തിരുവനന്തപുരം ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു മേയ് 18 ന് കേരളത്തിലെത്തും. 18,19 തീയതികളിലാണ് രാഷ്ട്രപതി കേരളത്തിലുണ്ടാകുക എന്നാണ് വിവരം. രാഷ്ട്രപതിയുടെ സന്ദർശനത്തിനു വേണ്ട സൗകര്യങ്ങളൊരുക്കാൻ സംസ്ഥാന സർക്കാരിന് വിവരം ലഭിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി റിപ്പോർട്ട്. രാഷ്ട്രപതി ഇടവ മാസ പൂജയ്ക്കായി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പു ലഭിച്ചിരുന്നു.

വെർച്വൽ ക്യൂ ബുക്കിങ്ങിലുൾപ്പെടെ ദേവസ്വം ഇതോടെ നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. ശബരിമലയിൽ രാഷ്ട്രപതി സന്ദർശിക്കുന്ന ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. മേയ് 14 നാണ് ഇടവ മാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്. രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് ശബരിമലയിൽ മരാമത്ത് ജോലികൾ ദ്രുതഗതിയിലാക്കി.

Related Posts