തിരുവനന്തപുരം അമ്പൂരിയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു. കുന്നത്തുമല സ്വദേശി മനോജ് (29) ആണ് കൊല്ലപ്പെട്ടത്. നാട്ടുകാർ കുത്തേറ്റ മനോജിനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ വിജയൻ കറിക്കത്തി കൊണ്ട് മനോജിൻ്റെ നെഞ്ചിൽ കുത്തുകയായിരുന്നു. വിജയൻ കൊലപാതകത്തിനു ശേഷം ഓടി രക്ഷപ്പെട്ടു. നെയ്യാർ ഡാം പോലീസ് പിന്നീട് വിജയനെ കസ്റ്റഡിയിലെടുത്തു. വസ്‌തുവുമായി ബന്ധപ്പെട്ട കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Related Posts