വിഡി സതീശന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എക്സിറ്റ് പോളുകളിൽ ലഭിച്ച പിന്തുണ ജനവികാരം ആണെന്ന് കരുതുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങൾ. ആളുകളുടെ അഭിപ്രായം അത് തന്നെയാണെന്നാണ് തോന്നുന്നതെന്നും സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു.
ജനവികാരം പരിഗണിച്ച് തന്നെയായിരിക്കും യുഡിഎഫ് തീരുമാനം എടുക്കുക. ജനവികാരം മുഖ്യമന്ത്രി സ്ഥാനത്തേക്കും പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്. കോൺഗ്രസ് ഹൈക്കമാൻഡും ജനവികാരം മാനിച്ചായിരിക്കും തീരുമാനം എടുക്കുക.
കാര്യങ്ങൾ അവരും മനസ്സിലാക്കുന്നവരാണല്ലോയെന്നും സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. ലീഗിന് അർഹതപ്പെട്ടത് ലഭിക്കും. ലീഗ് തന്നെയാണ് ലീഗിന്‍റെ അജണ്ട നിശ്ചയിക്കുന്നതെന്നും ലീഗിന്‍റെ അജണ്ട പുറത്തുള്ളവരാരും നിശ്ചയിക്കാറില്ലെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.