ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 3 സൈനികര്‍ മരിച്ചു. മാന്‍ ബഹദൂര്‍, അമിത് കുമാര്‍, സുജീത് കുമാര്‍ എന്നീ 3 പേരാണ് മരിച്ചത്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന വാഹനവ്യൂഹത്തിൻ്റെ ഭാഗമായിരുന്ന ട്രക്കാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 11.30 ഓടെയാണ് അപകടം നടന്നത്.
വാഹനം പതിച്ചത് 700 അടി താഴ്ചയുള്ള മലയിടുക്കിലേക്കാണ്. ജമ്മു കശ്മീർ പോലീസ്, സൈന്യം, സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), പ്രാദേശിക സന്നദ്ധപ്രവർത്തകർ തുടങ്ങിയർ രക്ഷാപ്രവർത്തനങ്ങൾ നടത്തിവരികയാണ്. പൂർണ്ണമായും വാഹനം തകർന്നു. മലയിടുക്കിൽ നിന്ന് മരിച്ചവരുടെ മൃതദേഹങ്ങൾ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തി വരുന്നത്.