ജാമ്യവ്യവസ്ഥ ലംഘിച്ച് തുർക്കി യാത്ര, പി.കെ. ഫിറോസിന് അറസ്റ്റ് വാറണ്ട്
Kerala
0 min read
12.6k

ജാമ്യവ്യവസ്ഥ ലംഘിച്ച് തുർക്കി യാത്ര, പി.കെ. ഫിറോസിന് അറസ്റ്റ് വാറണ്ട്

ജനുവരി 10, 2025
0

യൂത്ത് ലീ​ഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന് അറസ്റ്റ് വാറണ്ട്. ജാമ്യവ്യവസ്ഥ ലം​ഘിച്ച് വിദേശയാത്ര നടത്തിയതിനാണ് അറസ്റ്റ് വാറണ്ട് . പാസ്പോർട്ട് കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ പാലിക്കാതിരുന്നതിനെ തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് നൽകിയത്. തിരുവനന്തപുരം സി.ജെ.എം. കോടതിതായാണ് അറസ്റ്റ് വാറണ്ട് ചെയ്തത്. മുഖ്യമന്ത്രിക്കെതിരായി യു.ഡി.വൈ.എഫിന്‍റെ നേതൃത്വത്തിൽ നിയമസഭാ മാർച്ച് നടന്നിരുന്നു. ഇതിനിടെയുണ്ടായ സംഘർഷത്തിൽ പി.കെ. ഫിറോസ്, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. ഈ

Continue Reading
മദ്യപാന ശീലമുണ്ടെങ്കിൽ പാർട്ടി അംഗങ്ങൾക്ക് അത് വീട്ടിൽ വച്ചായിക്കോയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
Kerala
0 min read
9.8k

മദ്യപാന ശീലമുണ്ടെങ്കിൽ പാർട്ടി അംഗങ്ങൾക്ക് അത് വീട്ടിൽ വച്ചായിക്കോയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

ജനുവരി 10, 2025
0

മദ്യപാന ശീലമുണ്ടെങ്കിൽ പാർട്ടി അംഗങ്ങൾക്ക് അത് വീട്ടിൽ വച്ചായിക്കോയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടി അംഗങ്ങൾക്കുള്ള മദ്യപാന വിലക്ക് നീക്കിക്കൊണ്ടുള്ള പാർട്ടി പ്രവർത്തന രേഖയിലെ ഭേദഗതിയെക്കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. മദ്യവർജനമാണ് പാർട്ടിയുടെ നയം നിരോധനമല്ലെന്നും, പാർട്ടി അംഗങ്ങൾ മദ്യപാനം വീട്ടിൽ വച്ചായിക്കോ. അംഗങ്ങൾ പരസ്യമായി മദ്യപിച്ച് ജനങ്ങൾക്ക് മുന്നിൽ നാലുകാലിൽ വരാൻ പാടില്ലെന്നും, മദ്യപാന ശീലം ഉണ്ടെങ്കിൽ അതിനെ തടയാൻ പാർട്ടി ആരുമല്ല. പക്ഷേ

Continue Reading
ഭാവ ഗായകന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ
Kerala
0 min read
15.5k

