നാലു കോടി ജനങ്ങൾക്ക് വീട് നൽകി; നരേന്ദ്രമോദി
കഴിഞ്ഞ പത്ത് വർഷത്തിനിടെ താൻ സ്വന്തമായി ഒരു വീടുണ്ടാക്കിയിട്ടില്ലെന്നും പക്ഷെ, നാല് കോടി പാവപ്പെട്ട ജനങ്ങൾക്ക് വീടുവെച്ച് കൊടുക്കാനായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാര്യം രാജ്യത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ഒരു റാലിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്തിൻ്റെ വളർച്ചയ്ക്ക് ഡൽഹിയുടെ വികസനം അവിഭാജ്യ ഘടകമാണ്. എന്നാൽ, ആപ് വെറും ആപ്ദ ആണെന്ന് ജനങ്ങൾക്ക് മനസ്സിലായെന്നും ‘മോദി’ ‘മോദി’ എന്ന മന്ത്രമാണ് എങ്ങും മുഴങ്ങിക്കേൾക്കുന്നതെന്നും പ്രധാനമന്ത്രി
ചൈനയിൽ പടരുന്ന വൈറസ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്നു മന്ത്രി വീണ ജോർജ്
ചൈനയിൽ പടരുന്ന വൈറൽ പനിയുടെയും ന്യുമോണിയയുടെയും വലിയ വ്യാപനമുണ്ടാകുന്നുവെന്ന പ്രചാരണങ്ങളിൽ ആശങ്കവേണ്ടെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. വേഗത്തിൽ പടരുന്ന വൈറസുകളൊന്നും ചൈനയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളില്ലെന്നും ആഗോള തലത്തിൽ റിപ്പോർട്ട് ചെയ്ത പനിയും ശ്വാസകോശ രോഗങ്ങളും സംബന്ധിച്ച വാർത്തകൾ സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും മന്ത്രി പറഞ്ഞു. ചൈന ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന ആളുകളിലും ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിൽ അവരെയും നിരീക്ഷിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കുട്ടികളിലും പ്രായമായവരിലും കാണപ്പെടുന്ന
നവീൻ ബാബുവിൻ്റെ മരണം; സി. ബി.ഐ അന്വേഷണ ആവശ്യത്തിൽ നാളെ വിധി പറയും
എ. ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നാളെ വിധിപറയും. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് വിധി പറയുക. നവീൻ ബാബുവിൻ്റെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും പൊലീസ് അന്വേഷണത്തിലും ശാസ്ത്രീയ പരിശോധനയിലും വീഴ്ചകളുണ്ടെന്നും ആരോപിച്ചാണ് മഞ്ജുഷ ഹർജി സമർപ്പിച്ചത്. തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ നവീൻ ബാബുവിൻ്റെ അടിവസ്ത്രത്തിലെ രക്തക്കറ പൊലീസ് അവഗണിച്ചതും ദേഹപരിശോധന തിടുക്കത്തിൽ നടത്തിയതും ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ തമ്മിലുള്ള അന്തരവുമടക്കം
ബഹിരാകാശ നിലയം നിർമ്മിക്കാനുള്ള ഐ.എസ്.ആർ.ഒ യുടെ ചുവടുവയ്പിന് ശുഭകരമായ തുടക്കം. സ്വന്തം സ്പേസ് സ്റ്റേഷനിലേക്കുള്ള ആദ്യചുവട്
