പെരിയയിൽ രണ്ട് യുവാക്കളെ വെട്ടിക്കൊന്ന കേസിലെ പ്രതികളെ കാണാൻ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയത് മനുഷ്യത്വപരമായാണെന്ന് സി.പി.എം നേതാവ് പി.കെ. പി.കെ. ശ്രീമതി. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പി.പി. ദിവ്യയും ഒപ്പമുണ്ടായിരുന്നു. പെരിയ കേസിലെ മുഴുവൻ പ്രതികളെയും ജയിലിൽ സന്ദർശിച്ചത് ഒരു സഹോദരി എന്ന നിലയ്ക്കായിരുന്നെന്നു ശ്രീമതി പറഞ്ഞു. ശിക്ഷ ഹൈകോടതി സ്റ്റേ ചെയ്തതിനാൽ മുൻ എം.എൽ.എ കുഞ്ഞിരാമൻ അടക്കമുള്ളവർക്ക് ചിലപ്പോൾ ഇന്ന് വൈകീട്ട് ജയിലിൽനിന്ന് ഇറങ്ങാൻ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവർ നാലുപേർക്കും മേൽ​കോടതിയിൽനിന്ന് നീതികിട്ടുമെന്ന് ഇന്നലെ ഗോവിന്ദൻ മാഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. 14–ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കെ. മണികണ്‌ഠൻ, 20–ാം പ്രതി ഉദുമ മുൻ എം.എൽ.എയുമായ കെ.വി. കുഞ്ഞിരാമൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി, 22–ാം പ്രതി കെ.വി. ഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്. പെരിയ ഇരട്ടക്കൊല കേസില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ എട്ട് പ്രതികള്‍ക്കും ഗൂഢാലോചനയില്‍ പങ്കെടുത്ത 10, 15 10, 15 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. 10 പ്രതികൾക്കും രണ്ടു ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്.

Related Posts