പ്രതികളെ കണ്ടത് മനുഷ്യത്വപരം, പെരിയ ഇരട്ടക്കൊല പ്രതികളെ ജയിലിൽ സന്ദർശിച്ച് ശ്രീമതിയും ദിവ്യയും
പെരിയയിൽ രണ്ട് യുവാക്കളെ വെട്ടിക്കൊന്ന കേസിലെ പ്രതികളെ കാണാൻ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയത് മനുഷ്യത്വപരമായാണെന്ന് സി.പി.എം നേതാവ് പി.കെ. പി.കെ. ശ്രീമതി. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പി.പി. ദിവ്യയും ഒപ്പമുണ്ടായിരുന്നു. പെരിയ കേസിലെ മുഴുവൻ പ്രതികളെയും ജയിലിൽ സന്ദർശിച്ചത് ഒരു സഹോദരി എന്ന നിലയ്ക്കായിരുന്നെന്നു ശ്രീമതി പറഞ്ഞു. ശിക്ഷ ഹൈകോടതി സ്റ്റേ ചെയ്തതിനാൽ മുൻ എം.എൽ.എ കുഞ്ഞിരാമൻ അടക്കമുള്ളവർക്ക് ചിലപ്പോൾ ഇന്ന് വൈകീട്ട് ജയിലിൽനിന്ന് ഇറങ്ങാൻ
സംസ്ഥാന സ്കൂൾ കലോത്സവം സ്വർണകിരീടം തൃശൂരിന്
കൗമാരകലകളുടെ സംഗമഭൂമിയായ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കൂടുതൽ പോയിന്‍റ് നേടി തൃശൂർ. 1008 പോയിന്‍റ് നേടിയാണ് തൃശൂർ കലാകിരീടം ചൂടിയത്. ഒരൊറ്റ പോയന്‍റ് വ്യത്യാസത്തിലാണ് തൃശൂര്‍ പാലക്കാടിനെ മറികടന്നത്. 1008 പോയന്റും പാലക്കാടിന് 1007 പോയന്റും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇരു ടീമുകളും 482 പോയന്‍റോടെ ഒപ്പത്തിനൊപ്പമായിരുന്നു. 1003 പോയിന്‍റോടെ മുൻവർഷ ജേതാക്കളായ കണ്ണൂരാണ് മൂന്നാംസ്ഥാനത്ത്. 1000 പോയിന്‍റ് നേടിയ കോഴിക്കോട് നാലാമതെത്തി. കൂടുതൽ പോയിൻറ് നേടിയ സ്കൂളുകളുടെ പട്ടികയിൽ 171
ഹണിറോസിന്‍റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ പൊലീസ് കസ്റ്റഡിയിൽ
നടി ഹണിറോസിന്‍റെ പരാതിയിൽ പ്രഖുമ വ്യവസായി ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നടി പരാതി നൽകിയതോടെ ഒളിവിൽ പോകാനും മുൻകൂർ ജാമ്യം നേടാനും ഒരുങ്ങുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. വയനാട്ടിലെ ഒരു റിസോർട്ടിലേക്ക് മാറിയെന്ന വിവരത്തെ തുടർന്ന് എർണാകുളം സെൻട്രൽ പൊലീസാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുത്തത്. സ്ത്രീകൾക്കുനേരേ അശ്ലീലപരാമർശം നടത്തുക, അത്തരം പരാമർശങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. ബോബി ചെമ്മണൂരിനെതിരായ പരാതിയിൽ സത്വര നടപടി
കെഎസ്ആർടിസി സ്വിഫ്റ്റ് ബസും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടത്തിൽ നാലുവയസുകാരിക്ക് ദാരുണാന്ത്യം
കെഎസ്ആർടിസി സ്വിഫ്റ്റ് ബസും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുവയസുകാരി മരിച്ചു. തൃശൂർ വടക്കാഞ്ചേരിക്കടുത്ത് ഓട്ടുപാറയിൽ പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. പെട്ടി ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന മുള്ളൂർക്കര സ്വദേശിനി നൂറാ ഫാത്തിമയാണ് മരിച്ചത്. വയറുവേദന മൂലം നൂറാ ഫാത്തിമയെ ജില്ലാ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂറാ ഫാത്തിമയുടെ പിതാവ് ഉനെെസ് (32), മാതാവ് റെെഹാനത്ത് (28) എന്നിർക്ക് അപകടത്തിൽ പരിക്കേട്ടുണ്ട്.
