കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് അപകടം നടന്ന സ്ഥലം ആരോഗ്യമന്ത്രി വീണാജോർജ്ജ് സന്ദർശിച്ചു. പൊട്ടിത്തെറിയും പുക ഉയരുകയും ചെയ്ത അത്യാഹിത വിഭാഗത്തിൽ പരിശോധന നടത്തുന്ന മന്ത്രി സാഹചര്യം വിലയിരുത്തി നടപടി സ്വീകരിക്കും. സർക്കാർ സംഭവത്തിൽ വിദഗ്ദ്ധ പരിശോധനയ്ക്ക് ഒരുങ്ങുകയാണ്. പൊട്ടിത്തെറിയുടേയും പുക ഉയർന്നതുമായ സംഭവത്തിൻ്റെ കാരണം തേടി ഇലക്ട്രിക്കൽ വിഭാഗവും പരിശോധന നടത്തും.
അന്വേഷണത്തിന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ട്രേറ്റും ഒരുങ്ങുകയാണ്. വിശദമായ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലേ തീപിടുത്ത കാരണത്തെക്കുറിച്ചു പറയാനാകു എന്നാണ് ആരോഗ്യമന്ത്രി ആദ്യം നൽകിയ പ്രതികരണം. വിവിധ വകുപ്പുകളുടെ ഓഫീസേഴ്സ് കളക്ടർ എന്നിവരെല്ലാമായി യോഗം ചേരുകയാണെന്നും ഫോറൻസിക് വിഭാഗത്തിൻ്റെ പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും പറഞ്ഞു. സാങ്കേതിക പരിശോധനകൾക്ക് ശേഷമേ കൃത്യമായ നിഗമനത്തിൽ എത്താനാകു എന്നും വ്യക്തമാക്കി.