ഭാവ ഗായകന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ

ജനുവരി 10, 2025
0

ആ നിത്യവിസ്മയ നാദം നിലച്ചു. അനശ്വരഗാനങ്ങളിലൂടെ പാട്ടിന്‍റെ വസന്തം തീര്‍ത്ത സ്വരത്തിന്‍റെ ഉടമ, മലയാളത്തിന്‍റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍റെ മൃതദേഹം സംഗീത നാടക അക്കാദമിയിലെ പൊതുദർശനത്തിന് ശേഷം പൂങ്കുന്നത്തെ വീട്ടിലെത്തിച്ചു. സമൂഹത്തിന്‍റെ നാന ഭാഗങ്ങളിൽപ്പെട്ട ആയിരങ്ങളാണ് അന്ത്യോപചാരം അർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുന്നത്. നാളെ ​വൈ​കി​ട്ട് 3.30 ന് പറവൂർ ചേന്ദമംഗലം പാലിയത്ത് ശ്മശാനത്തിൽ വെച്ചു സംസ്കാരം നടക്കും. ആ​റു​ ​പ​തി​റ്റാ​ണ്ടോ​ളം​ ​മ​ല​യാ​ളി​ക​ളെ​ ​സം​ഗീ​ത​ത്തി​ന്‍റെ​ ​ഹൃ​ദ​യ​താ​ള​ത്തി​ലേ​ക്ക് ​ചേ​ർ​ത്തു​നി​റു​ത്തി​യ​ ​ജ​യ​ച​ന്ദ്രൻ ഇ​ന്ന​ലെ​ ​രാ​ത്രി​ 7.15

Continue Reading
ബി.പി.അങ്ങാടി നേര്‍ച്ചയ്ക്കിടെ ആന തുമ്പിക്കൈയില്‍ തൂക്കിയെറിഞ്ഞയാള്‍ മരിച്ചു
Kerala
0 min read
11.1k

ബി.പി.അങ്ങാടി നേര്‍ച്ചയ്ക്കിടെ ആന തുമ്പിക്കൈയില്‍ തൂക്കിയെറിഞ്ഞയാള്‍ മരിച്ചു

ജനുവരി 10, 2025
0

തിരൂര്‍ ബി.പി. അങ്ങാടിയിൽ നേര്‍ച്ചയുടെ സമാപനദിവസത്തില്‍ ഇടഞ്ഞ ആന തുമ്പിക്കൈയില്‍ തൂക്കിയെറിഞ്ഞതിനെ തുടര്‍ന്ന് ഗുരതരാവസ്ഥയിലിരുന്നയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശിയും പാചകക്കാരനുമായ തിരൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപം താമസിക്കുന്ന പൊട്ടച്ചോലെപടി കൃഷ്ണന്‍കുട്ടി (55) ആണ് മരിച്ചത്. നേര്‍ച്ചയ്ക്കിടെ ജാറത്തിന് മുന്‍പില്‍ വെച്ച് പോത്തന്നൂര്‍ പൗരസമിതിയുടെ പെട്ടിവരവില്‍ അണിനിരന്ന പാക്കത്ത് ശ്രീകുട്ടന്‍ എന്ന ആന വിരണ്ട് തുമ്പിക്കൈയില്‍ കൃഷ്ണൻ കുട്ടിയെ തൂക്കിയെറിയുകയായിരുന്നു.

Continue Reading
മാമിയുടെ തിരോധാനം: ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന പരാതിയിൽ അന്വേഷണം
Kerala
0 min read
15.4k

മാമിയുടെ തിരോധാനം: ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന പരാതിയിൽ അന്വേഷണം

ജനുവരി 10, 2025
0

2023 ആഗസ്റ്റ് 21 നാണ് നഗരത്തിലെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മുഹമ്മദ് ആട്ടൂരിനെ (മാമി) കാണാതായത്. മാമി തിരോധാന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്, അദ്ദേഹത്തിന്‍റെ വിശ്വസ്തനായിരുന്ന രജിത് കുമാറിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന് മാമി തിരോധാന കേസിൽ പങ്കുണ്ടെന്ന് അന്വേഷണ സംഘം സംശയിച്ചിരുന്നു. കാണാതായതിനെ തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ആയി. 22ന് തലക്കുളത്തൂരിൽ ഫോൺ ഓണായി ഭാര്യയെയും സുഹൃത്തിനെയും വിളിച്ചുവെങ്കിലും പിന്നീട് വീണ്ടും ഓഫായി. മാമിയെ കാണാനില്ലെന്ന്