സ്വന്തം ബഹിരാകാശ നിലയം നിർമ്മിക്കാനുള്ള ഐ.എസ്.ആർ.ഒ യുടെ ബഹിരാകാശ യന്ത്രക്കൈ പരീക്ഷണം വിജയിച്ചു. തിരുവനന്തപുരം വട്ടിയൂർകാവിലെ ഇനേർഷ്യൽ സിസ്റ്റം യൂണിറ്റിലാണ് വികസിപ്പിച്ചത്. ബഹിരാകാശത്ത് കൂട്ടിയോജിപ്പിക്കാനായി വിക്ഷേപിച്ച ഇരട്ട ഉപഗ്രഹങ്ങളുടെ സംഗമം ചൊവ്വാഴ്ച നിശ്ചയിച്ചിരിക്കുകയാണ്. രാവിലെ ഒൻപതിനും പത്തിനുമിടയിൽ നടത്തും. ബഹിരാകാശ നിലയത്തിന് മുന്നോടിയാണ് ഈ പരീക്ഷണവും. ഇതിനായി ഇരട്ട ഉപഗ്രഹങ്ങളെ വിക്ഷേപിച്ച പി.എസ്.എൽ.വി റോക്കറ്റിൻ്റെ ഉപയോഗശൂന്യമായ നാലാംഘട്ടം ഒരു പ്ലാറ്റ്ഫോമാക്കി അതിലാണ് റീലൊക്കേറ്റബിൾ റോബോട്ടിക് മാനിപ്പുലേറ്റർ എന്ന ബഹിരാകാശ യന്ത്രക്കൈ
കലോത്സവത്തിന്‍റെ രണ്ടാംദിനം ; കളർഫുള്ളായി തിരുവനന്തപുരം
63 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ രണ്ടാംദിനത്തിൽ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ സ്വർണക്കപ്പിനായുള്ള പോയിന്‍റ് പട്ടികയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്നലെയാണ് പ്രധാനവേദിയായ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തുടക്കമായത്. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സ്കൂൾ കലോത്സവത്തിൽ 25 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ 15,000ത്തോളം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. രാവിലെ 11 മണിക്കുള്ള പോയിന്‍റ് നില പ്രകാരം 215 പോയിന്‍റോടെ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂരാണ് മുന്നിൽ നിൽക്കുന്നത്. 214
ഇന്ത്യ ഓസ്‌ട്രേലിയ സിഡ്‌നി ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യക്കു തോൽവി
സിഡ്‌നി ക്രിക്കറ്റ് ടെസ്‌റ്റിൻ്റെ അവസാന ദിനം കനത്ത പോരാട്ടത്തിനൊടുവിൽ ഇന്ത്യക്കു തോൽവി. ബുമ്രയുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ മത്സരഫലം തന്നെ വിപരീതമായേനെ എന്ന ഓർമപ്പെടുത്തലുമായി സിഡ്‌നി ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യയ്ക്ക് തോൽവിയെങ്കിലും, 162 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിൻ്റെ നാലു വിക്കറ്റുകൾ വീഴ്ത്താൻ മുഹമ്മദ് സിറാജ് – പ്രസിദ്ധ് കൃഷ്‌ണ സഖ്യത്തിന് സാധിച്ചെങ്കിൽ, ബോളിങ് ആക്രമണത്തിനു നേതൃത്വം നൽകാൻ ബുമ്ര കുടി ഉണ്ടായിരുന്നെങ്കിലോ? സ്കോർ ബോർഡ് മാത്രം നോക്കിയാൽ ഓസീസ് അനായാസം
ഉത്തരേന്ത്യയിൽ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹിയിൽ യെല്ലോ അലർട്ട്, 30 വിമാനങ്ങൾ റദ്ദാക്കി
