മുംബൈയിൽ യുവതിയെയും 3 മക്കളെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
മുംബൈ താനെയിൽ യുവതിയെയും മൂന്ന് മക്കളെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. താനെയ്ക്ക് സമീപം ഭിവാന്‍ഡിയിലാണ് സംഭവം. ഭിവാന്‍ഡിയിലെ ടെക്‌സ്റ്റൈല്‍ മില്‍ തൊഴിലാളിയായ ലാല്‍ജി ഭന്‍വാരിലാല ഭാരതിയുടെ ഭാര്യ പുനിത(31), മക്കളായ നന്ദിനി(12), നേഹ(7), അനു(4) എന്നിവരാണ് മരിച്ചത്. ലാല്‍ജി ശനിയാഴ്ച രാവിലെ ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെയും മൂന്ന് മക്കളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഷിഫ്റ്റിലായിരുന്നു ലാല്‍ജിയ്ക്ക് ജോലി. ഇദ്ദേഹം ശനിയാഴ്ച രാവിലെ 9 മണിയോടെയാണ്
കോഴിക്കോട് മെഡിക്കൽ കോളേജിലെ അപകടം: പുക ശ്വസിച്ചിട്ടല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപകടത്തിൽ മരിച്ചവരുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. പുക ശ്വസിച്ചതിനെ തുടർന്നല്ല മരണങ്ങൾ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ, മേപ്പയൂർ നിടുമ്പൊയിൽ സ്വദേശി ഗംഗാധരൻ, വടകര സ്വദേശി സുരേന്ദ്രൻ എന്നിവരുടെ റിപ്പോർട്ട് ആണ് പുറത്ത് വന്നത്. ഇവർ നേരത്തെ തന്നെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ള ആളുകളായിരുന്നു. പുകയുടെ സാന്നിധ്യം ശ്വാസകോശത്തിൽ കണ്ടെത്താനായിട്ടില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ, വയനാട്
നെയ്യാറ്റിൻകരയിൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക്
തിരുവനന്തപുരം നെയ്യാറ്റിൻകര വാഴിച്ചലിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി മറിഞ്ഞ് അപകടം. ആനപ്പാറയിൽനിന്നും കള്ളിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. ഡ്രെെവർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. വാഹനത്തിലെ ഡ്രെെവറായ കളിയിക്കവിള പൊന്നപ്പ നഗർ സ്വദേശി ജിഷോ, ക്ലീനർ ആകാശ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ ഗുരുതരമായി പരിക്കേറ്റ ജിഷോയെ വാഹനത്തിൻ്റെ ഗ്ലാസ് തകർത്താണ് പുറത്തെടുത്തത്. അപകടകാരണം വ്യക്തമല്ല.
റഷ്യ യുക്രെയ്‌നിൽ ഡ്രോൺ ആക്രമണം നടത്തി; 47 പേർക്ക് പരിക്ക്
റഷ്യ യുക്രെയ്‌നിൽ ഡ്രോൺ ആക്രമണം നടത്തി. ഡ്രോൺ ആക്രമണത്തിൽ 47 പേർക്ക് പരിക്കേറ്റു. യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിലാണ് ഡ്രോണാക്രമണം നടത്തിയത്. റഷ്യയുടെ ആക്രമണം ഉണ്ടായത് വെള്ളിയാഴ്‌ച രാത്രിയാണ്. ഖാർകീവ് നഗരത്തിലെ 12 ഇടങ്ങളിലായാണ് ആക്രമണം ഉണ്ടായതെന്ന് നഗരത്തിലെ മേയർ ഇഹോർ തെരെഖോവ് പറഞ്ഞു. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകർന്നാതായാണ് പ്രാദേശിക ഭരണകൂടം അറിയിച്ചത്.
മലപ്പുറം കോട്ടക്കലിൽ ചക്ക വീണ് 9 വയസ്സുകാരി മരിച്ചു
മലപ്പുറം കോട്ടക്കലിൽ ചക്ക വീണ് ഒമ്പതു വയസ്സുകാരി മരിച്ചു. ചങ്കുവെട്ടി സ്വദേശി സൈതലവിയുടെ മകള്‍ ആയിശ തസ്‌നിയാണ് മരിച്ചത്. രാവിലെ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ തലയിലേക്ക് ചക്ക വീഴുകയായിരുന്നു. ഇന്നു രാവിലെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് മറ്റുകുട്ടികൾക്കൊപ്പം കളിച്ചു കൊണ്ടുനിൽക്കെ തൊട്ടടുത്തുണ്ടായിരുന്ന പ്ലാവിൽ നിന്ന് വീണ ചക്ക ആയിഷയുടെ തലയിൽ പതിക്കുകയായിരുന്നു. ഇതിൻ്റെ ആഘാതത്തിൽ തല തൊട്ടടുത്തുണ്ടായിരുന്ന കല്ലിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ
ഫെഫ്ക റൈറ്റേഴ്സ് യൂണിയന് പുതിയ ഭാരവാഹികൾ
ഫെഫ്ക റൈറ്റേഴ്സ് യൂണിയന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റ് സ്ഥാനത്ത് ബാലചന്ദ്രൻ ചുള്ളിക്കാട് തുടരും. പുതിയ ജനറൽ സെക്രട്ടറിയായി ബെന്നി പി. നായരമ്പലമാണ് തെരഞ്ഞെടുക്കപ്പെട്ടത്. അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭരണ സമിതിയിൽ എല്ലാവരും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ട്രഷറർ സിബി കെ. തോമസ്, വൈസ് പ്രസിഡൻ്റ് മാർവ്യാസൻ എടവനക്കാട് (കെ.പി വ്യാസൻ), ഉദയകൃഷ്ണ, ജോയിന്റ് സെക്രട്ടറിമാർ റോബിൻ തിരുമല, സന്തോഷ് വർമ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഉണ്ണികൃഷ്‌ണൻ ബി, ജിനു വി.
