ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന്, ഫലം എട്ടിന്
ഡൽഹിയിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ചിനാണ് തിരഞ്ഞെടുപ്പ്. 58 ജനറൽ സീറ്റുകളിലേക്കും 12 സംവരണ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് വാർത്താ സമ്മേളനത്തിൽ തീയതി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിനായുള്ള സജ്ജീകരണം അന്തിമ ഘട്ടത്തിലാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. ഏഴാം ഡൽഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 15ന് അവസാനിക്കുകയാണ്. തുടർച്ചയായി മൂന്നാം വട്ടവും അധികാരത്തിലേറാനുള്ള തയ്യാറെടുപ്പിലാണ് ആം ആദ്‌മി പാർട്ടി. എതിരാളികളായ ബിജെപിയും കോൺഗ്രസും
യു.ഡി.എഫ് പ്രവേശന ചർച്ചകൾക്കിടെ അൻവർ പാണക്കാട്ട്, യു.ഡി.എഫിനെ ശക്തിപ്പെടുത്തുമെന്ന് സാദിഖലി തങ്ങൾ
യു.ഡി.എഫ് പ്രവേശന ചർച്ചകൾക്കിടെ പി.വി. അൻവർ എം.എൽ.എ പാണക്കാട്ടെത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. യു.ഡി.എഫിനെ ശക്തിപ്പെടുത്താനുള്ള ശക്തിക്കായി വേണ്ടതെല്ലാംചെയ്യുമെനും അൻവർ ഉയർത്തുന്ന പ്രശ്നങ്ങളിൽ പിന്തുണ നൽകുമെന്നും തങ്ങൾ അറിയിച്ചു. മലയോര ജനതയുടെ പ്രശ്നങ്ങൾക്കും വന നിയമ ഭേദഗതി ബില്ലിന് എതിരായ പ്രതിഷേധത്തിനും പിന്തുണ തേടിയാണ് പാണക്കാട്ട് എത്തിയതെന്ന് കൂടിക്കാഴ്ചക്കുശേഷം അൻവർ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ അൻവറിന്‍റെ കാര്യത്തിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന്
ഡിവെെഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസ്; ഒമ്പത് ആർഎസ്എസ് – ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം
കണ്ണപുരത്തെ ഡിവെെഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ (26) വധിച്ച കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഒൻപത് ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികൾക്ക് വധശിക്ഷയാണ് പ്രതീക്ഷിച്ചതെന്നും ഈ വിധിയിൽ ആശ്വാസമുണ്ടെന്നും റിജിത്തിന്‍റെ അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയും കൊലക്കത്തി എടുക്കരുതെന്നും ഈ വിധി മറ്റുള്ളവർക്ക് പാഠമാണെന്നും അമ്മ വ്യക്തമാക്കി. കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടൻ വീട്ടിൽ വി.വി.സുധാകരൻ (57),
യുഎസിന്‍റെ 51ാം സംസ്ഥാനമാക്കാം: കാനഡയോട് ട്രംപ്, റഷ്യ ചൈന കപ്പൽ ഭീഷണിയിൽനിന്ന് രക്ഷപ്പെടാം
പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ജസ്റ്റിൻ ട്രൂഡോ രാജിവച്ചതിനു പിന്നാലെ കാനഡയെ യുഎസിന്‍റെ 51ാം സംസ്ഥാനമാക്കാമെന്ന വാഗ്ദാനവുമായി നിയുക്ത പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. ജനപ്രിയത കുറയുകയും ലിബറൽ പാർട്ടിയിൽനിന്നുയർന്ന സമ്മർദ്ദവും മൂലമാണു ട്രൂഡോ രാജിവച്ചത്. പുതിയ നേതാവിനെ തിരഞ്ഞെടുക്കുംവരെ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്തു തുടരും. ഈ വർഷം അവസാനമാണ് കാനഡയിൽ തിരഞ്ഞെടുപ്പ്. 2017–2021ലെ ട്രംപിന്‍റെ ആദ്യ ഭരണകാലത്തുപോലും ഇരുവരും തമ്മിൽ അത്ര സുഖകരമായ ബന്ധം ഉണ്ടായിട്ടില്ല. നവംബറിലെ തിരഞ്ഞെടുപ്പിനു പിറ്റേന്ന് വിജയിച്ചുവെന്ന ഫലം
യാത്രക്കിടെ വാഹനത്തിൽ ബി. ആർ അംബേദ്കറിന്റെ പാട്ട് വെച്ചു, കർണാടകയിൽ ദളിത് വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി
യാത്രയ്ക്കിടെ വാഹനത്തിൽ ഡോ. ബിആർ അംബേദ്കറെ കുറിച്ചുള്ള പാട്ട് വെച്ചതിന് കർണാടകയിൽ വിദ്യാർത്ഥിയായ ദളിത് യുവാവിനെ മർദിച്ചതായി പരാതി. ശ്രീവാര ഗ്രാമത്തിലെ നിവാസിയായ ദീപു പാൽ ശേഖരിക്കാനായാണ് സുഹൃത്തായ നരസിംഹ മൂർത്തിയോടൊപ്പം വാനിൽ സഞ്ചരിരിക്കുമ്പോൾ മർദ്ദനമേറ്റത്. ദീപുവും സുഹൃത്തും തുമകുരുവിലെ മുദ്ദനഹള്ളി ഗ്രാമത്തിലൂടെ സഞ്ചരിക്കുന്നതിനിടെയായിരുന്നു സംഭവം. വൈകീട്ട് ആറ് മണിയോടെ ചന്ദ്രശേഖർ, നരസിംഹരാജു എന്നിവർ ആർപിഎഫ് ഉദ്യോഗസ്ഥരെന്ന വ്യാജേന വാഹനം തടഞ്ഞു നിർത്തി ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ജാതി ചോദിച്ച
സ്കൂളിൽവെച്ച് ഹൃദയാഘാതം, കർണാടകയിൽ എട്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം
കർണാടകയിൽ ചാമരാജനഗറിലെ സെൻ്റ് ഫ്രാൻസിസ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് ഹൃദയാഘാതം മൂലം മരിച്ചത്. അധ്യാപികയെ നോട്ട്ബുക്ക് കാണിക്കുന്നതിനിടെ പെൺകുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിക്ക് ഹൃദയ സംബന്ധിയായ മറ്റ് അസുഖങ്ങൾ യാതൊന്നും ഉണ്ടായിരുന്നില്ലെന്നു ബന്ധുക്കൾ പറയുന്നു.
