ഐപിഎൽ ട്വൻ്റി-20 ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനു മുന്നിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് കീഴടങ്ങി, അതും വെറും 2 റണ്ണിന്. 214 റൺസ് എന്ന കൂറ്റൻ ലക്ഷ്യത്തിനായി എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്‌സിനുവേണ്ടി ഓപ്പണർ ആയുഷ് മഹത്ര സെഞ്ചുറിയോളം കരുത്തുള്ള ഇന്നിംഗ്‌സ് കാഴ്‌ചവച്ചു.
ആയുഷിന് ഒപ്പം രവീന്ദ്ര ജഡേജയും ചേർന്നപ്പോൾ ചെന്നൈ സൂപ്പ ർ കിംഗ്സ് ജയം മോഹിച്ചു. 48 പന്തിൽ അഞ്ച് സിക്‌സും ഒമ്പത് ഫോറും അടക്കം 94 റൺസ് ആയുഷിന്റെ ബാറ്റിൽ നിന്നു പിറന്നു. എന്നാൽ, രണ്ടു റൺസ് അകലെവച്ച് ചെന്നൈയുടെ പോരാട്ടം റോയൽ ചലഞ്ചേഴ്‌സ് അവസാനിപ്പിച്ചു.
45 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും അടക്കം 77 റൺസുമായി രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു. അവസാന പന്തിൽ നാലു റൺസ് ജയിക്കാൻ വേണ്ടിയിരി ക്കേ ഒരു റൺ നേടാനേ ക്രീസിലുണ്ടായിരുന്ന ശിവം ദുബെയ്ക്കു സാധിച്ചുള്ളൂ. ബം ഗളൂരു 16 പോയിൻ്റുമായി ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി.