ദൂരവാണിനഗർ കേരളസമാജത്തിൻ്റെ വിദ്യാഭ്യാസ സ്ഥാപനമായ വിജിനപുര ജൂബിലി സ്കൂൾ എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 107 പേരും വിജയിച്ചു. 17 ഡിസ്റ്റിങ്ഷനും, 63 ഫസ്റ്റ് ക്ലാസ്സും, 27 സെക്കൻഡ് ക്ലാസ്സും നേടിയാണ് ജൂബിലി സ്‌കൂൾ അഭിമാനാർഹമായ നേട്ടം കൈവരിച്ചത്.

രാജേഷ് പ്രജാപത് – സീത എന്നിവരുടെ മകൻ വരുൺ പ്രജാപത് 95.52% മാർക്ക്‌ നേടി സ്കൂളിൽ ഒന്നാം സ്ഥാനവും, അരുൺ കമാർ.കെ.ആർ – രമ്യ.പി.ആർ എന്നിവരുടെ മകൻ അർജുൻ.കെ അരുൺ 95.36% മാർക്ക് വാങ്ങി രണ്ടാം സ്ഥാനവും, സുരേഷ് കുമാർ.എൻ.എ – ജലജ.എൻ.വി എന്നിവരുടെ മകൾ അമൃതലക്ഷ്മി എൻ എസ് 94.40% മാർക്കൊടെ മൂന്നാം സ്ഥാനവും നേടി.

Related Posts