ബെൽ ഡയറക്ടറായി മലയാളിയായ ആർ. ഹരികുമാർ ചുമതലയേറ്റു
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ഡയറക്ടറായി മലയാളിയായ ആർ. ഹരികുമാർ ചുമതലയേറ്റു. തിരുവനന്തപുരം സ്വദേശിയാണ്. ഇദ്ദേഹം ടെക്നോളജി പ്ലാനിങ് ജനറൽ മാനേജറായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു.1989 ൽ പ്രബേഷനറി എൻജീയറായാണ് സർവിസ് ആരംഭിച്ചത്.
മെഡിക്കൽ കോളേജ് തീപ്പിടുത്തം; പൊട്ടിത്തെറിച്ചത് എംആർഐ മെഷീനു വേണ്ടി ഉപയോഗിക്കുന്ന യുപിഎസ്
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പിഡബ്ല്യൂഡി ഇലക്ട്രിക്കൽ വിഭാഗം പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. എംആർഐ മെഷീനു വേണ്ടി ഉപയോഗിക്കുന്ന യുപിഎസ് ആണ് പൊട്ടിത്തെറിച്ചതെന്നും മന്ത്രി പറഞ്ഞു. ബാറ്ററി തകരാറോ ഷോർട്ട് സർക്യൂട്ടോ ആകാം പുകയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് വിഭാഗവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും പരിശോധന നടത്തുന്നുണ്ട്. ഇതിന്റെ റിപ്പോർട്ട് കിട്ടിയാൽ
കോഴിക്കോട് മെഡിക്കൽ കോളേജ് തീപ്പിടുത്തം; അപകട സ്ഥലം ആരോഗ്യമന്ത്രി വീണാജോർജ്ജ് സന്ദർശിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് അപകടം നടന്ന സ്ഥലം ആരോഗ്യമന്ത്രി വീണാജോർജ്ജ് സന്ദർശിച്ചു. പൊട്ടിത്തെറിയും പുക ഉയരുകയും ചെയ്‌ത അത്യാഹിത വിഭാഗത്തിൽ പരിശോധന നടത്തുന്ന മന്ത്രി സാഹചര്യം വിലയിരുത്തി നടപടി സ്വീകരിക്കും. സർക്കാർ സംഭവത്തിൽ വിദഗ്ദ്ധ പരിശോധനയ്ക്ക് ഒരുങ്ങുകയാണ്. പൊട്ടിത്തെറിയുടേയും പുക ഉയർന്നതുമായ സംഭവത്തിൻ്റെ കാരണം തേടി ഇലക്ട്രിക്കൽ വിഭാഗവും പരിശോധന നടത്തും. അന്വേഷണത്തിന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ട്രേറ്റും ഒരുങ്ങുകയാണ്. വിശദമായ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലേ തീപിടുത്ത കാരണത്തെക്കുറിച്ചു
ശക്തമായ തിരിച്ചടി; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിക്ക് പൂർണ വിലക്ക് ഏർപ്പെടുത്തി ഇന്ത്യ
പഹൽഗാം ഭീകരാക്രമത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനിൽ നിന്നുള്ള എല്ലാത്തരം ഇറക്കുമതികളും പൂർണമായി നിരോധിച്ച് ഇന്ത്യ. പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകുന്നതിൻ്റെ ഭാഗമായാണ് നിരോധനം. ദേശീയ സുരക്ഷയെക്കരുതിയാണ് തീരുമാനമെന്നും പാകിസ്ഥാനിൽ നിന്ന് നേരിട്ടോ അല്ലാതെയോ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഉണ്ടെന്നുമാണ് വാണിജ്യമന്ത്രാലയത്തിൻ്റെ വിജ്ഞാപനത്തിൽ പറയുന്നത്. പാക് പൗരന്മാർക്ക് വിസ നിരോധം ഏർപ്പെടുത്തുകയും സിന്ധു നദീജല കരാർ റദ്ദാക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ത്യയുടെ കടുത്ത മറ്റൊരു നീക്കംകൂടി ഉണ്ടായിരിക്കുന്നത്. വ്യോമപാതകൾ അടയ്ക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.