തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു
തിരുവനന്തപുരം അമ്പൂരിയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു. കുന്നത്തുമല സ്വദേശി മനോജ് (29) ആണ് കൊല്ലപ്പെട്ടത്. നാട്ടുകാർ കുത്തേറ്റ മനോജിനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ വിജയൻ കറിക്കത്തി കൊണ്ട് മനോജിൻ്റെ നെഞ്ചിൽ കുത്തുകയായിരുന്നു. വിജയൻ കൊലപാതകത്തിനു ശേഷം ഓടി രക്ഷപ്പെട്ടു. നെയ്യാർ ഡാം പോലീസ് പിന്നീട് വിജയനെ കസ്റ്റഡിയിലെടുത്തു. വസ്‌തുവുമായി ബന്ധപ്പെട്ട കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
കർണാടകയിലെ കുടകിൽ മലയാളി കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി പിടിയിൽ
കർണാടകയിലെ കുടകിൽ വച്ച് മലയാളിയായ പ്രദീപ് കൊല്ലപ്പെട്ട സംഭവത്തിൽ കുടക് സ്വദേശി മുഖ്യ പ്രതി കുടക് പൊന്നമ്പേട്ട് സ്വദേശി അനിൽ. പ്രദീപിനെ പ്രതികൾ ആസൂത്രിതമായി കൊലപ്പെടുത്തിയ ശേഷം പണം കവരുകയായിരുന്നു. വിവാഹം കഴിക്കാനുള്ള പണത്തിനായാണെന്ന് അനിൽ കവർച്ച ആസുത്രണം ചെയ്‌തത് എന്ന് പോലീസ് പറഞ്ഞു. പ്രതി ഇതിനായി ഒറ്റയ്ക്ക് താമസിക്കുന്ന പ്രദീപിനെ ലക്ഷ്യമിടുകയായിരുന്നു. ഇയാൾ സ്ഥലം വിൽപ്പനയുടെ പേരിൽ പ്രദീപുമായി ബന്ധം സ്ഥാപിച്ചു. തുടർന്ന് സ്വത്ത് വിവരങ്ങളും പണം സൂക്ഷിക്കുന്ന
കോഴിക്കോട് കല്യാണ വീട്ടിൽ മദ്യത്തെ ചൊല്ലി തർക്കം; യുവാവിന്‍റെ മുഖത്ത് കത്രിക കുത്തി കയറ്റി
കോഴിക്കോട് പന്നിയങ്കരയിൽ കല്യാണവീട്ടിലുണ്ടായ സംഘർഷത്തില്‍ യുവാവിന്‍റെ മുഖത്ത് കത്രിക കുത്തി കയറ്റി. ചക്കുംകടവ് സ്വദേശി മുബീൻ എന്നാൽ ആൾ ഇൻസാഫ് എന്ന യുവാവിനെ ആണ് കത്രിക കുത്തി മുറിവേൽപ്പിച്ചത്. ബാർബർ ഷോപ്പിലെ കത്രിക കൊണ്ടായിരുന്നു ആക്രമണം. കല്യാണ വീട്ടിൽ മദ്യത്തെ ചൊല്ലി ഉണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായത്. മുഖത്ത് മുറിവേറ്റ ഇൻസാഫിനെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുബീൻ പ്രശ്നം ഉണ്ടാക്കിയത് മദ്യം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു. എന്നാല്‍ മദ്യമില്ലെന്ന് പറഞ്ഞ്
ഐപിഎൽ ട്വൻ്റി-20; റോയൽ പോരാട്ടം
ഐപിഎൽ ട്വൻ്റി-20 ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനു മുന്നിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് കീഴടങ്ങി, അതും വെറും 2 റണ്ണിന്. 214 റൺസ് എന്ന കൂറ്റൻ ലക്ഷ്യത്തിനായി എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്‌സിനുവേണ്ടി ഓപ്പണർ ആയുഷ് മഹത്ര സെഞ്ചുറിയോളം കരുത്തുള്ള ഇന്നിംഗ്‌സ് കാഴ്‌ചവച്ചു.ആയുഷിന് ഒപ്പം രവീന്ദ്ര ജഡേജയും ചേർന്നപ്പോൾ ചെന്നൈ സൂപ്പ ർ കിംഗ്സ് ജയം മോഹിച്ചു. 48 പന്തിൽ അഞ്ച് സിക്‌സും ഒമ്പത് ഫോറും
തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം; എഡിജിപി എം ആർ അജിത് കുമാറിനെതിരെ മന്ത്രി കെ രാജൻ മൊഴി നൽകി
എഡിജിപി എം ആർ അജിത് കുമാറിനെതിരെ കഴിഞ്ഞ വർഷത്തെ തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് മന്ത്രി കെ രാജൻ മൊഴി നൽകി. പൂരം അലങ്കോലപ്പെട്ട സമയത്ത് അജിത് കുമാറിനെ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നാണ് മന്ത്രിയുടെ മൊഴി. ഔദ്യോഗിക നമ്പറിലും പേഴ്‌സണൽ നമ്പറിലും ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരിച്ചില്ലെന്നാണ് രാജൻ മൊഴി നൽകിയിരിക്കുന്നത്. പൂരം നടത്തിപ്പ് സുഗമമല്ലെന്ന് പിന്നീട് അറിയിച്ചിട്ടും പരിഹരിക്കാനുള ഇടപെടൽ അജിത് കുമാർ നടത്തിയിട്ടില്ലെന്നും
സംഗീത പരിപാടിയിലെ ‘പഹല്‍ഗാം’ പരാമർശം; കന്നഡക്കാരുടെ വികാരം വ്രണപ്പെടുത്തി; സോനു നിഗത്തിനെതിരെ കേസ്
സംഗീത പരിപാടിക്കിടെ നടത്തിയ ‘പഹൽഗാം’ പരാമർശം കന്നഡക്കാരുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഗായകൻ സോനു നിഗത്തിനെതിരെ കേസ്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് ബംഗളൂരുവിലെ അവലഹള്ളി പൊലീസ് സ്റ്റേഷനിലാണ് . കന്നഡ അനുകൂല സംഘടനയായ കർണാടക രക്ഷണ വേദികെ (കെ.ആർ.വി) പ്രസിഡൻ്റ് ധർമരാജ് അനന്തയ്യയാണ് പരാതി നൽകിയത്. കന്നഡ സമൂഹത്തിൻ്റെ വികാരങ്ങളെ സോനു നിഗം നടത്തിയ പരാമർശങ്ങൾ വല്ലാതെ വ്രണപ്പെടുത്തി എന്നും കർണാടകയിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുക മാത്രമല്ല, അക്രമത്തിന് പ്രേരിപ്പിക്കുകയും
തമിഴ്നാട്ടിൽ വാഹനാപകടം; വേളാങ്കണ്ണിക്ക് പോയ നാല് മലയാളികൾ മരിച്ചു
തമിഴ്നാട്ടിൽ വാഹനാപകടത്തില്‍ വേളാങ്കണ്ണിക്ക് പോയ നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം. സര്‍ക്കാര്‍ ബസുമായി ഇവര്‍ സഞ്ചരിച്ചിരുന്ന ഓമ്‌നിവാന്‍ കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശികളായ സജിത്ത്, രാഹുല്‍, രജിനാഥ്, രാജേഷ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ തമിഴ്‌നാട്ടിലെ തിരുവാരൂരിന് സമീപം തിരുത്തുറൈപൂണ്ടിയിൽ വെച്ചായിരുന്നു അപകടം. നാഗപട്ടണത്തു നിന്ന് രാമനാഥപുരത്തേക്ക് പോവുകയായിരുന്നു ബസുമായാണ് ഓമ്‌നിവാൻ കൂട്ടിയിടിച്ചത്. 7 പേരായിരുന്നു ഓമ്‌നി വാനിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ തിരുവനന്തപുരം നെല്ലിമേട് സ്വദേശികളായ സാബി, സുനിൽ കാഞ്ചിറങ്കുളം സ്വദേശി
