തമിഴ്നാട്ടിൽ വാഹനാപകടത്തില്‍ വേളാങ്കണ്ണിക്ക് പോയ നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം. സര്‍ക്കാര്‍ ബസുമായി ഇവര്‍ സഞ്ചരിച്ചിരുന്ന ഓമ്‌നിവാന്‍ കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശികളായ സജിത്ത്, രാഹുല്‍, രജിനാഥ്, രാജേഷ് എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ തമിഴ്‌നാട്ടിലെ തിരുവാരൂരിന് സമീപം തിരുത്തുറൈപൂണ്ടിയിൽ വെച്ചായിരുന്നു അപകടം. നാഗപട്ടണത്തു നിന്ന് രാമനാഥപുരത്തേക്ക് പോവുകയായിരുന്നു ബസുമായാണ് ഓമ്‌നിവാൻ കൂട്ടിയിടിച്ചത്. 7 പേരായിരുന്നു ഓമ്‌നി വാനിൽ ഉണ്ടായിരുന്നത്.

അപകടത്തിൽ പരിക്കേറ്റ തിരുവനന്തപുരം നെല്ലിമേട് സ്വദേശികളായ സാബി, സുനിൽ കാഞ്ചിറങ്കുളം സ്വദേശി റജീനസ്, എന്നിവരെ സാരമായ പരിക്കുകളോടെ തിരുത്തുറൈപൂണ്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീരയൂർ പോലീസ് അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Related Posts