ജസ്റ്റിസ് യശ്വന്ത് വർമ്മയെ വർഷകാല സമ്മേളനത്തിൽ ഇംപീച്ച് ചെയ്യാൻ നീക്കം
കണക്കിൽ പെടാത്ത പണം ഔദ്യോഗിക വസതിയിൽ നിന്ന് കണ്ടെത്തിയ കേസിൽ കുടുങ്ങിയ ഡല്‍ഹി ഹൈക്കോടതി മുൻ ജഡ്ജി യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജൂലൈ മാസത്തിൽ തുടങ്ങുന്ന പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിലാണ് ഇംപീച്ച്മെൻ്റ് നടപടികൾക്ക് തുടക്കം കുറിക്കുക. വർമ്മയുടെ വീട്ടിൽ ഇക്കഴിഞ്ഞ മാർച്ച് 14 ന് ഹോളി ദിനത്തിൽ തീപ്പിടിത്തം നടന്നിരുന്നു. തീയണയ്ക്കാനെത്തിയ അഗ്നിശമനാ ഉദ്യോഗസ്ഥർ വൻതോതിൽ നോട്ടുകെട്ടുകൾ കണ്ടെത്തുകയായിരുന്നു. സംഭവം അന്വേഷിച്ച സുപ്രീം കോടതിയുടെ മൂന്നംഗ
ജൂൺ 7 ന് കർണാടകയിൽ ബലിപെരുന്നാൾ
ദുൽഹിജ്ജ മാസപ്പിറവി ബുധനാഴ്‌ച ദൃശ്യമായതിൻ്റെ അടിസ്ഥാനത്തിൽ കർണാടകയിൽ ബലിപെരുന്നാൾ ജൂൺ 7 ന് ആഘോഷിക്കുമെന്ന് കർണാടക ഹിലാൽ കമ്മിറ്റി അറിയിച്ചു. ജൂൺ ആറിന് വെള്ളിയാഴ്ചയാണ് അറഫ ദിനം. ബംഗളൂരു കണ്ണിങ്ഹാം റോഡിലെ സംസ്ഥാന വഖഫ് ബോർഡ് ഓഫിസിൽ ബുധനാഴ്ച ചേർന്ന പ്രതിമാസ സെൻട്രൽ ഹിലാൽ കമ്മിറ്റി യോഗത്തിൽ കർണാടക സെൻട്രൽ ഹിലാൽ കമ്മിറ്റി കൺവീനർ മൗലാന സഗീർ അഹമ്മദ് ഖാൻ അധ്യക്ഷത വഹിച്ചു. പശ്ചിമ ബംഗാൾ, ചെന്നൈ, പട്‌ന, ലഖ്നോ
ട്രംപ് ഭരണകൂടത്തിൽ നിന്നും രാജിവെച്ച് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്
ഫെഡറൽ ഗവൺമെൻ്റിൻ്റെ ചെലവുകള്‍ വെട്ടിക്കുറക്കാനുള്ള പ്രത്യേക ഏജന്‍സിയായ ഡോജില്‍ നിന്ന് ശതകോടീശ്വരനും ടെസ്‌ല സിഇഒയുമായ ഇലോണ്‍ മസ്‌ക് പുറത്തിറങ്ങി. ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ തൻ്റെ കടമ നിര്‍വഹിച്ചുവെന്നും ഡോജിലെ തൻ്റെ സമയം അവസാനിക്കുന്നുവെന്നും അറിയിച്ചാണ് മസ്‌കിൻ്റെ പടിയിറക്കം. ”ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ എൻ്റെ സമയം അവസാനിക്കുകയാണ്. പാഴ് ചെലവുകള്‍ കുറയ്ക്കാന്‍ ട്രംപ് നല്‍കിയ അവസരത്തിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഡോജ്
ഒഡീഷ തീരത്ത് ന്യൂനമർദം ശക്തമാകുന്നു; കേരളത്തിൽ അതിതീവ്രമഴ തുടരും
ഒഡീഷ തീരത്ത് ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ന്യൂനമർദം ഒഡീഷ തീരത്ത് ശക്തമാകുന്നതിനാൽ കേരളത്തിൽ അതിതീവ്ര മഴ തുടരും. കേരളത്തിൽ മെയ് 31 വരെ അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. 4 ജില്ലകളിൽ ഇന്ന് കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആണ്. എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട്, പത്തനംതിട്ട,
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
കോവിഡ് നിരക്കുകളുടെ വര്‍ധനയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എങ്കിലും, പ്രായമുള്ളവര്‍, രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ 519 കേസുകളാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തത്. വ്യാപകമായ പരിശോധനാസംവിധാനം ഏര്‍പ്പെടുത്തേണ്ട സ്ഥിതി ഇപ്പാഴില്ലെന്നും കൂടുതല്‍ പരിശോധന നടത്തുന്നതുകൊണ്ടാണ് നിരക്കുകള്‍ കൂടുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പരിശോധനാ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആഗോളതലത്തില്‍ കോവിഡ് കേസുകളില്‍ വര്‍ധനവ് കണ്ടപ്പോള്‍ തന്നെ മന്ത്രിതല
മത്സ്യം വാങ്ങരുതെന്ന് വ്യാജ പ്രചാരണം, കേരളത്തിൽ മീൻ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞുവെന്ന് മന്ത്രി സജി ചെറിയാൻ
