മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസിൽ മ്യൂസിയം പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നതിൽ ഇന്ന് മുതൽ അന്വേഷണം തുടങ്ങും. സംഭവത്തിൽ അന്വേഷണ ചുമതല ഡിസിപി വിനോദിനാണ്. അപകടം നടന്ന വിവരം ലഭിച്ചതു മുതൽ പൊലീസ് നടത്തിയ നീക്കങ്ങളെല്ലാം പരിശോധിക്കും.
സംഭവസമയത്ത് താരം മദ്യപിച്ചാണോ വാഹനം ഓടിച്ചിരുന്നതെന്ന കാര്യത്തിൽ വ്യക്തവരണമെങ്കിൽ വൈദ്യ പരിശോധനഫലം ലഭിക്കണം. രക്തപരിശോധന ഫലം വരാൻ രണ്ട് ദിവസം കൂടി എടുക്കും. അപകടമുണ്ടായി 10 മണിക്കൂറിലധികം കഴിഞ്ഞതിനാൽ കെമിക്കൽ അനാലിസിസ് അടക്കം നടത്താൻ പൊലീസ് ഒരുങ്ങുകയാണ്. സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്.