കോഴിക്കോട് മെഡിക്കൽ കോളേജിൽ പിഎംഎസ്‌എസ്‌വൈ ബ്ലോക്കിൽ വൈദ്യുതി പുനഃസ്ഥാപിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന പിഎംഎസ്എസ്വൈ ബ്ലോക്കിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. യുപിഎസ് പൊട്ടിയുണ്ടായ അപകടത്തെ തുടർന്ന് ഇവിടേയ്ക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. താഴത്തെനിലയിൽ ഭാഗികമായും മറ്റ് നിലകളിൽ പൂർണമായും വൈദ്യുതി പുനഃസ്ഥാപിച്ചു. ശനിയാഴ്‌ച ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ വൈകിട്ടോടെ വൈദ്യുതി പുനഃസ്ഥാപിക്കാൻ തീരുമാനമെടുത്തിരുന്നു. വൈദ്യുതി പുനഃസ്ഥാപിച്ച സർജറി സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിന്ന് പകർത്തിയ ചിത്രങ്ങൾ ആരോഗ്യ മന്ത്രി വീണാ ജോർജ് സാമൂഹ്യ മാധ്യമങ്ങളിൽ
ഇന്ത്യൻ അതിർത്തി ലംഘിക്കാൻ ശ്രമിച്ചു; പാകിസ്താൻ സൈനികൻ പിടിയിൽ
പാക് ജവാനെ രാജസ്ഥാൻ അതിർത്തിയിൽ നിന്ന് ബിഎസ്എഫ് പിടികൂടിയെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നാണ് വിവരം. ഇന്ന് രാവിലെയോടെയാണ് അറസ്റ്റ് ഉണ്ടായത്. കാശ്മീർ പഹൽഗാം ആക്രമണത്തിന് പിന്നാലെ പഞ്ചാബിലെ ഫിറോസ്പൂർ അതിർത്തിയിൽ നിന്ന് ബിഎസ്എഫ് ജവാനെ പാക് സൈന്യം പിടിച്ചുകൊണ്ടുപോയിരുന്നു. പൂർണം ഷാ എന്ന ജവാനെയാണ്, അതിർത്തി കടന്നുവെന്നാരോപിച്ച് അറസ്റ്റ് ചെയ്തത്. ഇയാളെ വിട്ടുകിട്ടാനുള്ള ചർച്ചകർ നടക്കുന്നതിനിടെയാണ് പാക് ജവാനെ ബിഎസ്എഫ് പിടികൂടിയിരിക്കുന്നത്.
നിരോധിത ഉത്തേജക മരുന്ന് ഉപയോഗം; കഗീസോ റബാഡയ്ക്ക് ക്രിക്കറ്റിൽ നിന്ന് വിലക്ക്
ദക്ഷിണാഫ്രിക്കൻ താരവും ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസ് താരവുമായ കഗീസോ റബാഡയെ നിരോധിത ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് താത്കാലികമായി ക്രിക്കറ്റിൽ നിന്ന് വിലക്കി. ഇക്കാര്യം വ്യക്തമാക്കിയത് റബാഡ തന്നെയാണ്. ഏപ്രിൽ 3 ന് ഗുജറാത്തിൻ്റെ ഭാഗമായിരിക്കെ റബാഡ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയിരുന്നു. താരത്തിൻ്റെ മടക്കത്തിനു വ്യക്തിപരമായ കാരണങ്ങളാണ് കാരണമെന്നായിരുന്നു ഗുജറാത്ത് ടീം മാനേജ്‌മെൻ്റ് നൽകിയ വിശദീകരണം. സൗത്ത് ആഫ്രിക്കൻ ട്വന്റി 20 ലീഗിനിടെയാണ് സംഭവമുണ്ടായത്. ലീഗിൽ മുംബൈ ഇന്ത്യൻസിൻ്റെ കീഴിലുള്ള