Continue Reading
കുട്ടിക്കാല ഓർമകളിലേക്കുള്ള തോണിയാണ് ജയേട്ടന്‍റെ ഓരോ പാട്ടും; ജയചന്ദ്രനെ അനുസ്മരിച്ച് മഞ്ജു വാര്യർ
Kerala
1 min read
10.6k

കുട്ടിക്കാല ഓർമകളിലേക്കുള്ള തോണിയാണ് ജയേട്ടന്‍റെ ഓരോ പാട്ടും; ജയചന്ദ്രനെ അനുസ്മരിച്ച് മഞ്ജു വാര്യർ

ജനുവരി 10, 2025
0

ഗായകൻ പി. ജയചന്ദ്രന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് നടി മഞ്ജു വാര്യർ. ഓർമകളിലേക്കുള്ള തോണിയാണ് തിനിക്ക് ജയേട്ടന്‍റെ ഓരോ പാട്ടുമെന്നും മഞ്ജു പറഞ്ഞു. സിനിമ കാണുന്നത് ഇഷ്ടമില്ലായിരുന്ന ഒരു കുട്ടിയെ ഒരു കളിപ്പാട്ടം പോലെ കൊതിപ്പിക്കുകയും സ്ക്രീനിലേക്ക് നോക്കിയിരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത ശബ്ദമാണെന്നും സമൂഹമാധ്യമങ്ങളിലെ അനുസ്മരണ കുറിപ്പിൽ നടി പറഞ്ഞു. എപ്പോൾ കേട്ടാലും അത് കുട്ടിക്കാലത്തിന്‍റെ അരികത്ത് കൊണ്ടുചെന്ന് നിർത്തുമെന്നും മഞ്ജു പറയുന്നു. ‘‘തീയറ്ററിൽ കരഞ്ഞുവഴക്കുണ്ടായ ഏതോ ഒരു സന്ധ്യയിലാണ് ഞാൻ

Continue Reading
എൻ. പ്രശാന്ത് ഐ.എ.എസ് ന്‍റെ സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടി
Kerala
0 min read
12.3k

എൻ. പ്രശാന്ത് ഐ.എ.എസ് ന്‍റെ സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടി

ജനുവരി 10, 2025
0

കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ.പ്രശാന്ത് ഐ.എ.എസിന്‍റെ സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടി. സമൂഹമാധ്യമങ്ങളിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ നിരന്തരം അവഹേളിച്ചതിനാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. കുറ്റാരോപണ മെമ്മോക്ക് മറുപടി നൽകാത്തതിനെ തുടർന്ന് റിവ്യൂ കമ്മിറ്റി നിർദേശ പ്രകരാമാണ് നടപടി. മറുപടി നൽകാത്തത് ഗുരുതരമായ ചട്ട ലംഘനമാണെന്നാണ് റിവ്യൂ കമ്മിറ്റി വിലയിരുത്തിയത്. മെമ്മോക്കെതിരെ പ്രശാന്ത് തിരിച്ച് ചീഫ് സെക്രട്ടറിയോട് ചോദ്യങ്ങൾ അയച്ച് പ്രതിഷേധിച്ചിരുന്നു. ഭരണസംവിധാനത്തിൻ്റെ പ്രതിച്ഛായ മോശമാക്കി,

Continue Reading
പറഞ്ഞ കാര്യങ്ങളല്ല നടപ്പാക്കുന്നത്,ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമനർശനവുമായി മുൻ ഇന്ത്യൻ താരം.
Sports
1 min read
16.0k

പറഞ്ഞ കാര്യങ്ങളല്ല നടപ്പാക്കുന്നത്,ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമനർശനവുമായി മുൻ ഇന്ത്യൻ താരം.