അന്‍വറിന്‍റെ UDF പ്രവേശനം: സുധാകരന് അനുഭാവം, സതീശനും എ ഗ്രൂപ്പിനും വിയോജിപ്പ്
യു.ഡി.എഫിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ് പി.വി. അന്‍വര്‍ എം.എല്‍.എ.യെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ശക്തമായ വിഭാഗം അതിനെ എതിര്‍ക്കുന്നു. കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരന് അന്‍വറിനോട് മൃദുസമീപനമുണ്ടെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എ ഗ്രൂപ്പിനും അന്‍വറിനെ മുന്നണിയിലെടുക്കുന്നതിനോട് യോജിപ്പില്ല. കോണ്‍ഗ്രസിലായിരുന്നകാലത്ത് അന്‍വര്‍ കെ. സുധാകരന്‍റെ അനുയായിയായിരുന്നു. സുധാകരന്‍ വനംമന്ത്രിയായിരിക്കെ അന്‍വര്‍ അടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. മുസ്ലിംലീഗ് വഴി കോണ്‍ഗ്രസിലെ എതിര്‍പ്പ് മറികടക്കാമെന്നാണ് അന്‍വറിന്‍റെ പ്രതീക്ഷ. മുന്നണിയില്‍ ഘടകകക്ഷിയായി നിലമ്പൂര്‍ സീറ്റ് ഉറപ്പിക്കുകയാണ് അദ്ദേഹത്തിന്‍റെ
കര്‍ണാടക ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ അപകടത്തിൽ പെട്ട് 5 പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം
കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ കോഴിക്കോട് തിരുവമ്പാടി-കോടഞ്ചേരി പാതയില്‍ തമ്പലമണ്ണയിലെ പെട്രോള്‍ പമ്പിന് സമീപത്തായാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നും ദിശ മാറി സമീപത്തെ പറമ്പിലേക്ക് പാഞ്ഞു കയറി തെങ്ങില്‍ ഇടിച്ച് നില്‍ക്കുകയുമായിരുന്നു. സമീപവാസികളാണ് പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
വെള്ളാപ്പള്ളി നടേശനെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
ശ്വാസതടസ്സത്തെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കൊല്ലത്ത് നടന്ന യോഗത്തിന്റെ0 തെക്കൻ മേഖല സമ്മേളനത്തിൽ പങ്കെടുത്തശേഷം ശനിയാഴ്ച രാത്രി കണിച്ചുകുളങ്ങരയിലെ വസതിയിലേക്ക് മടങ്ങുന്നതിനിടെ ഹരിപ്പാട് വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് വെള്ളാപ്പള്ളി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രാഥമികശുശ്രൂഷ നൽകിയശേഷമാണ് വിദഗ്ധ ചികിത്സക്ക് തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ
എ സി മിലാന് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീടം
അവസാന മിനിറ്റുകളില്‍ മത്സരം പുരോഗമിക്കവെ വിജയഗോള്‍ നേടിക്കൊണ്ട് എസി മിലാന്‍ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കി. വീറും വാശിയും വാനോളമുയര്‍ന്ന മത്സരത്തില്‍ ഇന്‍റര്‍മിലാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മിലാന്‍ എട്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കപ്പുയര്‍ത്തിയത്. ആദ്യ പകുതിയില്‍ 1-0ന് മുന്നിട്ടു നിന്ന ഇന്‍റര്‍ മിലാന്‍ ഒരവസരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിട്ടു നിന്നിരുന്നു. പിന്നീട് മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് മിലാന്‍ മത്സരം പിടിച്ചടക്കി. 80-ാം മിനിറ്റില്‍
ഡോ.വി. നാരായണൻ ഐ.എസ്.ആര്‍.ഒയുടെ പുതിയ ചെയർമാൻ
തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്‍റർ (എൽപിഎസ്‌സി) ഡയറക്ടർ ഡോ. വി.നാരായണനെ ബഹിരാകാശ വകുപ്പ് സെക്രട്ടറിയും സ്പേസ് കമ്മിഷൻ ചെയർമാനുമായി കേന്ദ്രസർക്കാർ നിയമിച്ചു. 2 വർഷത്തേക്കാണ് ഡോ. വി.നാരായണന്‍റെ നിയമനം. കേന്ദ്ര കാബിനറ്റ് നിയമനകാര്യ സമിതിയാണ് തീരുമാനമെടുത്തത്. ഐ.എസ്.ആർ.ഒയുടെ തിരുവനന്തപുരം വലിയമല ആസ്ഥാനമായി പ്രവർത്തിക്കുന്ന എല്‍.പി.എസ്.സി ഡയറക്ടറായ അദ്ദേഹം കന്യാകുമാരി സ്വദേശിയാണ്. ചെയർമാൻ സ്ഥാനത്തുനിന്ന് ജനുവരി 14ന് വിരമിക്കുന്ന ഡോ. എസ്.സോമനാഥിന് ശേഷം ഡോ. വി.നാരായണൻ ചുമതലയേൽക്കുമെന്നാണ് സൂചന.
ബി.പി. അങ്ങാടിയിൽ നേർച്ചയ്ക്കിടെ ആന ഇടഞ്ഞു, ഒരാളെ തുമ്പിക്കൈയിൽ തൂക്കി എറിഞ്ഞു
മലപ്പുറം തിരൂർ ബി.പി. അങ്ങാടിയിൽ നേർച്ചയ്ക്കിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ഒരാളെ തുമ്പിക്കൈയിൽ തൂക്കി എടുത്ത് ജനക്കൂട്ടത്തിന്‍റെ ഇടയിൽ എറിഞ്ഞു. 17 പേർക്ക് സാരമായ പരിക്കുകൾ ഉണ്ടായി. ഗുരുതരമായി പരിക്കേറ്റയാളെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. രാത്രി 12.30 ഓടെയായിരുന്നു സംഭവം. ഒരാളുടെ നില ഗുരുതരമാണ്. ആന ഓടുന്നത് ഒഴിവാക്കാൻ പാപ്പാന് കഴിഞ്ഞത് വലിയ