ഉത്തരേന്ത്യയിൽ അതിശൈത്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കനത്ത മൂടൽ മഞ്ഞായതിനാൽ ഡൽഹിയിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം മഞ്ഞു കൊണ്ട് ഒന്നും കാണാത്ത അവസ്ഥയാണ്. മൂടൽ മഞ്ഞു മൂലം കാഴ്‌ച പരിധി പൂജ്യമായതോടെ, 30 ഓളം വിമാന സർവീസുകളാണ് ഇന്നലെ റദ്ദാക്കിയത്. 400 ഓളം വിമാനങ്ങൾ വൈകിയതായും, നിരവധി വിമാനങ്ങൾ വഴി തിരിച്ചു വിട്ടതായും വിമാനത്താവള അധികൃതർ അറിയിച്ചു. ഡൽഹിയിൽ പുലർച്ചെ
കർണാടക ആർ.ടി.സി ബസുകളിൽ നിരക്കുവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
സംസ്ഥാനത്തെ ആർ.ടി.സി. ബസുകളുടെ ടിക്കറ്റ് നിരക്ക് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കേരളമടക്കമുള്ള സംസ്ഥാനാന്തര സർവീസുകളിലെ നിരക്കുകളിൽ 100 രൂപ മുതൽ 120 രൂപ വരെ വർധനവുണ്ടാകും. ഓൺലൈനിൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് വർധന ബാധകമാകില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇന്ധന വിലയിലും ജീവനക്കാരുടെ വേതനത്തിലുമുള്ള ചെലവ് വർധിക്കുന്നത് ഉൾപ്പെടെ, പ്രവർത്തനച്ചെലവിലെ ഗണ്യമായ വർധനവ് കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കർണാടക
25 വർഷം പഴക്കമുള്ള വ്യാപാര കേന്ദ്രത്തിൽ അഗ്നിബാധ, വിഷവാതകം ശ്വസിച്ച് 579 വളർത്തുമൃഗങ്ങൾ ചത്തൊടുങ്ങി.
അമേരിക്കയിൽ 25 വർഷം പഴക്കമുള്ള വ്യാപാര കേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ ചത്തത് 579 വളർത്തുമൃഗങ്ങളാണ്. വെള്ളിയാഴ്ച രാവിലെ അമേരിക്കയിലെ ഡാലസ് എന്ന ഷോപ്പിംഗ് സെൻ്ററിൻ്റെ വടക്ക് പടിഞ്ഞാറൻ മേഖലയിലുള്ള ഹാരി ഹൈൻസ് ബൊളിവാർഡിലെ പ്ലാസാ ലാറ്റിനാ ബാസാറിലാണ് തീപിടുത്തമുണ്ടായത്. വിഷവാതകം ശ്വസിച്ചാണ് ഇവിടെ പ്രവർത്തിച്ചിരുന്ന പെറ്റ് സ്റ്റോറിൽ സൂക്ഷിച്ചിരുന്ന 579 ലേറെ വരുന്ന മൃഗങ്ങൾ ചത്തത്. അപൂർവ്വ ഇനത്തിലുള്ള വളർത്തുമൃഗങ്ങളെ വിൽക്കുന്ന പ്രമുഖ കടകളിലൊന്നിലാണ് ഇത്രയധികം ജീവികളെ സൂക്ഷിച്ചിരുന്നത്. പക്ഷികൾ, കോഴികൾ, ഹാംസ്റ്ററുകൾ,
ബെംഗളൂരു കെ.പെഗൗഡ രാജ്യാന്തര വിമാനത്താവളത്തിനുള്ളിൽ ജാപ്പ് ലൈൻ ചോർച്ച
ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൻ്റെ രണ്ടാം ടെർമിനലിലെ കുടിവെള്ള പൈപ്പ് ലൈനിലാണ് ചോർച്ചയുണ്ടായത്. വിമാനക്കമ്പനികളുടെയും ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഏജൻസികളുടെയും ബാക്ക് ഓഫിസുകളെ ചോർച്ച ബാധിച്ചു. വിമാനത്താവളത്തിൻ്റെ മറ്റ് പ്രവർത്തനങ്ങളെ ഇത് ബാധിച്ചില്ലെന്ന് ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) സ്ഥിരീകരിച്ചു. ണിക്കൂറുകൾക്കുള്ളിൽ പ്രശ്‌നം പരിഹരിച്ചതായും ബിഐഎഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന് മുമ്പും ടെർമിനൽ രണ്ടിൽ പൈപ്പ് ലൈൻ ചോർന്ന സംഭവങ്ങൾ രേഖപ്പെടുത്തിയിരുന്നു.