ജനുവരി 10, 2025
0

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ഗൗതം ഗംഭീർ ടീമിന്‍റെ പരിശീലകനായി ചുമതലയേറ്റ ശേഷം തോൽവികൾ തുടർക്കഥയായതോടെയാണ് മനോജ് തിവാരിയുടെ ഈ വിമർശനം. കാപട്യക്കാരനാണെന്നും പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുന്നില്ലെന്നും തിവാരി ഒരു ബംഗാളി മാധ്യമത്തോടു പ്രതികരിച്ചു. ഇന്ത്യൻ ടീമിൻ്റെ ബോളിങ് കോച്ചായി മോർണി മോർക്കലിനെയും അസിസ്‌റ്റൻ്റ് കോച്ചായി അഭിഷേക് നായരെയും നിയമിച്ചതിനെതിരെയും തിവാരി വിമർശിച്ചു. “ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ

Continue Reading
വീണ്ടും ജാമ്യാപേക്ഷയുമായി ബോബി, സഹികെട്ടാണ് പ്രതികരിച്ചതെന്ന് ഹണി റോസ്
Kerala
0 min read
11.4k

വീണ്ടും ജാമ്യാപേക്ഷയുമായി ബോബി, സഹികെട്ടാണ് പ്രതികരിച്ചതെന്ന് ഹണി റോസ്

ജനുവരി 10, 2025
0

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് ബോബിയുടെ അഭിഭാഷകൻ അറിയിച്ചത്. ഹൈക്കോടതിയിൽ ഹർജി നൽകുന്നതും പരിഗണനയിലുണ്ട്. ബോബി ചെമ്മണൂരിനെ റിമാൻഡ് ചെയ്‌തതിനു പിന്നാലെ വീണ്ടും പ്രതികരണവുമായി നടി ഹണി റോസ് രംഗത്തെത്തി. ഒരു യുദ്ധം ജയിച്ചതിന്‍റെ ആഹ്ളാദത്തിലല്ല താനെന്നും നിർത്താതെ വേദനിപ്പിച്ചത് കൊണ്ട് നിവൃത്തി കെട്ടാണ് പ്രതികരിച്ചതെന്നും ഹണി റോസ് പറഞ്ഞു.

Continue Reading
പി ജയചന്ദ്രൻ്റെ മൃതദേഹം ഉടൻ പൂങ്കുന്നത്തെ വീട്ടിലെത്തിക്കും. പത്ത് മുതൽ പന്ത്രണ്ട് മണി വരെ സംഗീത നാടക അക്കാദമി റീജനൽ തീയേറ്ററിൽ പൊതുദർശനത്തിന് വയ്ക്കും
Kerala
0 min read
15.7k

പി ജയചന്ദ്രൻ്റെ മൃതദേഹം ഉടൻ പൂങ്കുന്നത്തെ വീട്ടിലെത്തിക്കും. പത്ത് മുതൽ പന്ത്രണ്ട് മണി വരെ സംഗീത നാടക അക്കാദമി റീജനൽ തീയേറ്ററിൽ പൊതുദർശനത്തിന് വയ്ക്കും

ജനുവരി 10, 2025
0

ഭാവഗായകൻ പി ജയചന്ദ്രൻ്റെ മൃതദേഹം ഉടൻ പൂങ്കുന്നത്തെ വീട്ടിലെത്തിക്കും. പത്ത് മുതൽ പന്ത്രണ്ട് മണി വരെ സംഗീത നാടക അക്കാദമി റീജനൽ തീയേറ്ററിൽ പൊതുദർശനത്തിന് വയ്ക്കും. ശേഷം തിരികെ വീട്ടിലെത്തിക്കും. നാളെ വൈകിട്ട് 3.30ന് പറവൂർ ചേന്ദമംഗലം പാലിയത്ത് ശ്മശാനത്തിൽ സം സ്‌കാരം നടക്കും. ഇന്നലെ രാത്രി 7.54 നായിരുന്നു പി ജയചന്ദ്രൻ്റെ അന്ത്യം. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് അ ദ്ദേഹം ഒരാഴ്ചയിലേറെയായി അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം ആശുപത്രി

Continue Reading