യു.ഡി.എഫ് പ്രവേശന ചർച്ചകൾക്കിടെ പി.വി. അൻവർ എം.എൽ.എ പാണക്കാട്ടെത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. യു.ഡി.എഫിനെ ശക്തിപ്പെടുത്താനുള്ള ശക്തിക്കായി വേണ്ടതെല്ലാം
ചെയ്യുമെനും അൻവർ ഉയർത്തുന്ന പ്രശ്നങ്ങളിൽ പിന്തുണ നൽകുമെന്നും തങ്ങൾ അറിയിച്ചു. മലയോര ജനതയുടെ പ്രശ്നങ്ങൾക്കും വന നിയമ ഭേദഗതി ബില്ലിന് എതിരായ പ്രതിഷേധത്തിനും പിന്തുണ തേടിയാണ് പാണക്കാട്ട് എത്തിയതെന്ന് കൂടിക്കാഴ്ചക്കുശേഷം അൻവർ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ അൻവറിന്‍റെ കാര്യത്തിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിയുമായും അൻവർ കൂടിക്കാഴ്ച നടത്തും. അൻവറിനെ മുന്നണിയിലെടുക്കാൻ ലീഗിന്‍റെ നേതൃത്വത്തിൽ സമ്മർദം തുടരുന്നതിനിടെയാണ് പുതിയ നീക്കം

Related Posts