അറബിക്കടലിൽ കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ ഏറെയും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി സജി ചെറിയാൻ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത മതി. കടൽത്തീരത്ത് വിഷാംശമുള്ള മാലിന്യങ്ങളാണ് അടിഞ്ഞതെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ അപകടകരമായ സാഹചര്യം എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. ആരും മത്സ്യത്തൊഴിലാളികൾ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം കഴിക്കാൻ പാടില്ലെന്ന തരത്തിൽ വ്യാപക പ്രചരണം നടന്നു. മത്സ്യം വാങ്ങുന്ന ആളുകളുടെ എണ്ണം ഇതേ തുടർന്ന് കുറഞ്ഞു. തെറ്റായ പ്രചാരണത്തെ
പൂക്കോട് സിദ്ധാർഥൻ്റെ മരണം; പരീക്ഷ എഴുതിക്കണമെന്ന സിംഗിൾബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി
പ്രതികളായ വിദ്യാർഥികളെ പരീക്ഷ എഴുതിക്കണമെന്ന സിംഗിൾബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥൻ്റെ മരണത്തിൽ സിദ്ധാർഥൻ്റെ മാതാവ് നൽകിയ അപ്പീലിലാണ് നടപടി. പ്രതികളായ വിദ്യാർഥികളെ ഡി ബാർ ചെയ്ത നടപടി കോടതി ശരിവെക്കുകയും ചെയ്തു. മണ്ണുത്തിയിലെ ക്യാമ്പസിൽ പ്രതികളായ വിദ്യാർഥികൾക്ക് തുടർന്ന് പഠിക്കാൻ അവസരമൊരുക്കണമെന്ന് സിംഗിൾബെഞ്ച് ഉത്തരവിൽപറഞ്ഞിരുന്നു. എന്നാൽ, ഇതിനെതിരേ സിദ്ധാർഥൻ്റെ മാതാവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പ്രതികളായ വിദ്യാർഥികളെ മറ്റൊരു
മംഗളൂരുവിൽ കാർ മറിഞ്ഞ് പ്രൊഫഷണൽ ഫോട്ടോഗ്രാഫർ മരിച്ചു
മംഗളൂരു – ഉഡുപ്പി ദേശീയപാതയിലെ കോടിക്കൽ ക്രോസിന് സമീപം ബുധനാഴ്‌ച കാർ റോഡരികിലെ ഓടയിലേക്ക് മറിഞ്ഞ് ഫോട്ടോഗ്രാഫർക്ക് മരിച്ചു. പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ വി. സൂര്യ നാരായണനാണ് (48) മരിച്ചത്. പണമ്പൂർ നന്ദികേശ്വര ക്ഷേത്രത്തിൽ ഒരു പരിപാടി പകർത്താൻ പോവുന്നതിനിടെ വാഹനത്തിൻ്റെ നിയന്ത്രണം നഷ്‌ടപ്പെട്ട് ഓടയിലേക്ക് വീഴുകയായിരുന്നു. ഉടനെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഉഡുപ്പിയിലെ കെഡിയൂർ വാൺ ലാബിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്ന സൂര്യ നാരായണൻ അടുത്തിടെ
നഗരസഭാ സൂപ്രണ്ടിൻ്റെ തലയിൽ കോൺക്രീറ്റ് അടർന്നു വീണ് പരിക്ക്
കോൺക്രീറ്റ് അടർന്നു വീണ് നഗരസഭ സൂപ്രണ്ടിന് പരിക്ക്. കോട്ടയം നഗരസഭ കുമാരനെല്ലൂർ സോണൽ ഓഫീസിൽ വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. നഗരസഭാ സൂപ്രണ്ട് ശ്രീകുമാറിൻ്റെ തലയിലാണ് കോൺക്രീറ്റ് പതിച്ചത്. പരിക്കേറ്റ ശ്രീകുമാർ പ്രാഥമിക ചികിത്സ തേടി. പരിക്ക് ഗുരുതരല്ല. കാലപ്പഴക്കവും അറ്റകുറ്റപ്പണി നടത്താത്തതുമാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
ഉരുൾപൊട്ടൽ ദുരിതബാധിതരോടുളള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച വിലങ്ങാട് ഹർത്താൽ
വ്യാഴാഴ്ച വിലങ്ങാട് ഹർത്താൽ. ഉരുൾപൊട്ടൽ ദുരിത ബാധിതരോടുളള സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ബിജെപിയും കോൺഗ്രസ്സുമാണ് രാവിലെ 6 മണിമുതൽ വെെകുന്നേരം ആറ് മണിവരെ ഹർത്താലിന് ആഹ്വാനം ചെയ്തത്. ദുരിതബാധിതർക്ക് സർക്കാർ പ്രഖ്യാപനങ്ങൾ വൈകുന്നു, ആനുകൂല്യങ്ങൾ നിഷേധിക്കുന്നു, സർക്കാർ പുറത്തിറക്കിയ ദുരിതബാധിതരുടെ ലിസ്റ്റിൽ പേരില്ല തുടങ്ങിയ ആരോപണങ്ങളുമായി ദുരിത ബാധിതർ വിലങ്ങാട് വില്ലേജ് ഓഫീസിന് മുന്നിൽ ബുധനാഴ്‌ച കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. പ്രതിഷേധക്കാരും പോലീസുമായി ഉന്തും തള്ളും ഉണ്ടായി. സമരക്കാരുടെ