എച്ച്‌എംപിവി കേസുകൾ ഉയരുന്നു; കൊൽക്കത്തയിലും സ്ഥിരീകരിച്ചു, രോഗബാധയേറ്റവരുടെ എണ്ണം വർദ്ധിക്കുന്നു
രാജ്യത്ത് ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (എച്ച്‌എംപിവി) കേസുകളുടെ എണ്ണം വീണ്ടും ഉയർന്നതായി റിപ്പോർട്ട്. നിലവിൽ ഇതുവരെ ആറ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്, ബംഗളൂരുവിൽ രണ്ടും ചെന്നൈയിൽ രണ്ടും അഹമ്മദാബാദിലും കൊൽക്കത്തയിലും ഒന്ന് എന്ന തോതിൽ. രോഗം സ്ഥിരീകരിച്ച കുഞ്ഞുങ്ങളുമായി വിദേശ യാത്ര ചെയ്യാത്തതിനാൽ ഇന്ത്യയിൽ തന്നെയുള്ള വൈറസ് ആണ് രോഗകാരിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇൻഫ്ലുവൻസ പോലുള്ള ശ്വസന രോഗ കേസുകളിൽ അസാധാരണമായ വർദ്ധനയില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് ബാധ
നേപ്പാളില്‍ രേഖപ്പെടുത്തിയ ഭൂചലനം, ഉത്തരേന്ത്യയിലും പ്രകമ്പനം
ചൊവ്വാഴ്ച രാവിലെ 6.35-നാണ് നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഉത്തരേന്ത്യയില്‍ പലയിടത്തും പ്രകമ്പനം അനുഭവപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.47-ന് അഫ്ഗാനിസ്താനില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പിന്നാലെയാണ് നേപ്പാളിലും ഭൂചലനം ഉണ്ടായത്. നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂചലനത്തിന്‍റെ പ്രഭാവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ വ്യക്തമാക്കി.
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു
ലിബറൽ പാര്‍ട്ടിയുടെ നേതൃസ്ഥാനവും രാജിവെക്കുന്നതായി ട്രൂഡോ പ്രഖ്യാപിച്ചു.പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നും ട്രൂഡോ പറഞ്ഞു. ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധം മോശമായി തുടരുന്നതിനിടെയാണ് ട്രൂഡോയുടെ രാജി. കഴിഞ്ഞ 11 വര്‍ഷമായി പാര്‍ട്ടിയുടെ നേതാവാണ് ട്രൂഡോ. ഇതില്‍ ഒമ്പതുവര്‍ഷവും കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്ത് അദ്ദേഹമുണ്ടായിരുന്നു. പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കത്തെത്തുടര്‍ന്നാണ് രാജിയെന്ന് ട്രൂഡോ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയിലെ വലിയ വിഭാഗം എതിരായത് ട്രൂഡോയുടെ രാജിയുടെ കാരണമാണെന്നും സൂചനയുണ്ട്.
ഇന്ത്യയുടെ അഭിമാനദൗത്യം രണ്ടുദിവസം വൈകുമെന്ന് ഐഎസ്ആർഒ, സ്‌പേസ് ഡോക്കിങ് വ്യാഴാഴ്ചത്തേക്ക് മാറ്റി
ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്ന ഇന്ത്യയുടെ സ്‌പെയ്‌ഡെക്‌സ് പരീക്ഷണത്തീയതി മാറ്റി. ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ദൗത്യം വ്യാഴാഴ്ചത്തേക്കാണ് മാറ്റിയത്. ചൊവ്വാഴ്ച രാവിലെ ഒന്‍പതിനും പത്തിനുമിടയ്ക്കായിരുന്നു പരീക്ഷണം നടക്കേണ്ടിയിരുന്നത്. അപ്രതീക്ഷിതമായൊരു സാഹചര്യത്തെത്തുടര്‍ന്നാണ് പരീക്ഷണം മാറ്റിവെക്കേണ്ടിവരുന്നതെന്ന് ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. ഡിസംബര്‍ 30-നാണ് സ്‌പെയ്‌ഡെക്‌സ് പരീഷണത്തിനുള്ള രണ്ട് ചെറുഉപഗ്രഹങ്ങളെ ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി. സി-60 ഭ്രമണപഥത്തിലെത്തിച്ചത്. പേടകങ്ങളെ ബഹിരാകാശത്തുവെച്ച് കൂട്ടിയോജിപ്പിക്കുന്നതിലും വേര്‍പ്പെടുത്തുന്നതിലും വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.