നൈജീരിയൻ യുവതിയുടെ മരണം: സുഹൃത്തായ ഘാന സ്വദേശി പിടിയിൽ
ബംഗളൂർ ചിക്കജാലയിൽ നൈജീരിസ്റ്റൻ സ്വദേശിനി ലൊവേതിനെ (33) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തായ ഘാന സ്വദേശി അറസ്റ്റിലായി. ബി.ടി.എം ലേഔട്ടിൽ താമസിക്കുന്ന സാമൺസ് ബപുങ ആണ് പിടിയിലായത്. ഇലക്ട്രോണിക് സിറ്റിയിലായിരുന്നു യുവതി താമസിച്ചിരുന്നത്. നഗരത്തിലെ സ്വകാര്യ കമ്പനിയിൽ 5 വർഷംമുമ്പ് ജോലി ലഭിച്ചെത്തിയ സാമൺസ് ബപുങ യുവതിയുമായി പരിചയത്തിലായി. പിന്നീട് പല തവണയായി യുവതിക്ക് പണം കടം നൽകിയിരുന്നു. പണം തിരിച്ചു കിട്ടാതായപ്പോൾ സാമൺസ് കൊലപാതകം ആസുത്രണം ചെയ്യുകയായിരുന്നെന്ന്
‘ഇമ്മിണി വല്യൊരു കണ്ണട വേണം’ കവിതാ സമാഹാരം പ്രകാശനം ചെയ്തു
ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സർഗ്ഗധാര സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ദീപ്തി ഹാളിൽ നടന്ന പുസ്തകപ്രകാശനം ശ്രദ്ധേയമായി. സർഗ്ഗധാര അംഗം ശ്രീലത ഉണ്ണിയുടെ ഇമ്മിണി വല്യൊരു കണ്ണട വേണം എന്ന ആദ്യ കവിതാ സമാഹാരമാണ് പ്രകാശനം ചെയ്തത്. കവയിത്രിയും സാംസ്‌കാരിക പ്രവർത്തകയുമായ ഇന്ദിരാബാലന് കോപ്പി നൽകിക്കൊണ്ട് എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളിയാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്. സർഗ്ഗധാര പ്രസിഡണ്ട് ശാന്തമേനോൻ പുസ്തകം പരിചയപ്പെടുത്തി. സുധാകരൻ രാമന്തളിയും ഇന്ദിരാബാലനും പുസ്തകത്തെക്കുറിച്ച് സംസാരിച്ചു. പ്രസാധകരായ സാഹിത്യ
നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ്: അക്ഷയ കേന്ദ്രം ജീവനക്കാരി കുറ്റം സമ്മതിച്ചു
പത്തനം തിട്ടയിൽ വ്യാജ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥിക്കെതിരെ കേസെടുത്ത് പോലീസ്. പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ്റെ പരാതിയിലാണ് തിരുവനന്തപുരം പാറശാല സ്വദേശിയായ ഇരുപതുകാരനെതിരെ പോലീസ് കേസെടുത്തത്. അക്ഷയ സെന്റർ ജീവനക്കാരിയാണ് കൃത്രിമം കാട്ടിയതെന്ന വിദ്യാർഥിയുടെ മൊഴി പോലീസ് പരിശോധിച്ചു. കേസിലെ ദുരൂഹത നീക്കാൻ ജീവനക്കാരിയെ വിശദമായി ചോദ്യം ചെയ്തു. നെയ്യാറ്റിന്‍കര അക്ഷയ കേന്ദ്രത്തിലെ കംപ്യൂട്ടറും ഹാര്‍ഡ് ഡിസ്കും കസ്റ്റഡിയിലെടുത്തു. അതിനിടെ വിദ്യാര്‍ഥിക്കെതിരെ ആള്‍മാറാട്ടത്തിനും വ്യാജരേഖ ചമയ്ക്കലിനും കേസെടുത്തു.
