂട്ടമായി വിരമിക്കും. കഴിഞ്ഞവർഷം മേയ് 31-ന് 10,560 പേരും 2023-ൽ 11,800 പേരും വിരമിച്ചിരുന്നു. ഒരുവർഷം ശരാശരി 20,000 ജീവനക്കാരാണ് വിരമിക്കുന്നത്. പതിനായിരത്തോളം സംസ്ഥാനസർക്കാർ ജീവനക്കാർ പടിയിറിങ്ങും. ഈ പ്രാവശ്യം കെഎസ്ഇബിയിൽ നിന്ന് മാത്രം വിരമിക്കുക 1022 പേരായിരിക്കും. 122 ലൈൻമാൻ, 326 ഓവർസീയർ എന്നിവരും ഇക്കൂട്ടത്തിലുണ്ട്. 22 ലൈൻമാൻ, 326 ഓവർസീയർ എന്നിവരും ഇക്കൂട്ടത്തിലുണ്ട്. ജീവനക്കാർ ഫീൽഡ് തലത്തിൽ കുറവായതിനാൽ കെഎസ്ഇബിയുടെ

Continue Reading
പഞ്ചാബ് കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവും തമ്മിലുള്ള ക്വാളിഫയർ പോരാട്ടം ഇന്നു രാത്രി 7.30 ന്
Sports
1 min read
34

പഞ്ചാബ് കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവും തമ്മിലുള്ള ക്വാളിഫയർ പോരാട്ടം ഇന്നു രാത്രി 7.30 ന്

May 29, 2025
0

ഐപിഎൽ ട്വൻ്റി-20 ക്രിക്കറ്റിൻ്റെ 2025 സീസൺ കപ്പ് ആർക്കെന്നറിയാൻ ഇനി 4 മത്സരങ്ങളുടെ അകലം മാത്രം. ലീഗ് റൗണ്ടിശേഷം പ്ലേ ഓഫ് ത്രില്ലറിന് ഇന്നു തുടക്കം. 10 ടീമുകളുടെ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു, പഞ്ചാബ് കിംഗ്‌സ്, ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ് എന്നിവരാണ് യഥാക്രമം ഒന്നു മുതൽ നാലു വരെ സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്‌ത്‌ പ്ലേ ഓഫിൽ എത്തിയിരിക്കുന്നത്. പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിംഗ്‌സും രണ്ടാം

Continue Reading
ഇന്ത്യാ- പാക് വെടിനിര്‍ത്തലിന് വ്യാപാര കരാര്‍ ഉപയോഗിച്ചു; യു.എസ് കോടതിയില്‍ സത്യവാങ്മൂലം
World
1 min read
38

ഇന്ത്യാ- പാക് വെടിനിര്‍ത്തലിന് വ്യാപാര കരാര്‍ ഉപയോഗിച്ചു; യു.എസ് കോടതിയില്‍ സത്യവാങ്മൂലം

May 29, 2025
0

വ്യാപാര കരാർ, ഇന്ത്യാ- പാകിസ്‌താൻ സംഘർഷം അവസാനിപ്പിക്കാൻ ഉപയോഗിച്ചു വെന്ന് ആവർത്തിച്ച് ട്രംപ് ഭരണകൂടം. യു.എസ് കൊമേഴ്സ് സെക്രട്ടറി ഹൊവാർഡ് ലുട്‌നിക് യു.എസ് കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിലാണ് ഇക്കാര്യം ഉള്ളത്. ഇതോടെ ഇതുവരെ പ്രസ്താവനകളിൽ മാത്രമായി ഒതുങ്ങി നിന്ന അവകാശവാദങ്ങൾക്ക് ഔദ്യോഗിക സ്വഭാവം കൈവന്നു. യു.എസുമായി വ്യാപാരബന്ധത്തിന് അനുമതി നൽകിയതുകൊണ്ട് മാത്രമാണ് ഇന്ത്യയും പാകിസ്‌താനും തമ്മിൽ വെടിനിർത്തൽ സാധ്യമായത് എന്ന് ഹൊവാർഡ് ലുട്‌നിക് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഇരുരാജ്യങ്ങളും

Continue Reading
പ്രശസ്ത സിനിമാനടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് അന്തരിച്ചു
India
1 min read
35

പ്രശസ്ത സിനിമാനടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് അന്തരിച്ചു

May 29, 2025
0

സിനിമാ ലോകത്ത് 50 വര്‍ഷത്തിലേറെയായി തിളങ്ങി നിന്ന നടന്‍ രാജേഷ് വില്യംസ് (75) അന്തരിച്ചു. 150-ലധികം സിനിമകളില്‍ നായകന്‍ മുതല്‍ സ്വഭാവനടന്‍ വരെയുള്ള വേഷങ്ങള്‍ ചെയ്തു. തിരുവാരൂര്‍ ജില്ലയിലെ മന്നാര്‍ഗുഡിയില്‍ വില്യംസ് നട്ടാറിൻ്റെയും ലില്ലി ഗ്രേസ് മങ്കോണ്ടറിൻ്റെയും മകനായി ജനിച്ച രാജേഷ് , സ്‌കൂള്‍ അധ്യാപകൻ്റെ ജോലി ഉപേക്ഷിച്ചാണ് സിനിമാ രംഗത്തേക്ക് വരുന്നത്. 1974 ല്‍ കെ ബാലചന്ദര്‍ സംവിധാനം ചെയ്ത ‘അവള്‍ ഒരു കൊട്ടാര കഥൈ’ എന്ന സിനിമയില്‍

Continue Reading
കർണാടകയിലെ അ​ഗാ​ര പാ​ർ​ക്കി​ൽ സൈ​ക്കി​ൾ യാ​ത്രാ നിരോധനം ഒഴിവാക്കിയേക്കും
Karnataka
1 min read
38

കർണാടകയിലെ അ​ഗാ​ര പാ​ർ​ക്കി​ൽ സൈ​ക്കി​ൾ യാ​ത്രാ നിരോധനം ഒഴിവാക്കിയേക്കും

May 29, 2025
0

കർണാടകയിലെ എച്ച്.എസ്.ആർ ലേഔട്ടിന് സമീപത്തെ അഗാര തടാകത്തിന് ചുറ്റുമുള്ള ട്രാക്കിൽ സൈക്കിൾ യാത്രക്കാർക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കിയേക്കും. ഘട്ടം ഘട്ടമായി സൈക്കിൾ ട്രാക്കിലേക്ക് പ്രവേശനം അനുവദിക്കാനാണ് നീക്കം. ആദ്യഘട്ടത്തിൽ 14 വയസ്സിന് താഴെയുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം. അഗാര തടാകവും പാർക്കും സ്ഥിതി ചെയ്യുന്നത് ബി.ബി.എം.പിയുടെ വനം വകുപ്പിന് കീഴിലാണ്. തടാകത്തിന് ചുറ്റുമുള്ള നടപ്പാത വികസിപ്പിച്ചതോടെ നിരവധി പ്രഭാത- സായാഹ്ന സവാരിക്കാരാണ് ഇതു പയോഗപ്പെടുത്തുന്നത്. സൈക്കിൾ ട്രാക്ക് നിർമ്മിച്ചിട്ടുണ്ടെങ്കിലും സൈക്കിളുകൾക്ക് നിലവിൽ

Continue Reading