ബാഗ്ലിഹാർ ഡാമിൽ നിന്ന് ജലമൊഴുക്ക് താൽക്കാലികമായി തടയും; സിന്ധു നദീജല കരാറിൽ കൂടുതൽ നടപടികളുമായി ഇന്ത്യ
യുദ്ധ ഘട്ടങ്ങളിൽ പോലും റദ്ദാക്കാത്ത സിന്ധു നദീജല കരാർ മരവിപ്പിച്ചാണ് പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ,- പാകിസ്ഥാനെതിരായ നടപടി തുടങ്ങിയത്. അൻപതിലധികം എഞ്ചിനീയർമാരെ സ്ഥിതി പരിശോധിക്കാൻ കശ്മീരിലേക്കയച്ചിട്ടുണ്ട്. ഇന്ത്യയിൽ തന്നെ നദികളിലെ ജലം ഉപയോഗിക്കാനുള്ള പദ്ധതി തയ്യാറാക്കും. ചെനാബ് നദിയിലെ ബഗ്ലിഹർ അണക്കെട്ടിൻ്റെ ഷട്ടർ താഴ്‌ത്തിയാണ് പാകിസ്ഥാനിലേക്കുള്ള നീരൊഴുക്ക് കുറച്ചത്. ഇന്ത്യ വെള്ളം പിടിച്ചുവയ്‌ക്കുന്നതായും സിയാൽകോട്ടിന് സമീപം നദിയിൽ ജലനിരപ്പ് താഴ്‌ന്നതായും പാകിസ്ഥാൻ ആരോപിച്ചു. കിഷൻഗംഗ അണക്കെട്ടിൻ്റെ ഷട്ടര്‍ താഴ്‌ത്തി
പേവിഷബാധ; കുത്തിവെപ്പ് എടുത്തിട്ടും ചികിത്സയില്‍ ആയിരുന്ന ഏഴുവയസ്സുകാരി മരിച്ചു
കൊല്ലത്ത് കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച് എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഏഴുവയസ്സുകാരി മരിച്ചു. കൊല്ലം കുന്നിക്കോട് ജാസ്മിന്‍ മന്‍സിലില്‍ നിയാ ഫൈസലാണ് മരിച്ചത്. വെന്റിലേറ്ററിൻ്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തി വരികയായിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് കഴിഞ്ഞ ഏപ്രിൽ 8 നാണ് നായയുടെ കടിയേറ്റത്. മൂന്നു ഡോസ് വാക്സിൻ എടുത്തിട്ടും പേവിഷബാധയുണ്ടായതിൽ ആരോഗ്യവകുപ്പിനെതിരേ വിമർശനം ശക്തമാകുന്നതിനിടയിലാണ് കുട്ടിയുടെ മരണം. മുറ്റത്തെ താറാവിനെ ലക്ഷ്യമിട്ട് വന്നതായിരുന്നു തെരുവുനായ, താറാവിനെ രക്ഷിക്കാൻ കുട്ടി
ശബരിമല ദർശനം; ശബരിമലയിൽ എത്തുന്ന ആദ്യ രാഷ്ട്രപതി; ദ്രൗപദി മുർമു 18 ന് കേരളത്തിൽ
തിരുവനന്തപുരം ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു മേയ് 18 ന് കേരളത്തിലെത്തും. 18,19 തീയതികളിലാണ് രാഷ്ട്രപതി കേരളത്തിലുണ്ടാകുക എന്നാണ് വിവരം. രാഷ്ട്രപതിയുടെ സന്ദർശനത്തിനു വേണ്ട സൗകര്യങ്ങളൊരുക്കാൻ സംസ്ഥാന സർക്കാരിന് വിവരം ലഭിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി റിപ്പോർട്ട്. രാഷ്ട്രപതി ഇടവ മാസ പൂജയ്ക്കായി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പു ലഭിച്ചിരുന്നു. വെർച്വൽ ക്യൂ ബുക്കിങ്ങിലുൾപ്പെടെ ദേവസ്വം ഇതോടെ നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്.
മീനച്ചിലാറ്റിൽ കാണാതായ 2 വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 2 വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇടുക്കി സ്വദേശി ആൽബിൻ ജോസഫിൻ്റെ (21) മൃതദേഹമാണ് കണ്ടെത്തിയത്. ഒഴുക്കിൽപ്പെട്ട അമൽ കെ ജോമോനായുള്ള (19) തിരച്ചിൽ ഇപ്പോഴും തുടരുന്നു. ഇരുവർക്കുമായുള്ള തിരച്ചിൽ ഇന്നലെ മുതൽ ശക്തമാക്കിയിരുന്നു. പാലാ കളരിയാമ്മാക്കൽ ചെക്ക് ഡാമിൻ്റെ ഷട്ടർ ഇന്ന് രാവിലെ തുറന്നിരുന്നു. ഇതിലൂടെ ആറ്റിലെ ജലനിരപ്പ് കുറച്ചു കൊണ്ടാണ് തിരച്ചിൽ നടത്തിയിരുന്നത്. മീനച്ചിലാറിൻ്റെ കരയിൽ താമസിക്കുന്നവർക്ക് ഡാമിൻ്റെ ഷട്ടർ തുറന്നതിനാൽ ജാഗ്രതാ
രണ്ടാം പിണറായി സര്‍ക്കാരിൻ്റെ നാലാം വാര്‍ഷികാഘോഷം; വേടന്‍ പാടും
രണ്ടാം പിണറായി സര്‍ക്കാരിൻ്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ചെറുതോണിയില്‍ നടത്തുന്ന ‘എൻ്റെ കേരളം പ്രദര്‍ശന വിപണന മേള’യില്‍ തിങ്കളാഴ്ച വേടന്‍ (ഹിരണ്‍ദാസ് മുരളി) പാടും. വേടന്‍റെ റാപ്പ് പരിപാടി വൈകീട്ട് ഏഴിനാണ് . 29-ന് നേരത്തെ വേടൻ്റെ റാപ്പ് പരിപാടി നിശ്ചയിച്ചിരുന്നു. എന്നാല്‍, ഇത് കേസില്‍ അകപ്പെട്ട സാഹചര്യത്തില്‍ റദ്ദാക്കി. തെറ്റ് തിരുത്തുന്നതിനായി പരിശ്രമിക്കുമെന്ന് വേടന്‍ പ്രഖ്യാപിച്ചതിൻ്റെയും കേസില്‍ ജാമ്യം കിട്ടിയതിൻ്റെയും പശ്ചാത്തലത്തിലാണ് വീണ്ടും പരിപാടി സംഘടിപ്പിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച
ജമ്മുകശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 3 സൈനികര്‍ മരിച്ചു
ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 3 സൈനികര്‍ മരിച്ചു. മാന്‍ ബഹദൂര്‍, അമിത് കുമാര്‍, സുജീത് കുമാര്‍ എന്നീ 3 പേരാണ് മരിച്ചത്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന വാഹനവ്യൂഹത്തിൻ്റെ ഭാഗമായിരുന്ന ട്രക്കാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 11.30 ഓടെയാണ് അപകടം നടന്നത്. വാഹനം പതിച്ചത് 700 അടി താഴ്ചയുള്ള മലയിടുക്കിലേക്കാണ്. ജമ്മു കശ്‌മീർ പോലീസ്, സൈന്യം, സംസ്ഥാന ദുരന്ത
മംഗളൂരു ഗുണ്ടാ സംഘത്തലവൻ സുഹാസ് ഷെട്ടിവധക്കേസ്; 8 പേർ അറസ്റ്റിൽ
മംഗളൂരു ഗുണ്ടാ സംഘത്തലവൻ സുഹാസ് ഷെട്ടി(30) വധക്കേസിൽ 8 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര ശനിയാഴ്‌ച മംഗളൂരു സിറ്റി പൊലീസ് കമീഷണർ ഓഫിസിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മേസൺ ജോലിക്കാരനായ ശാന്തിഗുസ്സെ സ്വദേശി നിയാസ് (28), ശാന്തിഗുസ്സെ സ്വദേശിയും ഡ്രൈവറുമായ അബ്ദുൽ സഫ്വാൻ (29), ബംഗളൂരുവിൽ സെയിൽ സ്മാനായി ജോലി ചെയ്തിരുന്ന കുർസുഗുസ്സെ സ്വദേശി കലന്തർ ഷാഫി (31), ഷാമിയാന (ടെൻ്റ്) ഷോപ്പിൽ ജോലി ചെയ്യുന്ന ചിക്കമഗളൂരുവിലെ